ഫ്‌ളൈറ്റില്‍ സഹയാത്രികന്റെ മടിയില്‍ തലചായ്ച്ചുറങ്ങി നായ; വൈറല്‍ ചിത്രം
- Published by:Sarika KP
- news18-malayalam
Last Updated:
തന്റെ വളര്‍ത്തുനായയെ അടുത്തിടെയാണ് നഷ്ടപ്പെട്ടതെന്നും അതിനാല്‍ ഫ്‌ളെറ്റില്‍ നായയോടൊപ്പം ഇരിക്കാന്‍ കുറച്ച് സമയം തനിക്ക് തരുമോയെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന.
മനുഷ്യരുമായി പെട്ടെന്ന് ഇണങ്ങുന്നവരാണ് നായകള്‍. തന്റെ യജമാനന്‍മാരോട് വിധേയത്വത്തോടെ പെരുമാറുന്നവരാണ് അവര്‍. അവരെ സ്വന്തം മക്കളെ പോലെ സ്‌നേഹിക്കുന്നവരുമുണ്ട്. അത്തരത്തില്‍ വളരെ മനോഹരമായ ഒരു ചിത്രമാണ് ഇപ്പോള്‍ ട്വിറ്ററില്‍ വൈറലാകുന്നത്. സഹയാത്രികന്റെ മടിയില്‍ തലചായ്ച്ചുറങ്ങുന്ന ഒരു നായയുടെ ചിത്രം. അതിനുപിന്നിലെ കഥയും ട്വീറ്റില്‍ പറയുന്നുണ്ട്.
ഒരു ഡാല്‍മേഷ്യന്‍ നായയുടെ ചിത്രമാണ് മൃഗസ്‌നേഹികളെ ആകര്‍ഷിക്കുന്നത്. ഫ്‌ളെറ്റില്‍ തന്റെ വളര്‍ത്തുനായയ്‌ക്കൊപ്പം സഞ്ചരിക്കുകയായിരുന്നു യുവതി. അപ്പോഴാണ് അടുത്ത സീറ്റിലിരുന്ന യാത്രികന്‍ ഒരു അഭ്യര്‍ത്ഥനയുമായി യുവതിയ്ക്ക് മുന്നിലെത്തിയത്. തന്റെ വളര്‍ത്തുനായയെ അടുത്തിടെയാണ് നഷ്ടപ്പെട്ടതെന്നും അതിനാല്‍ ഫ്‌ളെറ്റില്‍ നായയോടൊപ്പം ഇരിക്കാന്‍ കുറച്ച് സമയം തനിക്ക് തരുമോയെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന. തുടര്‍ന്ന് അദ്ദേഹത്തിന്റെ സീറ്റിനടുത്ത് തന്നെ യുവതി ഇരുന്നു. അടുത്ത നിമിഷം തന്നെ നായ അദ്ദേഹത്തിന്റെ മടിയില്‍ തല ചായ്ച്ച് വെച്ച് കിടക്കുകയും ചെയ്തു.
advertisement
ഫ്‌ളൈറ്റിലെ മറ്റൊരു യാത്രക്കാരനാണ് ഈ ചിത്രം ട്വീറ്ററില്‍ പോസ്റ്റ് ചെയ്തത്. അമ്പതിനായിരത്തിലധികം പേരാണ് ട്വീറ്റ് കണ്ടത്. പതിനാറായിരത്തിലധികം ലൈക്കുകളും ട്വീറ്റിന് ലഭിച്ചു. നായയുടെ പെട്ടെന്നുള്ള പെരുമാറ്റമാണ് ആളുകളെ ആകര്‍ഷിച്ചത്. നിരവധി പേര്‍ ചിത്രത്തിന് കമന്റ് ചെയ്യുകയും ചെയ്തു.
” നിങ്ങള്‍ക്ക് കരയാന്‍ തോന്നിയോ? ഞാനായിരുന്നെങ്കില്‍ ഉറപ്പായും കരഞ്ഞിട്ടുണ്ടാകും,” എന്നായിരുന്നു ഒരാളുടെ കമന്റ്.
advertisement
” നായകളുടെ സ്‌നേഹം അളവറ്റതാണ്,” എന്ന് മറ്റൊരാള്‍ കുറിച്ചു.
” ഞാന്‍ ഇത് കണ്ട് കരയുകയാണ്,” എന്നായിരുന്നു മറ്റൊരു കമന്റ്.
I’m going to cry.
Woman across the row is flying with her 2 year old puppy. The stranger next to her just shared that his dog recently died and says, “she can be my surrogate dog for the flight” — then this happened 🥹 pic.twitter.com/MF8HC73Qnc
— Jarett Wieselman (@JarettSays) July 24, 2023
advertisement
സമാനമായ സംഭവങ്ങള്‍ മുമ്പും നടന്നിട്ടുണ്ട്. ഒരിക്കല്‍ നായയുമായ ഫ്‌ളൈറ്റില്‍ കയറിയ യാത്രക്കാരനോട് നായയോടൊപ്പം തങ്ങള്‍ ഒരു സെല്‍ഫി എടുത്തോട്ടെ എന്ന് ചോദിച്ച് ക്യാബിന്‍ ക്രൂ രംഗത്തെത്തിയ സംഭവവും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തുടര്‍ന്ന് ഫ്‌ളൈറ്റിന്റെ പൈലറ്റും നായയോടൊപ്പം ചിത്രമെടുക്കുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പ്രചരിച്ചിരുന്നു. നായയുടെ ഉടമസ്ഥര്‍ തന്നെയാണ് ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ഗ്രേറ്റ് പൈറനീസ് വിഭാഗത്തില്‍പ്പെട്ട നായയായിരുന്നു അത്. നായ എത്താൻ വൈകിയത് കാരണം ഫ്‌ളൈറ്റ് വൈകിയെങ്കിലും ആരും അതില്‍ ഒരു പരിഭവവും പറഞ്ഞിരുന്നില്ല.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
July 26, 2023 2:51 PM IST