'നമ്മെ സംരക്ഷിക്കുന്നവരെ എനിക്ക് സഹായിക്കണം': എട്ടുവയസ്സുകാരൻ്റെ സമ്പാദ്യക്കുടുക്കയിലെ പണം ഇന്ത്യന്‍ സൈന്യത്തിന്
- Published by:Nandu Krishnan
- news18-malayalam
Last Updated:
തന്റെ സമ്പാദ്യക്കുടുക്കയില്‍ സൂക്ഷിച്ച ചെറിയ തുകയാണ് എട്ടു വയസുകാരൻ സൈന്യത്തിന് സംഭാവന നൽകിയത്
പ്രതികൂല കാലാവസ്ഥയിലും സാഹചര്യങ്ങളിലും രാജ്യത്തിന് കാവല്‍നിന്ന് ജനങ്ങളെ സംരക്ഷിക്കുന്നവരാണ് സൈനികര്‍. ഇപ്പോഴിതാ തമിഴ്‌നാട്ടിലെ കരൂര്‍ സ്വദേശിയായ എട്ടു വയസ്സുകാരന്റെ നന്മനിറഞ്ഞ പ്രവര്‍ത്തിയാണ് മാധ്യമശ്രദ്ധ നേടുന്നത്. സര്‍ക്കാര്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് പത്ത് മാസത്തോളം തന്റെ സമ്പാദ്യക്കുടുക്കയില്‍ സൂക്ഷിച്ചിരുന്ന തുക മുഴുവനും ഇന്ത്യന്‍ സൈന്യത്തിന് സംഭാവന ചെയ്തത്. പ്രായമായവരെപ്പോലും പ്രചോദിപ്പിക്കുന്നതും ഹൃദയസ്പര്‍ശിയായതും വൈകാരിക നിമിഷങ്ങള്‍ നല്‍കുന്നതുമാണ് വിദ്യാര്‍ഥിയുടെ തീരുമാനമെന്ന് സോഷ്യല്‍ മീഡിയ പ്രതികരിച്ചു.
കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും നല്‍കിയ ചെറിയ തുകകൾ വിദ്യാര്‍ഥി തന്റെ സമ്പാദ്യക്കുടുക്കയില്‍ സൂക്ഷിച്ച് വരികയായിരുന്നു. കുടുക്കപൊട്ടിച്ചപ്പോഴുള്ള തുക ചെറുതായിരുന്നുവെങ്കിലും അത് സൈന്യത്തിന് നല്‍കാനുള്ള കുട്ടിയുടെ തീരുമാനം എല്ലാവരുടെയും ഹൃദയം കവര്‍ന്നു. രാജ്യത്തെ സംരക്ഷിക്കുന്നതില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ത്യാഗങ്ങളെക്കുറിച്ച് അറിഞ്ഞപ്പോള്‍ കുട്ടി വളരെയധികം വികാരഭരിതനാകുകയായിരുന്നു. തുടര്‍ന്നാണ് തന്റെ സമ്പാദ്യം സൈന്യത്തിന് നല്‍കാന്‍ തീരുമാനിച്ചത്. സൈന്യത്തോടുള്ള നന്ദിയുടെയും ബഹുമാനത്തിന്റെയും സൂചകമായാണ് കുട്ടി തുക നല്‍കിയത്.രാജ്യത്തെ സംരക്ഷിക്കുന്ന സൈനികരെ പിന്തുണയ്ക്കുന്നതിനായി തന്റെ മുഴുവന്‍ സമ്പാദ്യം നല്‍കാന്‍ വിദ്യാര്‍ഥി തീരുമാനിക്കുകയായിരുന്നു.
advertisement
തുടർന്ന് വാട്ടര്‍ടാങ്കിന്റെ മാതൃകയിലുള്ള സമ്പാദ്യക്കുടുക്കയുമായി വിദ്യാര്‍ഥി ജില്ലാ കളക്ടറുടെ ഓഫീസിലെത്തി. കുട്ടിയുടെ പ്രവര്‍ത്തി ജില്ലാ കളക്ടറുടെ മനസ്സിനെ വളരെയധികം സ്പര്‍ശിക്കുകയും കുട്ടിയുടെ നിസ്വാര്‍ത്ഥമായ പ്രവര്‍ത്തിയെയും ഉദാരതയെയും പ്രശംസിക്കുകയും ചെയ്തു.
''ഞാന്‍ രണ്ടാം ക്ലാസിലാണ് പഠിക്കുന്നത്. നമ്മെ സംരക്ഷിക്കുന്നവരെ സഹായിക്കാന്‍ ആഗ്രഹിക്കുന്നു. അതിനാലാണ് എന്റെ സമ്പാദ്യം മുഴുവന്‍ സൈന്യത്തിന് നല്‍കാന്‍ സൂക്ഷിച്ചുവെച്ചത്,'' മാധ്യമങ്ങളോട് സംസാരിക്കവെ കുട്ടി പറഞ്ഞു.
വൈകാതെ തന്നെ കുട്ടിയുടെ കഥ സോഷ്യല്‍ മീഡിയയില്‍ വൈറലായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അഭിനന്ദനങ്ങളൊഴുകി. ''കുട്ടി തന്റെ ജീവിതത്തില്‍ ഏറ്റവും മികച്ചത് നേടട്ടെ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എല്ലാവര്‍ക്കും പ്രചോദനമാണ് അവന്‍. ഇതിന്റെ ക്രെഡിറ്റ് അവന്റെ മാതാപിതാക്കള്‍ക്കും മുതിര്‍ന്നവര്‍ക്കും കൂടി അവകാശപ്പെട്ടതാണ്,'' സാമൂഹികമാധ്യമമായ എക്‌സില്‍ ഒരാള്‍ അഭിപ്രായപ്പെട്ടു. ''വളരെയധികം പ്രചോദനം നല്‍കുന്ന കുട്ടി. രാജ്യം സുരക്ഷിതമായ കൈകളിലാണ്, വിദ്യാര്‍ഥിക്ക് ശോഭനമായ ഒരു ഭാവിയുണ്ട്,'' മറ്റൊരാള്‍ പറഞ്ഞു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Tamil Nadu
First Published :
May 15, 2025 3:44 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'നമ്മെ സംരക്ഷിക്കുന്നവരെ എനിക്ക് സഹായിക്കണം': എട്ടുവയസ്സുകാരൻ്റെ സമ്പാദ്യക്കുടുക്കയിലെ പണം ഇന്ത്യന്‍ സൈന്യത്തിന്