ഈയിടെയായി, പ്രായമായവർ ഊർജസ്വലമായി നൃത്തം ചെയ്യുന്ന പല വൈറൽ വീഡിയോകളും സോഷ്യൽ മീഡിയയിൽ തരംഗം തീർത്തു മുന്നേറുന്ന കാഴ്ച നമ്മൾ കണ്ടുകഴിഞ്ഞു. പ്രായം ഒരു സംഖ്യ മാത്രമാണെന്ന് ഇവർ തെളിയിക്കുന്നു. ഇപ്പോഴിതാ, 'പുഷ്പ' (Pushpa: The Rise) എന്ന ചിത്രത്തിലെ സാമി സാമി... (Saami Saami song) എന്ന സൂപ്പർ എനർജറ്റിക് ഡാൻസുമായി നൃത്ത വേദിയെ ഇളക്കിമറിക്കുന്ന ഒരു മുത്തശ്ശിയുടെ വീഡിയോ വൈറലാകുകയാണ്.
റിലീസ് ചെയ്ത് മാസങ്ങൾ കഴിഞ്ഞു എങ്കിലും, അല്ലു അർജുനും രശ്മിക മന്ദാനയും അഭിനയിച്ച തെലുങ്ക് ബ്ലോക്ക്ബസ്റ്റർ 'പുഷ്പ – ദ റൈസ്' ഇപ്പോഴും ഇന്റർനെറ്റിൽ തരംഗമാണ്. സിനിമയോടുള്ള ആവേശം പൂർണ്ണമായും സോഷ്യൽ മീഡിയ ഏറ്റെടുത്തു. ആളുകൾ അതിന്റെ തട്ടുപൊളിപ്പൻ പാട്ടുകളിൽ ഡാൻസ് റീലുകൾ സൃഷ്ടിക്കുകയോ അല്ലു അർജുന്റെ ഡയലോഗുകളോട് ചുണ്ടുകൾ സമന്വയിപ്പിച്ച് വീഡിയോകൾ ചെയ്യുകയോ ചെയ്യുന്നു. പുഷ്പ ഗാനങ്ങൾ ആലപിക്കാതെ ഒരു വിവാഹവും ആഘോഷവും പൂർത്തിയാകില്ല എന്ന സ്ഥിതിയും വന്നുചേർന്നിരിക്കുന്നു.
വീഡിയോയിൽ, വളരെ ഊർജസ്വലയും കായികശേഷിയുമുള്ള വൃദ്ധയായ സ്ത്രീ, ഒരു വിവാഹ ചടങ്ങിൽ, 'ദേശി സ്റ്റൈലിൽ' സാമി സാമിയുടെ താളങ്ങൾക്കൊപ്പം ചുവടുകൾ തീർക്കുന്നത് കാണാൻ സാധിക്കും. അവർ പൂർണ്ണ ആത്മവിശ്വാസത്തോടെ പാട്ടിനൊപ്പം നൃത്തം ചെയ്യുന്നു; അൽപ്പം പോലും താളം തെറ്റിക്കാതെ. തന്റെ ചുറ്റുമുള്ളവരെയോ സാഹചര്യങ്ങളെയോ കൂസാതെ നൃത്തത്തിൽ മുഴുകിയിരിക്കുകയാണ് അവർ. അതേസമയം ചുറ്റുമുള്ള രസികരായ ആളുകൾ അവരെ ശ്രദ്ധയോടെ വീക്ഷിക്കുകായും ചെയ്യുന്നു. ഇൻസ്റ്റഗ്രാമിലെ giedde എന്ന പേജിലാണ് വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഇതിന് ആയിരക്കണക്കിന് ലൈക്കുകളും കാഴ്ചകളും ലഭിച്ചു, മാത്രമല്ല അവരുടെ ഊർജ്ജസ്വലമായ നൃത്തം നെറ്റിസൺസ് വളരെയധികം ഇഷ്ടപ്പെടുകയും ചെയ്തു.
അല്ലു അർജുനും രശ്മിക മന്ദാനയും അഭിനയിച്ച പുഷ്പ എന്ന തെലുങ്ക് ചിത്രം ബോക്‌സ് ഓഫീസ് ഹിറ്റാണ്. സുകുമാർ ആണ് സംവിധാനം. ഇത് ഇപ്പോൾ ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്യുന്നു. 'പുഷ്പ: ദി റൈസ്' ഗംഭീര ഹിറ്റ് ആയ ശേഷം, സ്റ്റൈലിഷ് സ്റ്റാർ അല്ലു അർജുൻ ഇപ്പോൾ രണ്ടാം ഭാഗമായ 'പുഷ്പ: ദ റൂൾ' ഷൂട്ടിംഗ് ആരംഭിക്കാൻ കാത്തിരിക്കുകയാണ്. 'പുഷ്പ: ദി റൈസ്' എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലെ രക്തചന്ദന കടത്തുകാരനായ പുഷ്പ രാജ് എന്ന കഥാപാത്രത്തിന്റെ അസാധാരണമായ പ്രകടനത്തിലൂടെ നടൻ പാൻ-ഇന്ത്യൻ പ്രേക്ഷകരുടെ ശ്രദ്ധ നേടിക്കഴിഞ്ഞു.
Summary: A video gone viral on internet shows a granny shaking a leg to Saami Saami number from Allu Arjun movie 'Pushpa: The Rise'ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.