ഇന്റർഫേസ് /വാർത്ത /Buzz / Farmers Songs trending | വിവാഹവേദികളിൽ ഇപ്പോൾ ട്രെൻഡ് കർഷക സമരത്തിന്റെ വിജയഗാനങ്ങൾ

Farmers Songs trending | വിവാഹവേദികളിൽ ഇപ്പോൾ ട്രെൻഡ് കർഷക സമരത്തിന്റെ വിജയഗാനങ്ങൾ

മാസങ്ങള്‍ നീണ്ട കര്‍ഷക പ്രക്ഷോഭത്തെ മഹത്വവല്‍ക്കരിക്കുന്ന ഗാനങ്ങള്‍ ഹരിയാനയിലെ മിക്കവാറും എല്ലായിടത്തും വിവാഹ ചടങ്ങുകളില്‍ പ്ലേ ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്.

മാസങ്ങള്‍ നീണ്ട കര്‍ഷക പ്രക്ഷോഭത്തെ മഹത്വവല്‍ക്കരിക്കുന്ന ഗാനങ്ങള്‍ ഹരിയാനയിലെ മിക്കവാറും എല്ലായിടത്തും വിവാഹ ചടങ്ങുകളില്‍ പ്ലേ ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്.

മാസങ്ങള്‍ നീണ്ട കര്‍ഷക പ്രക്ഷോഭത്തെ മഹത്വവല്‍ക്കരിക്കുന്ന ഗാനങ്ങള്‍ ഹരിയാനയിലെ മിക്കവാറും എല്ലായിടത്തും വിവാഹ ചടങ്ങുകളില്‍ പ്ലേ ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്.

  • Share this:

രാജ്യത്ത് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള കര്‍ഷക പ്രക്ഷോഭം ഫലം കണ്ടത് അടുത്തിടെയാണ്. കര്‍ഷകര്‍ നേടിയെടുത്ത ഈ വിജയം ആഘോഷമാക്കുകയാണ് ജനം.

ഫത്തേഹാബാദിലെ ഭൂതാന്‍ കലാന്‍ (Bhuthan Kalan) ഗ്രാമത്തില്‍ ചേലു റാമിന്റെ (Chhelu Ram) അനന്തരവന്‍ പങ്കജ് ധാക്കയുടെ വിവാഹമാണ് (wedding) നടക്കുന്നത്. അവിടെ ആഘോഷങ്ങള്‍ തകൃതിയായി നടക്കുകയാണ്. അപ്പോഴാണ് 56 കാരനായ ചേലു റാമിനോട് തങ്ങളോടൊപ്പം നൃത്തം ചെയ്യാന്‍ ബന്ധുക്കള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ അയാള്‍ നിശബ്ദനായി തന്റെ ഡിജെ മ്യൂസിക് സെറ്റില്‍ പാട്ടുകള്‍ വായിക്കുന്ന ആളുടെ അടുത്തേക്ക് നടന്നു. എന്നിട്ട് അയാള്‍ പതുക്കെ അയാളോട് ചോദിച്ചു, ദയവായി കര്‍ഷകരെക്കുറിച്ചുള്ള പാട്ട് (farmers song) പ്ലേ ചെയ്യാമോ?

താമസിയാതെ തന്നെ, ഒരു ഹരിയാന്‍വി നാടോടി ഗാനം പ്ലേ ചെയ്തു. മോദി ജി തരി ചോര് കഡേ, ഹം ഡല്‍ഹി ആഗെ എന്നു തുടങ്ങുന്ന ഗാനം പ്ലേ ചെയ്തതും ചേലു റാമും കൂട്ടരും ചുവടുവെയ്ക്കാന്‍ തുടങ്ങി. ഇത് ഭൂതാന്‍ കലനില്‍ മാത്രം ഒതുങ്ങുന്നതല്ല. മാസങ്ങള്‍ നീണ്ട കര്‍ഷക പ്രക്ഷോഭത്തെ മഹത്വവല്‍ക്കരിക്കുന്ന ഗാനങ്ങള്‍ ഹരിയാനയിലെ മിക്കവാറും എല്ലായിടത്തും വിവാഹ ചടങ്ങുകളില്‍ പ്ലേ ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. കുട്ടികളും ചെറുപ്പക്കാരും പ്രായമായവരും വരെ ഈ ഗാനങ്ങളെ സ്‌നേഹിക്കാൻ തുടങ്ങിയിരിക്കുന്നു.

വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത് വിവാഹ ഗാനങ്ങളില്‍ ചലനാത്മകമായ മാറ്റത്തിനാണ് കാരണമായത്. സാധാരണ വിവാഹ ഗാനങ്ങള്‍ പെട്ടെന്ന് അപ്രത്യക്ഷമാകുകയും കര്‍ഷകരുടെ ഗാനങ്ങൾ വേദികളില്‍ കടന്നുവരാനും തുടങ്ങി.

'ഇവ കര്‍ഷകരുടെ വിജയ ഗാനങ്ങളാണ്, ഇത്തരം ഗാനങ്ങൾ എപ്പോഴും ഓര്‍മ്മിക്കപ്പെടും. അടുത്ത വലിയ സംഭവങ്ങൾ ഉണ്ടാകുന്നത് വരെ ഈ പാട്ടുകള്‍ പാടിക്കൊണ്ടേയിരിക്കും'' ചണ്ഡീഗഢിലെ പഞ്ചാബ് സര്‍വകലാശാലയിലെ ചരിത്ര പ്രൊഫസറായ എം രാജീവ്‌ലോചന്‍ പറയുന്നു.

വിവാഹ ചടങ്ങുകളുടെ ഭാഗമാകുന്നതിന് മുമ്പ്, 'മോദി ജി തരി ടോപ് കാഡേ, ഹം ഡല്‍ഹി ആഗെ' എന്ന ഗാനം ഉത്തരേന്ത്യയില്‍ ഉടനീളം പ്രതിഷേധിച്ച ആയിരക്കണക്കിന് കര്‍ഷകരെ പ്രചോദിപ്പിച്ചിരുന്നു. ആളുകള്‍ ഇത് അവരുടെ മൊബൈല്‍ റിംഗ്ടോണുകളും കോളര്‍ട്യൂണുകളും ആക്കാനും ആവേശം കാണിച്ചിരുന്നു. കാറുകളിലും ജീപ്പുകളിലും ഈ ഗാനം ഉച്ചത്തില്‍ കേള്‍ക്കാമായിരുന്നു.

ഫത്തേഹാബാദില്‍ നിന്നുള്ള ഒരു കര്‍ഷക നേതാവ് മന്‍ദീപ് നാത്വാന്‍ ഇതിനെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്. ''പാട്ടുകള്‍ മാത്രമല്ല, വിവിധ കര്‍ഷക സംഘടനകളുടെ പതാകകള്‍ പോലും ഇപ്പോള്‍ അഭിമാനത്തിന്റെ പ്രതീകമായി മാറിയിരിക്കുന്നു. വാഹനങ്ങളില്‍ ഇത്തരം കൊടികളുമായാണ് ഇവര്‍ വിവാഹ പാര്‍ട്ടികള്‍ക്ക് പോകുന്നത്. കര്‍ഷകനെന്ന നിലയില്‍ ആളുകള്‍ക്ക് ഇപ്പോള്‍ അഭിമാനം തോന്നുന്നു. അവരുടെ ആത്മവിശ്വാസം വര്‍ദ്ധിച്ചു. ഈ പ്രക്ഷോഭം രാജ്യത്തെ രാഷ്ട്രീയ വ്യവസ്ഥിതിയെ കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക മാത്രമല്ല, കോര്‍പ്പറേറ്റ് മേഖലയുടെയും മാധ്യമങ്ങളുടെയും പ്രവര്‍ത്തനത്തെ ഉയര്‍ത്തിക്കാട്ടുകയും ചെയ്തു.

First published:

Tags: #FarmersProtest, Chandigarh, Farmers protest, Wedding