News18 MalayalamNews18 Malayalam
|
news18-malayalam
Updated: August 4, 2020, 2:35 PM IST
Donald Trump
വാഷിങ്ടൺ: അമേരിക്കയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടയിലും സ്കൂളുകൾ തുറക്കുമെന്ന് ആവർത്തിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നിലവിൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു കൊണ്ടിരിക്കുന്ന രാജ്യമാണ് അമേരിക്ക.
4,862,174 കോവിഡ് കേസുകളാണ് അമേരിക്കയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തത്. 158,929 പേർ മരിക്കുകയും ചെയ്തു. ഇതിനിടയിലാണ് സ്കൂളുകൾ വീണ്ടും തുറക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനം.
ചൊവ്വാഴ്ച്ച രാവിലെയാണ് സ്കൂളുകൾ തുറക്കുമെന്ന ട്രംപിന്റെ ട്വീറ്റ് വരുന്നത്. ഇതോടെ വിമർശനവുമായി നെറ്റിസൺസ് എത്തി. മഹാമാരി വ്യാപിക്കുന്ന കാലത്തും പ്രസിഡന്റ് ഗൗരവം കാണിക്കുന്നില്ലെന്നാണ് ആക്ഷേപം.
ആദ്യം സ്വന്തം മക്കളെ സ്കൂളിലേക്ക് അയക്കൂ, എന്നിട്ടു മതി മറ്റുള്ളവരുടെ മക്കളെ കോവിഡ് കാലത്ത് സ്കൂളുകളിൽ എത്തിക്കുന്നത് എന്ന് നെറ്റിസൺസ് പറയുന്നു.
അതേസമയം, ട്രംപിന്റെ പ്രഖ്യാപനത്തിൽ എതിർപ്പുമായി പ്രമുഖരും രംഗത്തെത്തിയിട്ടുണ്ട്.
സ്കൂളുകളിൽ കുട്ടികളെ അയക്കുന്നതിൽ അന്തിമ തീരുമാനമെടുക്കേണ്ടത് രക്ഷിതാക്കളാണെന്ന് ന്യൂയോർക്ക് സ്റ്റേറ്റ് ഗവർണർ ആൻഡ്ര്യൂ ക്യുമോ പറഞ്ഞു.
Published by:
Naseeba TC
First published:
August 4, 2020, 2:32 PM IST