തിളച്ച എണ്ണയിലേക്കിട്ട മീൻ ജീവനോടെ പിടച്ചു; വീഡിയോ ദൃശ്യം വൈറൽ
- Published by:user_57
- news18-malayalam
Last Updated:
പാനിൽ തിളച്ചുമറിഞ്ഞ എണ്ണയിലേക്ക് ഇട്ട മീനാണ് വാലാട്ടി പിടച്ച് ഏവരെയും ഞെട്ടിച്ചത്
ജന്തുജാലങ്ങൾ പലപ്പോഴും മനുഷ്യരെ അമ്പരപ്പിക്കാറുണ്ട്. ഇവയുടെ പ്രവർത്തികൾ കാണുന്നവർക്ക് അവിശ്വസനീയമായി തോന്നിയേക്കാം. അത്തരത്തിൽ ഒരു മീനാണ് ഈ വീഡിയോയിലെ താരം. സ്റ്റവിലെ പാനിൽ തിളച്ചുമറിഞ്ഞ എണ്ണയിലേക്ക് ഇട്ട മീനാണ് വാലാട്ടി പിടച്ച് ഏവരെയും ഞെട്ടിച്ചത്. മരണത്തിനു കീഴടങ്ങാൻ തയ്യാറാവാത്ത മീനിന് കയ്യടിക്കുകയാണ് സോഷ്യൽ മീഡിയ.
കൂടുതൽ അപകടം ഉണ്ടാവാതിരിക്കാൻ മീനിനെ കൈകാര്യം ചെയ്യുന്നയാൾ പാൻ സ്റ്റവിൽ നിന്നും പൂർണമായും പുറത്തേക്കെടുത്ത് സിങ്കിനരികിലേക്കെത്തിച്ചു. റെഡ്‌ഡിറ്റിൽ ഷെയർ ചെയ്യപ്പെട്ട വീഡിയോ കണ്ടവരിൽ ചിലർ അത്ഭുതപ്പെട്ടു. തല മുറിച്ചുമാറ്റപ്പെട്ട നിലയിലെ മീനാണ് ഇത്.
പൂർണമായും ജീവനില്ലാത്ത മീനിനെയാണോ ഇദ്ദേഹം പൊരിക്കാനായി എടുത്തത് എന്നൊരാൾ ആശ്ചര്യപ്പെട്ടു. സോഷ്യൽ മീഡിയയിൽ ചർച്ചയായ വീഡിയോ ചുവടെ കാണാം:
advertisement
ഇതിനു മറ്റൊരാൾ നൽകിയ മറുപടിയും ശ്രദ്ധയാകർഷിച്ചു. ‘തവളയുടെ മുറിച്ചുമാറ്റപ്പെട്ട കാലുകൾ അൽപ്പം ഉപ്പു തൂകിയാൽ പിടയ്ക്കാൻ തുടങ്ങും. തവള ചത്തിട്ടും, കാലുകളിൽ ഉത്തേജകങ്ങളോട് പ്രതികരിക്കാൻ കഴിയുന്ന ചില ജീവകോശങ്ങൾ അടങ്ങിയിരിക്കുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. ഉപ്പിൽ അടങ്ങിയിരിക്കുന്ന സോഡിയം അയോണുകൾ തലച്ചോറിൽ നിന്നുള്ള സിഗ്നലുകൾ പോലെ പ്രവർത്തിക്കുകയും, ഞരമ്പുകൾക്ക് ഉത്തേജനം നൽകുകയും ചെയ്യുന്നു. കോശങ്ങളിൽ ഊർജ്ജസ്രോതസ്സ് അവശേഷിക്കുന്നതിനാൽ, സിഗ്നലിനോടുള്ള പ്രതികരണമായി പേശികൾ ചുരുങ്ങുന്നു. അങ്ങനെ കാലുകൾ അനങ്ങുന്നു’ എന്നാണ് ഇദ്ദേഹം നൽകിയ മറുപടി.
advertisement
വീഡിയോ ഏതു നാട്ടിൽ നിന്നുള്ളതാണെന്ന കാര്യത്തിൽ വ്യക്തതയില്ല.
Summary: A video doing the rounds on reddit shows a fish flapping its tail and moving the body when put into hot oil. It was captured live from a kitchen
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
January 07, 2023 1:16 PM IST