ഭുവനേശ്വര്: പൊതുസ്ഥലങ്ങളിലോ മറ്റോ ആരെങ്കിലും സംഘര്ഷത്തിലോ തര്ക്കത്തിലോ ഏര്പ്പെടുമ്പോള് ചിലര് അവഗണിക്കും ചിലര് പ്രശ്നം പരിഹരിക്കാനോ മാറ്റിവിടാനോ ശ്രമിക്കും. എന്നാല് ഒഡിഷ ഭുവനേശ്വറില് കമിതാക്കള് തമ്മിലുണ്ടായ തര്ക്കത്തില് ഇടപെട്ട ഡെലിവറി ബോയ് പ്രശ്നം കൂടുതല് വഷളാക്കുകയാണ് ചെയ്തത്.
ഭുവനേശ്വറിലെ ഇന്ദിരാഗാന്ധി പാര്ക്കിനു സമീപം കമിതാക്കള് തമ്മിലുണ്ടായ വഴക്കിനെ തുടര്ന്നാണ് അസാധാരണ സംഭവങ്ങളുണ്ടായത്. വഴക്കിന് സാക്ഷ്യം വഹിച്ച ഡെലിവറി ബോയ് പൊതുനിരത്തില് വച്ച് യുവതിയെ മര്ദ്ദിക്കുകയാണുണ്ടായത്. സംഭവത്തിന്റെ വീഡിയോ സാമൂഹമാധ്യമങ്ങളില് വൈറലാണ്.
റോഡ് സൈഡില് കമിതാക്കളായ രണ്ടു പേര് വാക്കുതര്ക്കത്തില് ഏര്പ്പെട്ടിരിക്കുന്നത് കാണാം. മറ്റുള്ളവര് ശ്രദ്ധിക്കുന്നുണ്ടെങ്കിലും ഇരുവരും വഴക്ക് തുടരുകയായിരുന്നു. ഇതിനിടയില് യുവതി യുവാവിനെ കയ്യേറ്റം ചെയ്യാന് ശ്രമിക്കുന്നുണ്ട്. യുവതി കല്ലെടുത്ത എറിയുന്നതും ദൃശ്യങ്ങളില് കാണാം. എന്നാല് സ്ഥലത്ത് ആളുകള് തടിച്ചുകൂടിയതോടെ യുവതി കൂടുതല് പ്രകോപിതായായി. വീഡിയോ പകര്ത്തുന്ന ഒരാളുടെ ഫോണ് യുവതി തട്ടിയെടുക്കാന് ശ്രമിക്കുകയും ചെയ്തു.
തുടര്ന്നാണ് അതുവഴി വന്ന ഒരു ഡെലിവറി ബോയ് ഇടപെട്ട് കമിതാക്കളുടെ പ്രശ്നം ഒത്തുതീര്പ്പാക്കാന് ശ്രമിച്ചത്. എന്നാല്, യുവതി ഇയാളോടും മോശം വാക്കുകള് ഉപയോഗിച്ചാതയാണ് വിവരം. ഇത് വാക്കേറ്റത്തില് കലാശിക്കുകയും സംഘര്ഷത്തിലേക്ക് നീങ്ങുകയുമായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട ഡെലിവറി ബോയ് യുവതിയെ മര്ദ്ദിക്കുകയായിരുന്നു. ആളുകള് നോക്കി നല്ക്കെയായിരുന്നു മര്ദ്ദനം. ഒടുവില് ചുറ്റുമുള്ളവര് ചേര്ന്നാണ് യുവാവിനെ പിടിച്ചുമാറ്റിയത്.
Food Delivery boy who tried to intervene and pacify the matter, losses his cool after scolded by the girl, started beating the girl.
Case registered against both parties#Odisha@aajtak@IndiaTodaypic.twitter.com/DqINUglqH0
സംഭവത്തില് യുവതിയോ ഡെലിവറി എക്സിക്യൂട്ടീവോ ഇതുവരെ പോലീസില് പരാതി നല്കിയിട്ടില്ല. എന്നാല് ഇരുവര്ക്കുമെതിരെ കേസെടുക്കാന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്ക്ക് നിര്ദേശം നല്കിയിട്ടുണ്ടെന്ന് ഭുവനേശ്വര് ഡിസിപി ഉമാശങ്കര് ദാഷ് പറഞ്ഞു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.