മക്കളുടെ സ്കൂൾ ഫീസ് അടയ്ക്കാതെ ധോണിയെ കാണാൻ 64000 രൂപയ്ക്ക് ഐപിഎൽ ടിക്കറ്റെടുത്ത അച്ഛൻ
- Published by:Vishnupriya S
- news18-malayalam
Last Updated:
"ധോണിയെ നേരിൽ കാണാനുള്ള ആഗ്രഹം കൊണ്ടാണ് നേരിട്ട് ടിക്കറ്റ് കിട്ടാത്ത അവസ്ഥയിൽ 64,000 രൂപ കൊടുത്ത് പുറത്ത് നിന്നും ടിക്കറ്റ് വാങ്ങിയത്"
മക്കളുടെ സ്കൂൾ ഫീസ് അടയ്ക്കാതെയാണ് താൻ ഐപിഎല്ലിന് ടിക്കറ്റ് എടുത്തത് എന്ന പിതാവിന്റെ വെളിപ്പെടുത്തൽ ചർച്ച ചെയ്ത് സമൂഹ മാധ്യമങ്ങൾ. ജീവിതത്തിൽ ഒരു തവണയെങ്കിലും ധോണിയെ നേരിൽ കാണാനുള്ള ആഗ്രഹം കൊണ്ടാണ് നേരിട്ട് ടിക്കറ്റ് കിട്ടാത്ത അവസ്ഥയിൽ 64,000 രൂപ കൊടുത്ത് പുറത്ത് നിന്നും ടിക്കറ്റ് വാങ്ങിയതെന്നും മക്കളുടെ സ്കൂൾ ഫീസ് ഇതുവരെ അടച്ചില്ലെന്നുമുള്ള ഒരു ധോണി ആരാധകന്റെ വെളിപ്പെടുത്തൽ. ഇത് സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്.
തിങ്കളാഴ്ച നടന്ന ചെന്നൈ - കൊൽക്കൊത്ത മത്സരത്തിൽ തന്റെ മൂന്ന് പെൺമക്കൾക്കൊപ്പം ധോണിയെ കാണാനാണ് ഉയർന്ന തുകയ്ക്ക് ഇദ്ദേഹം ടിക്കറ്റ് സ്വന്തമാക്കിയത്. സ്പോർട്സ് വാക്ക് ചെന്നൈ എന്ന ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. മക്കളുടെ സ്കൂൾ ഫീസ് കൊടുക്കാതെ ഐപിഎൽ കാണാൻ ടിക്കറ്റ് വാങ്ങിയതിലെ പിതാവിന്റെ യുക്തിയെ ചിലർ ചോദ്യം ചെയ്തപ്പോൾ മറ്റ് ചിലർ അതിന്റെ മറ്റൊരു വശം സൂചിപ്പിച്ചും സമൂഹ മാധ്യമങ്ങളിൽ രംഗത്തെത്തി.
I don't have money to pay the School Fees of my children, but spent Rs 64,000 to get black tickets to watch Dhoni, says this father. I am at a loss for words to describe this stupidity. pic.twitter.com/korSgfxcUy
— Dr Jaison Philip. M.S., MCh (@Jasonphilip8) April 11, 2024
advertisement
ഇദ്ദേഹം ഒരു വിഡ്ഢി ലോകത്താണ് ജീവിക്കുന്നതെന്നായിരുന്നു ഒരാളുടെ പ്രതികരണം. നിങ്ങൾ മുൻഗണനകൾക്ക് പ്രാധാന്യം നൽകണമെന്നും ഇദ്ദേഹത്തിന്റെ മകളെ പഠിപ്പിക്കാൻ ധോണി സഹായിക്കില്ലെന്നും മറ്റൊരാൾ പറഞ്ഞു. കൂടാതെ ടിക്കറ്റ് നിരക്ക് കൂടുതലായതിനാൽ ചെന്നൈയുടെ മത്സരം കാണാൻ പോയില്ലെന്നും ടിക്കറ്റിന് ആവശ്യക്കാർ കുറഞ്ഞാൽ വിലയും താനേ കുറയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇത്തരം പ്രവണത ധോണിയ്ക്ക് തന്നെ നിരാശയുണ്ടാക്കുമെന്നും നിങ്ങൾ കുട്ടികളുടെ സ്കൂൾ ഫീസ് വേണം ആദ്യം കൊടുക്കണമെന്നും മറ്റൊരാൾ പറഞ്ഞു. അതേസമയം മക്കളുടെ ഫീസ് നൽകാൻ തന്റെ കയ്യിൽ പണമില്ലെന്ന് പിതാവ് എവിടെയും പറഞ്ഞിട്ടില്ലെന്നും മറിച്ച് അദ്ദേഹം അദ്ദേഹത്തിന്റെ സന്തോഷം പങ്ക് വയ്ക്കുകയാണ് ചെയ്തതെന്നും മറ്റ് ചിലർ അഭിപ്രായപ്പെട്ടു. വിനോദത്തിനായി 64,000 രൂപ ചെലവാക്കുന്ന ഒരാൾക്ക് മക്കളുടെ ഫീസ് അടയ്ക്കാനും കഴിയുമെന്ന് ചിലർ അഭിപ്രായപ്പെട്ടു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
April 12, 2024 9:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
മക്കളുടെ സ്കൂൾ ഫീസ് അടയ്ക്കാതെ ധോണിയെ കാണാൻ 64000 രൂപയ്ക്ക് ഐപിഎൽ ടിക്കറ്റെടുത്ത അച്ഛൻ