ജനിച്ചത് ഒരേദിവസം, വിവാഹം കഴിഞ്ഞതും ഒരേദിവസം, ഒടുവിൽ ഒരേ ദിവസം ആൺകു‍ഞ്ഞുങ്ങൾക്ക് ജന്മം നൽകി ഇരട്ടകൾ

Last Updated:

മാർച്ച് 30ന് നർസമാപേട്ട് സർക്കാർ ആശുപത്രിയിൽ ഇരുവരും ആൺകുട്ടികൾക്ക് ജന്മം നൽകി

ഹൈദരാബാദ്: ജനിച്ചത് ഒരേദിവസം, വിവാഹം കഴിഞ്ഞതും ഒരേ ദിവസം, ഒടുവിൽ ഒരേ ആശുപത്രിയിൽ ഒരേ ദിവസം ആൺകു‍ഞ്ഞുങ്ങൾക്ക് ജന്മം നൽകി ഇരട്ടകൾ. തെലങ്കാനയിലെ വാറങ്കലിൽ നിന്നുള്ള ഇരട്ടകളായ രമയും ലളിതയുമാണ് ഒരേദിവസം പ്രസവിച്ചത്. ദുഗ്ഗോണ്ടി തിമ്മാംപേട്ട ഗ്രാമത്തിലെ ബോന്തു സരയ്യയുടെയും കൊമാരമ്മയുടെയും മക്കളാണ് ലളിതയും രമയും.
കഴിഞ്ഞ വർഷമായിരുന്നു ഇരുവരുടെയും വിവാഹം. കോലൻപള്ളി ഗ്രാമത്തിലെ നാഗരാജുവുമായാണ് ലളിതയുടെ വിവാഹം കഴിഞ്ഞത്. തിമ്മംപേട്ടയിലെ ഗോലൻ കുമാറുമായി രമയുടെ വിവാഹം. എന്നാൽ ഇപ്പോൾ യാദൃച്ഛികമായി മാർച്ച് 30ന് നർസമാപേട്ട് സർക്കാർ ആശുപത്രിയിൽ ഇരുവരും ആൺകുട്ടികൾക്ക് ജന്മം നൽകി. നർസാംപേട്ട് നിയമസഭാംഗം പെഡ്ഡി സുദർശൻ റെഡ്ഡി ആശുപത്രിയിലെത്തി ‘കെസിആർ കിറ്റ്’ സമ്മാനിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ജനിച്ചത് ഒരേദിവസം, വിവാഹം കഴിഞ്ഞതും ഒരേദിവസം, ഒടുവിൽ ഒരേ ദിവസം ആൺകു‍ഞ്ഞുങ്ങൾക്ക് ജന്മം നൽകി ഇരട്ടകൾ
Next Article
advertisement
വീട്ടുകാരറിയാതെ ഗർഭിണിയായി; ഗർഭച്ഛിദ്ര ഗുളിക കഴിച്ച് 8-ാംമാസം പ്രസവിച്ചു; കുഞ്ഞിന്റെ മൃതദേഹം മാലിന്യത്തോടൊപ്പം സഹോദരൻ ക്വാറിയിൽ തള്ളി
വീട്ടുകാരറിയാതെ ഗർഭിണിയായി; ഗർഭച്ഛിദ്ര ഗുളിക കഴിച്ച് 8-ാംമാസം പ്രസവിച്ചു; കുഞ്ഞിന്റെ മൃതദേഹം ക്വാറിയിൽ തള്ളി
  • 37കാരിയായ യുവതി ഗർഭച്ഛിദ്ര ഗുളിക കഴിച്ച് എട്ടാംമാസം പ്രസവിച്ച കുഞ്ഞ് മരിച്ചതായി റിപ്പോർട്ട്.

  • കുഞ്ഞിന്റെ മൃതദേഹം മാലിന്യങ്ങളോടൊപ്പം ക്വാറിയിൽ ഉപേക്ഷിച്ചതായി യുവതിയുടെ സഹോദരൻ സമ്മതിച്ചു.

  • അമിത രക്തസ്രാവത്തെത്തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ സംഭവത്തിന്റെ വിവരങ്ങൾ പുറത്തുവന്നു.

View All
advertisement