'ആ സിനിമയിൽ മീരയ്ക്ക് കൂടുതൽ പ്രാധാന്യമുണ്ടാകുമെന്ന് കാവ്യ ഭയന്നു, റോൾ തരുമോന്നും ചോദിച്ചു': കമൽ

Last Updated:

ആ സിനിമയിൽ വളരെ കുറച്ചു സംഭാഷണങ്ങൾ മാത്രമേ കാവ്യയ്ക്ക് ഉണ്ടായിരുന്നുള്ളൂവെന്നും കമൽ പറഞ്ഞു

News18
News18
മലയാള സിനിമയിൽ മറക്കാനാകാതെ നിരവധി ചിത്രങ്ങൾ സമ്മാനിച്ച അതുല്യ പ്രതിഭയാണ് സംവിധായകൻ കമൽ. അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിന്റെ അനുഭവങ്ങൾ അഭിമുഖത്തിലൂടെ പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ ഒരു അഭമുഖത്തിൽ പെരുമഴക്കാലം സിനിമയുടെ ചിത്രീകരണത്തിന് മുമ്പുള്ള അനുഭവങ്ങൾ സംവിധായകൻ പങ്കുവച്ചിരുന്നു.
ചിത്രത്തിൽ മീരജാസ്മിൻ റസിയ ആയിട്ട് വേഷമിടും എന്നറിഞ്ഞപ്പോൾ ഗംഗയായി എത്തിയ കാവ്യ മാധവൻ അനുഭവിച്ച അരക്ഷിതാവസ്ഥയെ കുറിച്ചാണ് കമൽ വെളിപ്പെടുത്തിയത്. ആ സമയത്ത് മികച്ച നടിക്കുള്ള ദേശീയ അവാർഡ് മീരയ്ക്ക് ലഭിച്ചിരുന്നു. അതിനാൽ, മീരയ്ക്ക് ആയിരിക്കുമോ തനിയ്ക്കായിരിക്കുമോ പ്രാധാന്യമെന്ന് കാവ്യ ഭയന്നിരുന്നവെന്നുമാണ് കമൽ പറഞ്ഞത്.
'പെരുമഴക്കാലത്തിന്റെ കഥ പറഞ്ഞു കഴിഞ്ഞതിന് ശേഷം ഒരു ദിവസം കാവ്യ മാധവൻ എന്നെ വിളിച്ചിട്ട് ചോദിച്ചു, അങ്കിൾ ഞാൻ ​ഗം​ഗ ആയിട്ട് തന്നെയാണോ വേണ്ടത്? മറ്റേ റോൾ എനിക്ക് ചെയ്തുകൂടെയെന്ന് ചോദിച്ചു. അപ്പോൾ ഞാൻ പറഞ്ഞു, "ഇല്ല, എന്റെ മനസ്സിൽ നീയാണ് ഗംഗ. എങ്കിലേ അത് ശരിയാവുകയുള്ളു,". പിന്നെ സ്ക്രീൻ സ്പേസ് നോക്കുകയാണെങ്കിൽ, ചിലപ്പോൾ ഒരുപാട് സീൻസ് ഉള്ളത് മീര ജാസ്മിനാണ്. അതിന്റെ ഒരു കോൺഫിഡൻസ് ഇല്ലായ്മ കാവ്യയ്ക്ക് ഉണ്ടായിരുന്നു. കാരണം, മീരയ്ക്ക് ആയിരിക്കുമല്ലോ പ്രാധാന്യം എന്നൊരു തോന്നൽ ഉണ്ടായിട്ടുണ്ടാകാം.'- കമൽ പറഞ്ഞു.
advertisement
'കാവ്യ ആദ്യമായി അഭിനയിക്കാൻ വന്ന ദിവസവും ഞാൻ സ്ക്രീൻ പ്ലേ വച്ചിട്ട്  മുഴുവനായി കഥ പറഞ്ഞിരുന്നു. അപ്പോൾ കാവ്യയുടെ കണ്ണൊക്കെ നിറഞ്ഞു. അപ്പോൾ ഞാൻ പറഞ്ഞു: "സത്യത്തിൽ ഈ ക്ഷമിക്കുന്ന പെൺകുട്ടിയാണ് ആൾക്കാരുടെ മനസ്സിലേക്ക് കയറുക. റസിയ വന്ന് കരയുകയൊക്കെ ചെയ്യുന്നുണ്ടെങ്കിലും, അവസാനം ഈ മാപ്പ് കൊടുക്കുന്ന പെൺകുട്ടി എന്ന് പറയുന്നത് വേറെയാണ്." ആ സിനിമയിൽ വളരെ കുറച്ചു ഡയലോഗ് മാത്രമേ കാവ്യയ്ക്ക് ഉള്ളു എന്നുള്ളതാണ്. പക്ഷെ ഹൃദയസ്പർശിയായി ആ സിനിമയിൽ കാവ്യ ആ സിനിമയിൽ അഭിനയിച്ചു. ആ വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് കാവ്യയ്ക്കാണ് കിട്ടിയത്.'- കമൽ കൂട്ടിച്ചേർത്തു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ആ സിനിമയിൽ മീരയ്ക്ക് കൂടുതൽ പ്രാധാന്യമുണ്ടാകുമെന്ന് കാവ്യ ഭയന്നു, റോൾ തരുമോന്നും ചോദിച്ചു': കമൽ
Next Article
advertisement
ഗര്‍ഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയ കാമുകനെ ഗർഭിണിയായ 16കാരി കഴുത്തറുത്ത് കൊന്നു
ഗര്‍ഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയ കാമുകനെ ഗർഭിണിയായ 16കാരി കഴുത്തറുത്ത് കൊന്നു
  • 16 വയസ്സുള്ള ഗർഭിണിയായ പെൺകുട്ടി കാമുകനെ കഴുത്തറുത്ത് കൊലപ്പെടുത്തി, റായ്പൂരിൽ സംഭവിച്ചത്.

  • ഗർഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് പെൺകുട്ടി കാമുകനെ കൊലപ്പെടുത്തിയതായി പോലീസ്.

  • കൊലപാതക വിവരം അമ്മയോട് തുറന്നുപറഞ്ഞ പെൺകുട്ടി, പിന്നീട് പോലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിച്ചു.

View All
advertisement