Viral | "ഫ്ലാറ്റ്മേറ്റിനെ ആവശ്യമുണ്ട് "; ലക്കി അലിയുടെ കൺസേർട്ടിനിടെ രസകരമായ പോസ്റ്ററുമായി യുവാവ്
- Published by:Amal Surendran
- news18-malayalam
Last Updated:
ബാംഗ്ലൂരാണ് സംഭവം. ഒരു കൺസേർട്ടിനിടയിൽ പോലും ഒരു ഫ്ലാറ്റ് മേറ്റിനെ കണ്ടെത്താനുള്ള അവസരം നഷ്‌ടപ്പെടുത്താതിരിക്കാൻ ശ്രമിക്കുകയാണ് ഇയാൾ.
വാടകയ്ക്ക് (Rent) താമസിക്കുന്ന ഒരാൾക്ക് പറ്റിയ ഒരു റൂംമേറ്റിനെയോ ഫ്ലാറ്റ്മേറ്റിനെയോ (Flamate ) കണ്ടെത്തുക എന്നത് അൽപ്പം ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. ഇനി അഥവാ അങ്ങനെ ഒരാളെ കിട്ടിയാൽ തന്നെ യോജിച്ച് പോകാൻ കഴിയുന്ന ഒരാളായിരിക്കണമെങ്കിൽ അൽപ്പം ഭാഗ്യം കൂടി വേണം. എന്നാൽ ഇപ്പോൾ ഇത്തരത്തിലുള്ള ദൗത്യങ്ങൾക്കായി ആളുകൾ പ്രത്യേകിച്ച് ഇന്ത്യക്കാർ വിചിത്രമായ നിരവധി മാർഗങ്ങളാണ് സ്വീകരിക്കുന്നത്. ഇത്തരത്തിൽ ഒരു ചിത്രമാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
ലക്കി അലിയുടെ കൺസേർട്ടിനിടെ ഒരാൾ " ഫ്ലാറ്റ്മേറ്റിന് ആവശ്യമുണ്ട് " എന്ന ഒരു പോസ്റ്റർ ഉയർത്തിപിടിച്ചിരിക്കുന്നത് ചിത്രത്തിൽകാണാം. ബാംഗ്ലൂരാണ് സംഭവം. ഒരു കൺസേർട്ടിനിടയിൽ പോലും ഒരു ഫ്ലാറ്റ് മേറ്റിനെ കണ്ടെത്താനുള്ള അവസരം നഷ്‌ടപ്പെടുത്താതിരിക്കാൻ ശ്രമിക്കുകയാണ് ഇയാൾ. ഒരു വലിയ ആൾക്കൂട്ടത്തിനിടയിൽ ആണ് ഈ പോസ്റ്ററുമായി യുവാവ്നിൽക്കുന്നത്. ഈ കാഴ്ചയാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. ശുഭ് ഖണ്ഡേൽവാൾ എന്ന ട്വിറ്റർ ഉപയോക്താവാണ് ഈ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്.
ചിത്രത്തിൽ ആൾക്കൂട്ടത്തിന് ഇടയിൽ നിന്നാണ് ഇത്തരത്തിലൊരു ബോർഡ് ഉയരുന്നത്. കൂടാതെ അടിക്കുറിപ്പ് പ്രകാരം ലക്കി അലിയുടെ സംഗീത പരിപാടിയിൽ വെച്ചാണ് ഈ ചിത്രം പകർത്തിയിരിക്കുന്നത് എന്ന് കൃത്യമായി മനസ്സിലാക്കാം.
advertisement
അതേസമയം ഈ ചിത്രം അപ്‌ലോഡ് ചെയ്‌ത് നിമിഷനേരങ്ങൾക്കുള്ളിൽ ഇത് വൈറലാകുകയും ഇതിനോടകം തന്നെ 2000 ത്തോളം ലൈക്കുകൾ ലഭിക്കുകയും ചെയ്‌തിട്ടുണ്ട്. "ബാംഗ്ലൂരിൽ ഒരു ജീവിത പങ്കാളിയെ കണ്ടെത്തുന്നത് എളുപ്പമാണ്, എന്നാൽ താമസിക്കാൻ ഒരു വീട് കണ്ടെത്തുന്നതാണ് അതിലും ബുദ്ധിമുട്ടെന്ന്," ചിത്രത്തിന് താഴെ ഒരു ട്വിറ്റർ ഉപയോക്താവ് കുറിച്ചു.
എന്നാൽ ബാംഗ്ലൂർ ആസ്ഥാനമായുള്ള കമ്പനികൾ, ഐടി ഓഫീസുകൾ എന്നിവ കോവിഡ് പകർച്ചവ്യാധി സമയത്ത് ഏർപ്പെടുത്തിയിരുന്ന വർക്ക് ഫ്രം ഹോം റദ്ദാക്കിയതിന് ശേഷം ബെംഗളൂരുവിലെ റെന്റൽ മാർക്കറ്റിൽ ഡിമാൻഡ് കുതിച്ചുയർന്നിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ.
advertisement
അതേസമയം ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട സംഗീതജ്ഞരിൽ ഒരാളാണ് ലക്കി അലി. അദ്ദേഹത്തിന്റെ സംഗീത പരിപാടിയിൽ ഇത്തരത്തിൽ ഒരു പോസ്റ്ററമായി എത്തിയതാണ് ചിത്രം ഇത്രയും വൈറലാകാൻ കാരണം.
അടുത്തിടെ ബാംഗ്ലൂരിൽ വച്ച് തന്റെ പ്രണയിനിയെ കണ്ടെത്തിയത് എങ്ങനെയെന്ന് ഒരു യുവാവ് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചത് വൈറലായി മാറിയിരുന്നു. ഒരു റെഡ്ഡിറ്റ് ഉപയോക്താവാണ് തന്റെ രസകരമായ പ്രണയകഥ ട്വിറ്ററില്‍ പങ്കുവെച്ചത്. റെഡ്ഡിറ്റ് ഉപയോക്താവ് പറയുന്നതനുസരിച്ച് സോണി വേള്‍ഡ് സിഗ്നലിനോട് ചേര്‍ന്ന ട്രാഫിക് സിഗ്നലിലാണ് അദ്ദേഹം തന്റെ കാമുകിയെ കണ്ടുമുട്ടുന്നത്. ഈജിപുര മേല്‍പ്പാലത്തിന്റെ നിര്‍മ്മാണ ഘട്ടത്തിലാണ് സംഭവം. തന്റെ സുഹൃത്തായ യുവതിയെ വീട്ടിലേക്ക് കൊണ്ടുവിടുന്നതിനിടെ ഏറെ നേരം ഗതാഗതക്കുരുക്കില്‍പ്പെട്ട ഇരുവരും വലയുന്നു . അങ്ങനെ വിശപ്പും സഹിക്കാനാവാതെ വന്നതോടെ യാത്രയ്ക്കായി മറ്റൊരു വഴി തിരഞ്ഞെടുക്കേണ്ടിവന്നു. അന്നത്തെ ദിവസം ഡിന്നറും ഇവര്‍ ഒരുമിച്ച് പ്ലാന്‍ ചെയ്തു. ആ നിമിഷം മുതല്‍ അവരുടെ പ്രണയം ആരംഭിക്കുകയായിരുന്നു. തന്റെ പ്രണയകഥയ്ക്ക് കാരണം ബെംഗളുരുവിലെ ട്രാഫിക് ബ്ലോക്കാണെന്നായിരുന്നു അയാള്‍ കുറിച്ചത്. എന്നാൽ അഞ്ച് വര്‍ഷം മുൻമ്പാണ് സംഭവം നടന്നതെന്നും എന്നാൽ മേൽപ്പാലം ഇപ്പോഴും പൂര്‍ത്തിയായിട്ടില്ലെന്നും അദ്ദേഹം പറയുന്നു. ഈ പോസ്റ്റും ചുരുങ്ങിയ സമയത്തിനകം വൈറലായിരുന്നു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 27, 2022 7:38 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Viral | "ഫ്ലാറ്റ്മേറ്റിനെ ആവശ്യമുണ്ട് "; ലക്കി അലിയുടെ കൺസേർട്ടിനിടെ രസകരമായ പോസ്റ്ററുമായി യുവാവ്


