'L360 യിൽ ഇദ്ദേഹം പാർട്ട് അല്ല, വെറുതെ ടെൻഷൻ തരരുത്'; തരുൺ മൂർത്തി
- Published by:Vishnupriya S
- news18-malayalam
Last Updated:
"സ്കൂളിലും കോളേജിലും നിങ്ങൾക്ക് വേണ്ടി വഴക്ക് ഉണ്ടാക്കുമ്പോള്‍ ഒരിക്കൽ പോലും വിചാരിച്ചില്ല ഇങ്ങനെ ഒരു കൂടി കാഴ്ച"
നടന്‍ സൂര്യയ്ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചു കൊണ്ടുള്ള തരുൺ മൂർത്തിയുടെ പോസ്റ്റാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. L360 യിൽ ഇദ്ദേഹം പാർട്ട് അല്ല, വെറുതെ ടെൻഷൻ തരരുതെന്നാണ് തരുൺ മൂർത്തി കുറിച്ചത്.
"പിറന്നാള്‍ ആശംസകള്‍ സൂര്യ സര്‍. സ്കൂളിലും കോളേജിലും നിങ്ങൾക്ക് വേണ്ടി വഴക്ക് ഉണ്ടാക്കുമ്പോള്‍ ഒരിക്കൽ പോലും വിചാരിച്ചില്ല ഇങ്ങനെ ഒരു കൂടി കാഴ്ച", എന്നായിരുന്നു തരുണ്‍ സൂര്യയ്ക്ക് ഒപ്പമുള്ള ഫോട്ടോ പങ്കുവച്ച് കുറിച്ചത്. ഇതിനൊപ്പം കുറിച്ച വരികളാണ് വൈറല്‍ ആയിരിക്കുന്നത്.
"ഇദ്ദേഹം L360 യിൽ പാർട്ട് അല്ല..!!! വെറുതെ അടിച്ചു ഇറക്കി വെറുതെ ടെൻഷൻ തരരുത്", എന്നായിരുന്നു ആ വാക്കുകള്‍. സൂര്യയ്ക്ക് നല്‍കിയ ആശംസകളെക്കാള്‍ പ്രേക്ഷക ശ്രദ്ധപോയത് ഈ വാക്കുകളിലേക്ക് ആയിരുന്നു. പിന്നാലെ കമന്‍റ് ബോക്സില്‍ പ്രതികരണങ്ങളും നിറഞ്ഞു. "അവസാനത്തെ note ഏതായാലും നന്നായി, ശ്ശോ.. ഒരു TCUന് ഉള്ള ചാൻസ് കളഞ്ഞില്ലേ, ആ നോട്ട് ആണ് ഹൈലൈറ്റ്", എന്നിങ്ങനെ പോകുന്നു കമന്‍റുകള്‍.
advertisement
മോഹന്‍ലാലിന്‍റേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രമാണ് L360. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശോഭന ആണ് നായിക വേഷത്തില്‍ എത്തുന്നത്. 15 വര്‍ഷത്തിന് ശേഷം മോഹന്‍ലാലും ശോഭനയും ഒന്നിച്ചെത്തുന്നു എന്ന നിലയിൽ ശ്രദ്ധേയമാണ് L360. മോഹന്‍ലാലിന്‍റെ കരിയറിലെ 360-ാം ചിത്രമായ സിനിമയ്ക്ക് ഏതാനും നാളുകൾക്ക് മുൻപ് ഷെഡ്യൂള്‍ ബ്രേക്ക് ആയിരുന്നു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
July 23, 2024 10:17 PM IST