അപൂര്‍വ ഇരട്ടക്കുട്ടികൾ; ആറ് മിനിട്ട് വ്യത്യാസം; ഒരാൾ ജനിച്ചത് 2022 ലും മറ്റേയാൾ 2023ലും

Last Updated:

അമേരിക്കയിലെ ടെക്‌സസിലാണ് സംഭവം

ഇരട്ടകളായാണ് ജനിച്ചതെങ്കിലും വ്യത്യസ്ത വർഷങ്ങളിലായി ജനിച്ച രണ്ട് പെൺകുട്ടികളുടെ കഥയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്. അമേരിക്കയിലെ ടെക്‌സസിലാണ് ഈ സംഭവം. ദമ്പതികളായ ക്ലിഫ് സ്‌കോട്ടും കാലി ജോ സ്‌കോട്ടും തങ്ങളുടെ ഇരട്ടക്കുട്ടികളെ പ്രതീക്ഷിച്ചിരുന്നത് ജനുവരി 11 ന് ആയിരുന്നു. എന്നാൽ പുതുവത്സര തലേന്ന് ക്ലിഫ് തന്റെ ബ്ലഡ് പ്രഷർ പരിശോധിക്കാനായി ആശുപത്രിയിലെത്തി. ചെക്കപ്പിനിടെ കുഞ്ഞുങ്ങളെ നേരത്തെ തന്നെ പുറത്തെടുക്കേണ്ടതായി വരും എന്ന് ഡോക്ടർ അറിയിച്ചു.
അങ്ങനെ ക്ലിഫിന്റെ ആദ്യ മകൾ ആനി ജോയെ ഡിസംബർ 31-ന് രാത്രി 11:55 ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. തുടർന്ന് അർദ്ധരാത്രിക്ക് ശേഷമാണ് ഇരട്ടക്കുട്ടികളിൽ ഒരാളായ എഫി റോസ് ജനിച്ചത്. 6 മിനിറ്റ് വ്യത്യാസത്തിൽ 12.1 ന് ആയിരുന്നു രണ്ടാമത്തെ കുഞ്ഞിന്റെ ജനനം. ഏവരെയും അത്ഭുതപ്പെടുത്തുന്ന ഈ ഇരട്ടക്കുട്ടികളുടെ ജനനത്തിന്റെ കഥയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്. ഇതിനെ തുടർന്ന് വ്യത്യസ്തങ്ങളായ നിരവധി കമന്റുകളും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിന് താഴെ വന്നിട്ടുണ്ട്.
advertisement
അതേസമയം “ഇതിലെ മുതിർന്ന കുട്ടിക്ക് “എനിക്ക് നിന്നെക്കാൾ പ്രായമുണ്ട് “എന്ന് പറയാൻ കഴിയുമെന്നും മറ്റേയാൾക്ക് “നീ കഴിഞ്ഞ വർഷമാണ് ജനിച്ചത് “എന്ന് പറയാമെന്നും” ഒരാൾ കമന്റ് ചെയ്തു. “ഇത് വളരെ രസകരമാണ്. അവരുടേതായ രീതിയിൽ അവർ വ്യത്യസ്തരായിരിക്കും. ഗംഭീരം.” എന്നിങ്ങനെ നിരവധി പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
മറ്റു ചിലർക്കാകട്ടെ രസകരമായ ചില ചോദ്യങ്ങളും ഉണ്ടായിരുന്നു. ഈ മാതാപിതാക്കളുടെ 2023ലെ ടാക്സിനെ കുറിച്ചായിരുന്നു ഇവരുടെ അന്വേഷണം. 2022-ൽ ഇവർക്ക് ഒരു കുട്ടി മാത്രമാണ് ജനിച്ചത്.അതുകൊണ്ട് ആനി ജോ ക്ക് 2022-ലെ ക്ലെയിം ലഭിക്കുമെന്നും 2023-ലെ ക്ലെയിമിനായി എഫി റോസിന് ഇനിയും കാത്തിരിക്കേണ്ടി വരുമെന്നും ഒരാൾ തമാശയായി കമന്റ് ചെയ്തു. എന്നാൽ ഇതിനു മറുപടിയായി വന്ന കമന്റ് ഇവർക്ക് ആശ്വാസം നൽകുന്ന ഒന്നായിരുന്നു. കാരണം ടെക്‌സസിൽ ഭ്രൂണം ആയിരിക്കുമ്പോൾ തന്നെ അവയെ ഒരു മനുഷ്യനായാണ് കണക്കാക്കുന്നതെന്നും അതിനാൽ 2022 ൽ ഗർഭിണിയായ എല്ലാ സ്ത്രീകൾക്കും നികുതിയിൽ അത് ക്ലെയിം ചെയ്യാൻ സാധിക്കുമെന്നുമാണ് വ്യക്തമാക്കിയിരിക്കുന്നത്.
advertisement

View this post on Instagram

A post shared by NowThis (@nowthisnews)

advertisement
എന്നാൽ ഇതിലും അത്ഭുതപ്പെടുത്തുന്ന മറ്റൊരു ഇരട്ടക്കുട്ടികളുടെ കഥ കൂടി ഈ അടുത്ത് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു.18 മാസത്തെ പ്രായവ്യത്യാസത്തിൽ ജനിച്ച ഇരട്ടക്കുട്ടികളായ സാറയുടെയും വില്ലിന്റെയും വീഡിയോയാണ് ടിക് ടോക്കിൽ വൈറലായി മാറിയത്. IVF ബീജസങ്കലനത്തിലൂടെ ഒരേ ദിവസം തന്നെ ഒരേ ബാച്ചിലെ ഭ്രൂണങ്ങളിൽ ആണ് ഇവരെ ഗർഭം ധരിക്കുന്നത്. എന്നാൽ സാറയുടെ ഭ്രൂണം ഇംപ്ലാന്റേഷന് മുമ്പ് ഏകദേശം രണ്ട് വർഷത്തോളം ഫ്രീസറിൽ സൂക്ഷിക്കുകയായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
അപൂര്‍വ ഇരട്ടക്കുട്ടികൾ; ആറ് മിനിട്ട് വ്യത്യാസം; ഒരാൾ ജനിച്ചത് 2022 ലും മറ്റേയാൾ 2023ലും
Next Article
advertisement
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
  • പയ്യാനക്കലിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോകാൻ ശ്രമം, പ്രതിയെ നാട്ടുകാർ പിടികൂടി.

  • കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫ് (33) ആണ് മോഷ്ടിച്ച കാറിൽ കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്.

  • ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്, പൊലീസ് അന്വേഷണം തുടങ്ങി.

View All
advertisement