advertisement

'ചൊറിവരാൻ താൽപര്യമില്ലാത്തതിനാൽ കുംഭമേളയിൽ കുളിച്ചില്ല': ഫുട്ബോളർ സി കെ വിനീത്

Last Updated:

'ഇത്രയും വൃത്തികെട്ട വെള്ളമുള്ളിടത്ത് എനിക്ക് കുളിക്കാൻ താൽപര്യമില്ല. ചൊറിപിടിച്ച് തിരിച്ചു വരാനും താൽപര്യമില്ല'

News18
News18
മഹാകുംഭമേളയിൽ പോയെങ്കിലും കുളിക്കാൻ താൽപര്യം തോന്നിയില്ലെന്ന് ഫുട്‌ബോൾ താരം സി കെ വിനീത്. വലിയ സംഭവമാണെന്ന് വിചാരിച്ച് പോയിട്ട് പി ആർ വർക്ക് മാത്രമാണ് കണ്ടതെന്ന് സി കെ വിനീത് വിമർശിച്ചു. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ പങ്കെടുത്തുകൊണ്ടാണ് സി കെ വിനീത് അനുഭവം പങ്കുവച്ചത്. പുറത്തുനിന്ന് കാണുന്നത് പോലെ കുംഭമേള വലിയ സംഭവമാണെന്ന് കരുതിയാണ് പോയതെന്നും എന്നാല്‍ തന്റെ അനുഭവത്തില്‍ കുംഭമേള ഭയങ്കരമായ സംഭവമൊന്നുമല്ലെന്നും വലിയ തോതിലുള്ള ആള്‍ക്കൂട്ടമുള്ള സ്ഥലം മാത്രമാണതെന്നും സി.കെ വിനീത് പറഞ്ഞു.
സി കെ വിനീതിന്റെ വാക്കുകൾ- ''കുംഭമേള ഭയങ്കര സംഭവമാണ് എന്ന് വിചാരിച്ചിട്ടാണ് അങ്ങോട്ടേക്ക് പോയത്. എന്റെ എക്‌സ്പീരിയൻസിൽ കുംഭമേള ഭയങ്കര സംഭവമല്ല. വലിയ ആൾക്കൂട്ടമാണത്. വിശ്വാസികൾക്ക് പലതും ചെയ്യാനുണ്ടാകും. ഇത്രയും വൃത്തികെട്ട വെള്ളമുള്ളിടത്ത് എനിക്ക് കുളിക്കാൻ താൽപര്യമില്ല. ചൊറിപിടിച്ച് തിരിച്ചു വരാനും താൽപര്യമില്ല. കുംഭമേളയിൽ ഞാൻ കണ്ടത്, ഒരു ഭാഗത്ത് നാഗസന്യാസിമാരെയും മറ്റൊരു ഭാഗത്ത് കുളിക്കാൻ വന്ന ജനങ്ങളെയും അവരുടെ ജീവിതരീതിയുമാണ്. മറ്റൊരു വിഭാഗം എന്നുപറയുന്നത് 40 കോടിയോളം ആളുകൾ വരുമെന്ന് അറിഞ്ഞിട്ട് അവരെ ഉപജീവന മാർഗമാക്കിയവരാണ്. അവരാണ് എന്നെ ആകർഷിച്ചത്. ഇത്രയും ആളുകൾ വരാൻ വേണ്ടിയുള്ള പിആർ വർക്ക് അവർ ചെയ്‌തിട്ടുണ്ട്. അവരെ ഉൾക്കൊള്ളാനുള്ള ഒരു സൗകര്യവും ചെയ്തിട്ടില്ല.
advertisement
മരത്തിന്റെ ചുവട്ടിലും ടെന്റിനടിയിലുമെല്ലാമാണ് ആയിരത്തോളം ആളുകള്‍ കിടക്കുന്നത്, അപ്പോഴും അവര്‍ നരേന്ദ്രമോദി കീ ജയ്, യോഗി കീ ജയ് എന്നുതന്നെയാണ് പറയുന്നത്. അവരുടെ പി ആര്‍ വര്‍ക്കില്‍ പറയുന്നത് വേറെയും എക്‌സ്പീരിയന്‍സ് ചെയ്യുന്നതും റിയാലിറ്റിയും വേറെ കാര്യങ്ങളാണ്. ചിത്രങ്ങളും മറ്റും വഴി കാണിക്കാന്‍ പാടില്ലാത്ത പല കാര്യങ്ങളും അവിടെ കാണാന്‍ കഴിയും''.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ചൊറിവരാൻ താൽപര്യമില്ലാത്തതിനാൽ കുംഭമേളയിൽ കുളിച്ചില്ല': ഫുട്ബോളർ സി കെ വിനീത്
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement