advertisement

കിലോമീറ്ററുകൾ താണ്ടിയുള്ള നെട്ടോട്ടത്തിന് അന്ത്യം; വെളിയങ്കാല കുടിവെള്ള പദ്ധതി ഇനി യാഥാർത്ഥ്യം

Last Updated:

തിരുവനന്തപുരം പെരിങ്ങമ്മല വെളിയംകാല കുന്നിൽ താമസിച്ചിരുന്ന 42 ഓളം കുടുംബങ്ങളാണ് വർഷങ്ങളായി കടുത്ത കുടിവെള്ളക്ഷാമം അനുഭവിക്കുന്നത്.

കുടിവെള്ള പദ്ധതി
കുടിവെള്ള പദ്ധതി
കുടിവെള്ളക്ഷാമം രൂക്ഷമായ ഒരു ഗ്രാമത്തിൻ്റെ ദൈന്യത പ്രമേയമാക്കിയ ഒരു സിനിമയായിരുന്നു ദിലീപ് നായകനായ 'സുന്ദരകില്ലാഡി'. മനുഷ്യൻ്റെ പ്രാഥമിക ആവശ്യങ്ങളിൽ ഒന്നുതന്നെയാണ് കുടിവെള്ളം എന്നത്. ഒരുപക്ഷേ ജലദൗർലഭ്യം ജീവിതത്തിൽ ഒരിക്കൽ പോലും അനുഭവിച്ചിട്ടില്ലാത്ത ഒരു വ്യക്തിക്ക് അതിൻ്റെ ബുദ്ധിമുട്ട് മനസ്സിലാകണമെന്നില്ല.
ഒരു തുള്ളി കുടിവെള്ളത്തിനായി വന്യമൃഗങ്ങൾ അലഞ്ഞു തിരിയുന്ന യൂക്കാലിസ്പ്റ്റസ് കാടുകളിൽ അതിരാവിലെ വലിയ പാത്രങ്ങളുമായി യാത്ര ചെയ്യുന്ന കുറേ അമ്മമാർ. കിലോമീറ്ററുകൾ താണ്ടി ചുമട്ടുവെള്ളം വീടുകളിലേക്ക് എത്തിച്ചതിനുശേഷം തുടങ്ങുന്ന  ദൈനംദിന ജോലികൾ.
തിരുവനന്തപുരം പെരിങ്ങമ്മല വെളിയംകാല കുന്നിൽ താമസിച്ചിരുന്ന 42 ഓളം കുടുംബങ്ങളാണ് വർഷങ്ങളായി കടുത്ത കുടിവെള്ളക്ഷാമം അനുഭവിക്കുന്നത്. ഇപ്പോൾ ഇവർക്ക് ആശ്വാസമായി വെളിയങ്കാല കുടിവെള്ള പദ്ധതി യാഥാർത്ഥ്യമായിരിക്കുകയാണ്. ഡി. കെ. മുരളി എംഎൽഎയാണ് പദ്ധതി യാഥാർത്ഥ്യമാക്കിയത്. വെളിയങ്കാല കുന്നിലെ സ്ത്രീകളുടെ ജീവിതത്തെ കൂടുതൽ മനോഹരവും കുടിവെള്ളത്തിനായുള്ള നെട്ടോട്ടത്തെ ആയാസരഹിതമാക്കുന്നതിനും ഈ പദ്ധതി സഹായകമാകുമെന്ന് ഉറപ്പ്. ഇതുകൂടാതെ നിരവധി കുടിവെള്ള പദ്ധതികളാണ് വാമനപുരം, പാലോട് ഉൾപ്പെടെയുള്ള മേഖലകളിൽ പുതുതായി നിർമ്മിച്ചിട്ടുള്ളത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
കിലോമീറ്ററുകൾ താണ്ടിയുള്ള നെട്ടോട്ടത്തിന് അന്ത്യം; വെളിയങ്കാല കുടിവെള്ള പദ്ധതി ഇനി യാഥാർത്ഥ്യം
Next Article
advertisement
നടിയെ ആക്രമിച്ച കേസിലെ ജഡ്ജി ഹണി എം വർഗീസിന് സ്ഥലംമാറ്റം
നടിയെ ആക്രമിച്ച കേസിലെ ജഡ്ജി ഹണി എം വർഗീസിന് സ്ഥലംമാറ്റം
  • നടിയെ ആക്രമിച്ച കേസിൽ വിധി പറഞ്ഞ ഹണി എം വർഗീസിനെ ആലപ്പുഴ ജില്ലാ കോടതിയിലേക്ക് മാറ്റി

  • കെ കെ ബാലകൃഷ്ണൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായി ചുമതലയേൽക്കും

  • ജഡ്ജിയെ അപമാനിച്ച സൈബർ ആക്രമണത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ നിവേദനം

View All
advertisement