അഫ്രീദിക്കെതിരെ ആരോപണവുമായി യൂനിസ് ഖാൻ; 2009 ലെ പാക്കിസ്താൻ ടീമിലെ കലാപത്തിനു പിന്നിൽ പ്രവർത്തിച്ചത് ചില മുതിർന്ന താരങ്ങൾ
- Published by:Naveen
- news18-malayalam
Last Updated:
2009ൽ പാക്കിസ്താൻ ടീമിലെ കളിക്കാർ തനിക്കെതിരെ കലാപം നടത്തിയത് ടീമിലെ പ്രശ്നങ്ങൾ കാരണമല്ലെന്നും ക്യാപ്റ്റനാവാനുള്ള ഷാഹിദ് അഫ്രീദി ഉൾപ്പെടെയുള്ള ചില മുതിർന്ന കളിക്കാരുടെ ലക്ഷ്യങ്ങൾ നടപ്പാക്കാൻ വേണ്ടിയാണെന്നും യുനുസ് ഖാൻ തുറന്നടിച്ചു
പാകിസ്താന്റെ ബാറ്റിംഗ് പരിശീലക സ്ഥാനത്ത് നിന്ന് വിരമിച്ച് ദിവസങ്ങൾക്കിടെ താൻ ക്യാപ്റ്റനായിരുന്നപ്പോൾ ടീമിൽ നടന്ന പ്രശ്നങ്ങളെക്കുറിച്ച് വെളിപ്പെടുത്തലുമായി യൂനുസ് ഖാൻ. 2009ൽ പാക്കിസ്താൻ ടീമിലെ കളിക്കാർ തനിക്കെതിരെ കലാപം നടത്തിയത് ടീമിലെ പ്രശ്നങ്ങൾ കാരണമല്ലെന്നും ക്യാപ്റ്റനാവാനുള്ള ഷാഹിദ് അഫ്രീദി ഉൾപ്പെടെയുള്ള ചില മുതിർന്ന കളിക്കാരുടെ ലക്ഷ്യങ്ങൾ നടപ്പാക്കാൻ വേണ്ടിയാണെന്നും യുനുസ് ഖാൻ തുറന്നടിച്ചു. മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് പോലെ കളിക്കാർ പ്രശ്നമുണ്ടാക്കിയത് താൻ ടീമിനെ നയിച്ച രീതിയിലോ തന്റെ മനോഭാവത്തിന്റെ പേരിലോ ഉള്ള പ്രശ്‌നങ്ങൾ കാരണമല്ല. മറിച്ച് ചില മുതിർന്ന താരങ്ങളുടെ സ്വാർത്ഥ താൽപര്യങ്ങൾക്ക് വേണ്ടിയായിരുന്നെന്നുമാണ് അദ്ദേഹം പറഞ്ഞത്.
കളിക്കാർക്ക് ഞാൻ കാരണം എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെങ്കിൽ അവർക്കത് എന്നോട് നേരിട്ട് സംസാരിക്കാമായിരുന്നു. എന്നെ ക്യാപ്റ്റൻസിയിൽ നിന്നും നീക്കം ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്നും എന്റെ മനോഭാവം മാറ്റാൻ ക്രിക്കറ്റ് ബോർഡ് ഇടപെടണം എന്നുമാണ് കളിക്കാർ അന്ന് ആവശ്യപ്പെട്ടതെന്നാണ് അവർ അവകാശപ്പെടുന്നതെന്നും യൂനിസ് ഖാൻ പറഞ്ഞു.
ദക്ഷിണാഫ്രിക്കയിൽ നടന്ന ചാംപ്യൻസ് ട്രോഫി മത്സരത്തിനിടെ ഒരിക്കൽ ഒരു പ്രധാന മത്സരത്തിന് മുമ്പ് കളിക്കാർക്ക് പ്രാർത്ഥിക്കാനാണെന്ന് പറഞ്ഞ് വിശുദ്ധ ഖുർആൻ ആവശ്യപ്പെട്ട് ഒരു കളിക്കാരൻ (ഉമർ അക്മൽ) തന്റെ മുറിയിലേക്ക് വന്നിരുന്നു. എന്നാൽ ടീമിലെ പ്രക്ഷോഭകാരികളായ കളിക്കാരുടെ യോഗത്തിൽ ചർച്ച ചെയ്യപ്പെട്ടതൊന്നും വെളിപ്പെടുത്തില്ലെന്ന് സത്യം ചെയ്യിക്കാനായിരുന്നു ഈ വിശുദ്ധ ഖുർആൻ ഉപയോഗിച്ചതെന്നും യൂനിസ് ഖാൻ വെളിപ്പെടുത്തി.
advertisement
2009ൽ പാകിസ്താൻ ടീമിന്റെ ക്യാപറ്റൻ സ്ഥാനത്ത് നിന്ന് യൂനിസ് ഖാൻ രാജിവച്ചപ്പോൾ പകരം നയിച്ചത് മിസ്ബാ ഉൾ ഹഖും അഫ്രീദിയുമാണ്.
തന്റെ കരിയറിലെ അവസാന പര്യടനത്തിൽ കളിക്കാരുമായി അധികം ഇടപഴകിയില്ലെന്നും ക്രിക്കറ്റിനെ കുറിച്ചുള്ള ചിന്തകളുമായി ഒരു മുറിയിൽ അടച്ചിരുന്നതായും യൂനിസ് ഖാൻ പറഞ്ഞു. 2016ൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് മുമ്പ് ഏകദിനത്തിൽ നിന്ന് അപ്രതീക്ഷിതമായി വിരമിക്കൽ പ്രഖ്യാപിച്ച സംഭവത്തെക്കുറിച്ചുള്ള ചോദ്യത്തിന്, രണ്ട് വർഷമായി ഏകദിന ടീമിൽ അംഗമല്ലാതിരുന്നതിനാലാണ് വിരമിക്കാനുള്ള തീരുമാനം എടുത്തതെന്നും അദ്ദേഹം പറഞ്ഞു.
advertisement
ഇതിന് ഒരു ദിവസം മുമ്പ് ചീഫ് സെലക്ടറായ ഹാറൂൺ റഷീദ് തന്നെ വിളിച്ചിരുന്നു. ഏകദിനത്തിൽ നിന്ന് വിരമിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. എന്നാൽ ഇംഗ്ലണ്ടിനെതിരായ പരമ്പരയിലേക്ക് തിരഞ്ഞെടുത്തിട്ടുണ്ടെന്നും പറഞ്ഞു. അദ്ദേഹം പക്ഷെ അന്ന് തന്നോട് സംസാരിച്ച രീതി വളരെ മോശമായിരുന്നെന്നും ടീമിലേക്ക് ഉൾപ്പെടുത്തിയതിനാൽ മാനേജ്‌മെന്റിന്റെ ആവശ്യത്തിന് വേണ്ടുന്ന വിധത്തിൽ ടീമിൽ കഴിയണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തിൻറെ ഈ വാക്കുകൾ തന്നെ അസ്വസ്ഥനാക്കിയെന്നും ഉടൻ തന്നെ വിരമിക്കൽ പ്രഖ്യാപിച്ചതായും മുൻ ക്യാപ്റ്റനായ യൂനിസ് ഖാൻ പറഞ്ഞു.
advertisement
പാക്കിസ്താന്റെ മികച്ച മധ്യനിര ബാറ്റ്സ്മാന്മാരിൽ ഒരാളായിരുന്നു യൂനിസ് ഖാൻ. ക്രിക്കറ്റിന്റെ ചരിത്രത്തിൽ ടെസ്റ്റ് മത്സരങ്ങൾ ആതിഥേയത്വം വഹിച്ച 11 രാജ്യങ്ങളിലും സെഞ്ചുറി നേടിയിട്ടുള്ള ഏക കളിക്കാരനാണ് യൂനിസ് ഖാൻ. ടെസ്റ്റ് ക്രിക്കറ്റിൽ എറ്റവും വേഗതയിൽ കൂടുതൽ റൺസും സെഞ്ചുറിയും നേടിയ പാക്കിസ്താൻ കളിക്കാരനെന്ന റെക്കോഡും യൂനിസിനാണ്. ഒരു ഇന്നിംഗ്സിൽ 300ലധികം റൺസ് നേടിയ മൂന്നാമത്തെ പാകിസ്താൻ കളിക്കാരൻ കൂടിയാണ് അദ്ദേഹം.
advertisement
Summary
Former Pakistani cricketer Younis Khan lashes out at his former teammate Shahid Afridi saying that a few senior players in the team were behind the controversies that broke out in the team in 2009 against him
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 02, 2021 12:10 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
അഫ്രീദിക്കെതിരെ ആരോപണവുമായി യൂനിസ് ഖാൻ; 2009 ലെ പാക്കിസ്താൻ ടീമിലെ കലാപത്തിനു പിന്നിൽ പ്രവർത്തിച്ചത് ചില മുതിർന്ന താരങ്ങൾ