നാലാം നിലയിൽനിന്നു വീണത് ഒന്നാം നിലയിലിരുന്ന ആളുടെ മടിയിലേക്ക്; നാലു വയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു

Last Updated:

അപ്പാർട്ട്മെന്റിനും പുറത്തിറങ്ങിയ കുട്ടി ബാൽക്കെണിയിൽ നിന്ന് അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നു.

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
മുംബൈ: നാലാം നിലയില്‍നിന്നു വീണ നാലു വയസ്സുകാരി അദ്ഭുതകരമായി രക്ഷപെട്ടു. മഹാരാഷ്ട്രയിലെ പൽഗർ ജില്ലയിലെ വിരാറിലാണ് സംഭവം. ജീവ്ദാനി ദര്‍ശന്‍ എന്ന കെട്ടിടത്തിലാണ് അപകടം ഉണ്ടായത്. രാത്രയോടായിരുന്നു സംഭവം നടന്നത്.
നാലാം നിലയിൽ നിന്ന് വീണ ദേവാക്ഷി സഹാനി എന്ന കുട്ടി ഒന്നാം നിലയിൽ‌ ഇരുന്നിരുന്ന ആളുടെ മടിയിൽ വന്ന് വീഴുകയായിരുന്നു. കെട്ടിടത്തിന്റെ അറ്റകുറ്റപണികൾ നടക്കുകയായിരുന്നു. അപ്പാർട്ട്മെന്റിനും പുറത്തിറങ്ങിയ കുട്ടി ബാൽക്കെണിയിൽ നിന്ന് അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നു.
കുട്ടിയെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചു. തലയിലെ മുറിവിൽ എട്ടു സ്റ്റിച്ചുണ്ട്.ബാൽക്കണിയിലുള്ള നിർമാണവസ്തുക്കളിൽ തട്ടിയാണ് കുട്ടി താഴെ വീണത്. സംഭവത്തിൽ കരാറുകാരനും ബിൽഡർക്കും എതിരെ കേസെടുത്തു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
നാലാം നിലയിൽനിന്നു വീണത് ഒന്നാം നിലയിലിരുന്ന ആളുടെ മടിയിലേക്ക്; നാലു വയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു
Next Article
advertisement
അഭ്രപാളികളില്‍ ആവേശമുണര്‍ത്താന്‍ അച്ചൂട്ടിയും; 34 വർഷങ്ങൾക്ക് ശേഷം 'അമരം' തിയേറ്ററിലേക്ക്
അഭ്രപാളികളില്‍ ആവേശമുണര്‍ത്താന്‍ അച്ചൂട്ടിയും; 34 വർഷങ്ങൾക്ക് ശേഷം 'അമരം' തിയേറ്ററിലേക്ക്
  • മമ്മൂട്ടിയുടെ 'അമരം' 34 വർഷങ്ങൾക്ക് ശേഷം നവംബർ 7ന് 4K ദൃശ്യവിരുന്നോടെ തീയേറ്ററുകളിൽ എത്തും.

  • മലയാളത്തിന്റെ മാസ്റ്റർ ക്രാഫ്റ്റ്സ്മാൻ ഭരതൻ ഒരുക്കിയ 'അമരം' മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളിൽ ഒന്നാണ്.

  • മധു അമ്പാട്ടിന്റെ 'അമരം' വീണ്ടും തീയേറ്ററുകളിൽ.

View All
advertisement