Doomsday | സെപ്തംബർ 24ന് ലോകം അവസാനിച്ചില്ല! പ്രചരിച്ച അഭ്യൂഹങ്ങൾക്ക് പിന്നിലെ കാരണം ഇതാണ്!

Last Updated:

സെപ്റ്റംബർ 24 ന് ലോകത്ത് വലിയ ദുരന്തം സംഭവിച്ചേക്കുമെന്ന് പ്രചരിപ്പിച്ച് കൊണ്ട് നിരവധി ട്വീറ്റുകളാണ് പ്രചരിച്ചത്

പ്രതീകാത്മക ചിത്രം/ 2012 movie poster
പ്രതീകാത്മക ചിത്രം/ 2012 movie poster
2022 സെപ്തംബർ 24ന് ലോകം അവസാനിക്കാൻ പോകുന്നുവെന്നായിരുന്നു കഴിഞ്ഞ ദിവസം വരെ സോഷ്യൽമീഡിയയിൽ പ്രചരിച്ച അഭ്യൂഹം. മുമ്പും ഇത്തരത്തിലുള്ള പ്രചരണങ്ങൾ ലോകത്ത് ഉണ്ടായിട്ടുണ്ട്. ഇത്തവണ സോഷ്യൽ മീഡിയയിലാണ് കൊണ്ട് പിടിച്ച പ്രചരണം നടന്നത്. ലോകത്ത് വലിയ ദുരന്തം സംഭവിച്ചേക്കുമെന്ന് പ്രചരിപ്പിച്ച് കൊണ്ട് നിരവധി ട്വീറ്റുകളാണ് പ്രചരിച്ചത്. ജർമ്മനിയിലെ രാഷ്ട്രീയ നേതാവായ ഫ്രെഡറിക്ക് മെഴ്സിന്റെ ഒരു പ്രസംഗത്തിൽ നിന്നാണ് എല്ലാത്തിന്റേയും തുടക്കം. പാർലമെൻറ് അംഗമായ ഫ്രെഡറിക്ക് ജർമൻ പാർലമെൻറിൽ നടത്തിയ പ്രസംഗത്തിന്റെ വീഡിയോയും ഷെയർ ചെയ്യപ്പെട്ടിരുന്നു.
സെപ്തംബർ 24 എന്ന ദിവസം ആരും ഒരിക്കലും മറന്ന് പോവില്ലെന്നാണ് ഫ്രെഡറിക്ക് പ്രസംഗത്തിൽ പറയുന്നത്. "പ്രിയപ്പെട്ട സഹപ്രവർത്തകരേ... സെപ്തംബർ 24 നമ്മൾ എല്ലാവരും ഓർമ്മയിൽ വെക്കുന്ന ഒരു ദിവസമായിരിക്കും. ‘ഞാൻ അന്ന് എവിടെയായിരുന്നു എന്ന് എനിക്ക് വ്യക്തമായ ഓർമയുണ്ട്’ എന്ന് പറഞ്ഞ് കൊണ്ട് നമ്മൾ സംസാരിക്കും,” ഫ്രെഡറിക്ക് പ്രസംഗത്തിൽ പറയുന്നു. ഈ വീഡിയോ പങ്കുവെച്ച് കൊണ്ട് യാതൊരു അടിസ്ഥാനവുമില്ലാത്ത പ്രചരണങ്ങൾക്കാണ് സോഷ്യൽ മീഡിയയിലെ ചിലർ നേതൃത്വം നൽകിയത്.
advertisement
അമേരിക്കൻ ടെലിവിഷൻ സീരീസായ ദി സിംപ്സൺസുമായി ബന്ധപ്പെടുത്തിയാണ് ടെലഗ്രാമിൽ പ്രചാരണം നടക്കുന്നത്. 9/24 എന്ന ദിവസത്തെ ഈ സീരീസിൻെറ 24ാം സീസണിലെ 9ാം എപ്പിസോഡുമായാണ് ബന്ധപ്പെടുത്തിയത്. നിയമങ്ങളൊന്നും തന്നെയില്ലാത്ത ലോകം (WROL) എന്ന കാഴ്ചപ്പാടിനെക്കുറിച്ച് ഈ എപ്പിസോഡിൽ കഥാപാത്രങ്ങൾ സംസാരിക്കുന്നുണ്ട്. ഈ കാഴ്ചപ്പാട് ലോകാവസാനത്തെയാണ് സൂചിപ്പിക്കുന്നത്. സമൂഹം മുഴുവൻ നിയന്ത്രണങ്ങളൊന്നും തന്നെ ഇല്ലാത്ത അവസ്ഥയിലേക്ക് പോവുന്ന ലോകാവസാനം തന്നെയാണ് ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനം.
advertisement
ഒരു ഇലക്ട്രോ മാഗ്നെറ്റിക് ഉപകരണത്തെക്കുറിച്ചും സീരീസിലെ ഈ എപ്പിസോഡിൽ പറയുന്നുണ്ട്. ലോകത്തെ മുഴുവൻ ഇരുട്ടിലാക്കാൻ ഈ ഉപകരണത്തിന് സാധിക്കുമെന്നാണ് ഇൻറർനെറ്റ് ലോകം പറയുന്നത്. ഇത്തരത്തിലുള്ള തിയറികളാണ് ഈ ദിവസവുമായി ബന്ധപ്പെട്ട് പ്രചരിച്ചത്. ദി സിംപ്സൺസ് ഭാവി പ്രവചിക്കുന്ന കാര്യത്തിൽ പലപ്പോഴും കൃത്യത പുലർത്തിയിരുന്നു എന്ന ധാരണയും ഈ തിയറിക്ക് കൂടുതൽ അടിത്തറയുണ്ടാക്കി.
മറ്റ് ചില പ്രവചനങ്ങളും ഇതൊടൊപ്പം നടന്നു. അമേരിക്കൻ പ്രസിഡൻറായി ഡൊണാൾഡ് ട്രംപ് വീണ്ടും അധികാരം ഏറ്റെടുക്കുമെന്നതാണ് അതിലൊന്ന്. ഇത്തരത്തിൽ യാതൊരു സാധ്യതയുമില്ലാത്ത, അടിസ്ഥാനമില്ലാത്ത പ്രചാരണങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞത്
advertisement
ജർമ്മൻ രാഷ്ട്രീയക്കാരന്റെ പ്രസംഗത്തിൽ ദുരൂഹമായി ഒന്നും തന്നെ ഇല്ലെന്നതാണ് യാഥാർഥ്യം. അദ്ദേഹത്തിന്റെ പ്രസംഗത്തിലെ ഒരു ഭാഗം അടർത്തിയെടുത്ത് തെറ്റിദ്ധരണ പരത്തുന്ന രീതിയിൽ പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്. റഷ്യയും യുക്രെയ്നും തമ്മിലുള്ള യുദ്ധവുമായി ബന്ധപ്പെട്ടാണ് സെപ്തംബർ 24 എന്ന ദിവസത്തെക്കുറിച്ച് ഫ്രെഡറിക് സംസാരിച്ചത്.
എന്നാൽ ഫെബ്രുവരി 24 എന്നതിന് പകരം അദ്ദേഹം സെപ്തംബർ 24 എന്ന് തെറ്റായി ഉപയോഗിച്ച് പോയതായിരുന്നു. താൻ പറഞ്ഞ ദിവസം മാറിപ്പോയതാണെന്ന് ഫ്രെഡറിക് തന്നെ വീഡിയോയിൽ പറയുന്നുണ്ട്. എന്നാൽ ഈ ഭാഗമൊന്നും എവിടെയും പ്രചരിപ്പിക്കപ്പെട്ടില്ല.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Doomsday | സെപ്തംബർ 24ന് ലോകം അവസാനിച്ചില്ല! പ്രചരിച്ച അഭ്യൂഹങ്ങൾക്ക് പിന്നിലെ കാരണം ഇതാണ്!
Next Article
advertisement
കോഴിക്കോട് താമരശ്ശേരിയിലെ ഫ്രഷ് കട്ട് പ്ലാന്റ് തുറക്കും; പ്രതിഷേധം തടയാൻ പ്രദേശത്ത് നിരോധനാജ്ഞ
കോഴിക്കോട് താമരശ്ശേരിയിലെ ഫ്രഷ് കട്ട് പ്ലാന്റ് തുറക്കും; പ്രതിഷേധം തടയാൻ പ്രദേശത്ത് നിരോധനാജ്ഞ
  • താമരശ്ശേരി ഫ്രഷ് കട്ട് പ്ലാന്റ് തുറക്കാൻ കളക്ടർ അനുമതി നൽകി.

  • പ്രതിഷേധം ഒഴിവാക്കാൻ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

  • പ്ലാന്റ് തുറക്കാൻ മതിയായ പോലീസ് സുരക്ഷ ഉറപ്പാക്കണമെന്ന് ഉടമകൾ.

View All
advertisement