advertisement

'ആ ചിത്രത്തോടെ സിജുവിന്‌ ഒരുപാട് കഥാപത്രങ്ങൾ കിട്ടുമെന്ന് കരുതി..വിഷമമുണ്ട്'; സംവിധായകൻ വിനയൻ

Last Updated:

മലയാള സിനിമയിലെ പുതിയ ആക്‌ഷൻ ഹീറോയായി നടൻ മാറുമെന്നാണ് കരുതിയിരുന്നതായും വിനയൻ കൂട്ടിച്ചേർത്തു

News18
News18
ഒട്ടനവധി ഹിറ്റ് ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച പ്രിയ സംവിധായകനാണ് വിനയൻ. ഇപ്പോഴിതാ, വിനയൻ നടൻ സിജു വിൽസനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ വിജയത്തിന് ശേഷം അതിനൊത്ത കഥാപാത്രങ്ങൾ അദ്ദേഹത്തെ തേടിയെത്താത്തതിൽ ദുഃഖമുണ്ടെന്ന് വിനയൻ പറഞ്ഞു. മലയാള സിനിമയിലെ പുതിയ ആക്‌ഷൻ ഹീറോയായി നടൻ മാറുമെന്നാണ് താൻ കരുതിയിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. സിജു വില്‍സണ്‍ നായകനാകുന്ന പുതിയ ചിത്രം ഡോസിന്റെ ലോഞ്ച് വേദിയിൽ സംസാരിക്കവെയാണ് സംവിധായകന്റെ വെളിപ്പെടുത്തൽ.
സംവിധായകന്റെ വാക്കുകളുടെ പൂർണരൂപം ഇങ്ങനെ,' ഒത്തിരി പുതിയ ആളുകളെ ഞാൻ കൊണ്ടു വന്നിട്ടുണ്ട്. അന്ന് ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന കഥാപാത്രത്തിനായി സിജു നടത്തിയതുപോലൊരു ട്രാൻസ്ഫർമേഷൻ പക്ഷേ വേറൊരു നായകനും നടത്തിയിട്ടില്ല. അന്ന് ഈ കഥാപാത്രത്തെ തീരുമാനിച്ചപ്പോൾ ഷർട്ട് ഊരി എന്നെയൊന്നു കാണിക്കാൻ സിജുവിനോട് ആവശ്യപ്പെട്ടു. വളരെ സ്ലിം ആയൊരു ശരീരമായിരുന്നു. ആറു മാസത്തിനകം ഞാനിതു വേലായുധപ്പണിക്കരെപ്പോലെയാക്കും എന്നു പറഞ്ഞു."
"മൂന്നു മാസം കഴിഞ്ഞപ്പോൾ തന്നെ അദ്ദേഹം ആ ലുക്കിലെത്തി. അതാണ് ‍ട്രാൻസ്ഫർമേഷൻ. കുതിരപ്പുറത്തൊക്കെ ചാടിക്കയറുന്നത് ആരുടെയും സഹായമില്ലാതെയാണ്. അതു മാത്രമല്ല, ഇത്തരം ചരിത്ര കഥാപാത്രങ്ങളെ നമ്മുടെ നാട്ടിൽ ഇതിനു മുമ്പ് ചെയ്തിട്ടുള്ളത് സൂപ്പർതാരങ്ങൾ മാത്രമാണ്. അങ്ങനെയുള്ളപ്പോഴാണ് ഒരു കൊച്ചു ചെറുപ്പക്കാരൻ ഈ വേഷം ചെയ്തത് ജനങ്ങളുെട കയ്യടി മേടിച്ചത്. ഒരു നടനെന്ന നിലയിലുള്ള സിജുവിന്റെ ഗ്രാഫിന്റെ ഉയർച്ച കൂടിയായിരുന്നു ആ വേഷം.ആ സിനിമയും കഥാപാത്രവും വലിയ ചർച്ചയായി. സിനിമയും വലിയ വിജയമായിരുന്നു. അന്നു ഞാൻ വിചാരിച്ചത്, സിജുവിനെ ഇനി നമുക്കൊന്നും കിട്ടത്തില്ല, കയ്യിൽനിന്നു പോകും ഭയങ്കര ആക്‌ഷൻ ഹീറോയായി മലയാളത്തിൽ മാറുമെന്നാണ്. എന്തുകൊണ്ടോ അതുണ്ടായില്ല. അതാണ് സിനിമ'. വിനയൻ പറഞ്ഞു.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ആ ചിത്രത്തോടെ സിജുവിന്‌ ഒരുപാട് കഥാപത്രങ്ങൾ കിട്ടുമെന്ന് കരുതി..വിഷമമുണ്ട്'; സംവിധായകൻ വിനയൻ
Next Article
advertisement
കോഴിക്കോട് അമ്മയുടെ ആൺസുഹൃത്ത് പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചു; സഹായിച്ചത് മാതാവെന്ന് പൊലീസ്
കോഴിക്കോട് അമ്മയുടെ ആൺസുഹൃത്ത് പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചു; സഹായിച്ചത് മാതാവെന്ന് പൊലീസ്
  • കോഴിക്കോട് പന്ത്രണ്ടുകാരിയെ അമ്മയുടെ സുഹൃത്ത് പീഡിപ്പിച്ച കേസിൽ ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു

  • കുട്ടി സ്കൂളിൽ കൗൺസിലിങ്ങിനിടെയാണ് പീഡനവിവരം വെളിപ്പെടുത്തിയത്, കേസ് പോക്സോ പ്രകാരമാണ്

  • പ്രതി വിദേശത്താണ്, നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യാൻ നടപടികൾ ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു

View All
advertisement