advertisement

'ബിന്ദു അമ്മിണിക്കെതിരെ സന്ദീപ് വാര്യരുടെ അച്ഛൻ അശ്ലീല പരാമർശം നടത്തിയെന്ന് ആരോപണം'; സോഷ്യൽ മീഡിയ അക്കൗണ്ട് ഡിലീറ്റ് ചെയ്ത നിലയിൽ

Last Updated:

ബിന്ദു അമ്മിണി ട്രാക്ടറില്‍ ദേശീയപതാകയും പിടിച്ചിരിക്കുന്ന ചിത്രം പങ്കുവച്ചാണ് 'ഞാനും ഒരു വര്‍ണപ്പടക്കമായിരുന്നു' എന്ന വാചകം ഉൾപ്പെടുത്തി പോസ്റ്റിട്ടത്

കോഴിക്കോട്: ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിക്കെതിരേ ബിജെപി വക്താവ് സന്ദീപ് വാര്യരുടെ അച്ഛൻ ഫേസ്ബുക്കില്‍ അശ്ലീല പോസ്റ്റ് ഇട്ടതായി വിവാദം. സോഷ്യൽ മീഡിയയിൽ ചിലരാണ് പോസ്റ്റിട്ട ഗോവിന്ദ വാര്യർ സന്ദീപ് വാര്യരുടെ അച്ഛനാണെന്ന് ആരോപിച്ചിരിക്കുന്നത്. കർഷക സമരത്തിന്‍റെ ഭാഗമായി ട്രാക്ടറിൽ ഇരിക്കുന്ന ബിന്ദു അമ്മിണിയുടെ ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചുകൊണ്ടാണ് ഗോവിന്ദ വാര്യർ എന്ന പേരിലുള്ള പ്രൊഫൈൽ അശ്ലീല പരാമർശം നടത്തിയത്. എന്നാൽ ഈ വിഷയത്തിൽ സന്ദീപ് വാര്യരോ, പിതാവോ പ്രതികരിച്ചിട്ടില്ല.
ബിന്ദു അമ്മിണി ട്രാക്ടറില്‍ ദേശീയപതാകയും പിടിച്ചിരിക്കുന്ന ചിത്രം പങ്കുവച്ചാണ് 'ഞാനും ഒരു വര്‍ണപ്പടക്കമായിരുന്നു' എന്ന വാചകം ഉൾപ്പെടുത്തി പോസ്റ്റിട്ടത്. ഇതു കൂടാതെ കമന്റിലും ഇതേ അക്കൌണ്ടിൽനിന്ന് അശ്ലീല പരാമര്‍ശങ്ങളുണ്ട്. തികച്ചും സ്ത്രീ വിരുദ്ധമായ പരാമർങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം വ്യാപകമാണ്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്‍റെ മകളുടെ ചിത്രത്തിനടിയിൽ അശ്ലീല പരാമർശം വന്നത് വലിയ വിവാദമായിരുന്നു. ഈ വിഷയത്തിൽ ശക്തമായ പ്രതികരണമാണ് സന്ദീപ് വാര്യർ നടത്തിയത്. അതുകൊണ്ടുതന്നെ അക്കാര്യം ചൂണ്ടിക്കാട്ടി സന്ദീപ് വാര്യർക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം വ്യാപകമാണ്.
advertisement
കേരളത്തിൽ നിന്നും തുടക്കം മുതൽ സമരക്കാർക്ക് പിന്തുണയുമായുള്ളവരിൽ ഒരാളായിരുന്നു ആക്ടിവിസ്റ്റായ ബിന്ദു അമ്മിണി. തുടക്കം മുതൽക്കേ ഇവർ സമര പന്തലിൽ ഉണ്ടായിരുന്നു. ട്രാക്ടർ റാലിയിലും പങ്കെടുത്തു. കര്‍ഷകസമരത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ശക്തമായി സോഷ്യല്‍ മീഡിയയും പ്രതികരിക്കണമെന്നും ബിന്ദു അമ്മിണി ആവശ്യപ്പെട്ടു. ഉത്തര്‍ പ്രദേശിലെ ഗാസിപ്പൂരിലെ സമരപന്തലിലാണ് ബിന്ദു അമ്മിണി എത്തിയത്. ഇതിന്‍റെ വീഡിയോ ബിന്ദു അമ്മിണി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ സമരത്തിലേക്ക് ബിന്ദുവിനെ വിളിച്ചത് ഫിലിം മേക്കറും ഡോക്കുമെന്റ് ഡയറക്ടറുമായ ഗോപാല്‍ മേനോന്‍ ആണെന്ന് അവര്‍ വീഡിയോയില്‍ പറയുന്നു.
advertisement
അതേസമയം ട്രാക്ടർ റാലിയിൽ അക്രമം ഉണ്ടായ സാഹചര്യത്തിൽ കർശന നടപടിക്ക് ഒരുങ്ങുകയാണ് ഡൽഹി പൊലീസ്. കേരളത്തിൽനിന്ന് സമരത്തിൽ പങ്കെടുത്തവർക്കെതിരെയും നടപടി ഉണ്ടാകുമെന്ന് സൂചനയുണ്ട്. അക്രമത്തിൽ നാന്നൂറോളം പൊലീസുകാർക്ക് പരിക്കേൽക്കുകയും വ്യാപകമായി പൊതുമുതൽ നശിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പൊലീസ് നടപടി കർക്കശമാക്കുന്നത്.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ബിന്ദു അമ്മിണിക്കെതിരെ സന്ദീപ് വാര്യരുടെ അച്ഛൻ അശ്ലീല പരാമർശം നടത്തിയെന്ന് ആരോപണം'; സോഷ്യൽ മീഡിയ അക്കൗണ്ട് ഡിലീറ്റ് ചെയ്ത നിലയിൽ
Next Article
advertisement
ICC T20 World Cup Final |ഫൈനലിലും തിളങ്ങി സഞ്ജു; കിവീസിനെ 96 റൺസിന് തകർത്ത് ഇന്ത്യയ്ക്ക് മൂന്നാം ടി20 കിരീടം
ICC T20 World Cup Final |ഫൈനലിലും തിളങ്ങി സഞ്ജു; കിവീസിനെ 96 റൺസിന് തകർത്ത് ഇന്ത്യയ്ക്ക് മൂന്നാം ടി20 കിരീടം 
  • ന്യൂസിലൻഡിനെ 96 റൺസിന് തകർത്ത് ഇന്ത്യക്ക് മൂന്നാം ടി20 ലോകകപ്പ് കിരീടം സ്വന്തമായി

  • സഞ്ജു സാംസൺ 46 പന്തിൽ 89 റൺസ് നേടി, തുടർച്ചയായി മൂന്ന് അർദ്ധസെഞ്ച്വറി നേടിയ രണ്ടാമൻ

  • ജസ്പ്രീത് ബുംറ നാല് വിക്കറ്റുകൾ വീഴ്ത്തി, അക്സർ പട്ടേൽ മൂന്ന് വിക്കറ്റും നേടി, ബൗളർമാർ തകർപ്പൻ

View All
advertisement