ആറുമാസത്തിനിടെ 120 വാഹനാപകടങ്ങൾ; 'ദുഷ്ട ശക്തികളെ' അകറ്റാൻ റോഡിൽ കുമ്പളങ്ങ ഉടച്ച എസ്ഐക്ക് സ്ഥലം മാറ്റം
- Published by:Rajesh V
- news18-malayalam
Last Updated:
ട്രാഫിക് പൊലീസ് ശ്രമിച്ചിട്ടും ഇവിടെ അപകടങ്ങൾ കുറയുന്നില്ല. തുടർന്നാണ് ട്രാഫിക് എസ്ഐ പളനി ട്രാൻസ്ജെൻഡർ വ്യക്തിയെ കൂട്ടിക്കൊണ്ടുവന്ന് റോഡിലെ പലഭാഗങ്ങളിലായി കുമ്പളങ്ങ ഉടച്ചത്
ചെന്നൈ: റോഡ് അപകടങ്ങൾ വർധിച്ചതോടെ നിരത്തിൽ നിന്ന് ‘ദുഷ്ട ശക്തികളെ’ ഒഴിപ്പിക്കാൻ റോഡിൽ കുമ്പളങ്ങ ഉടച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. ട്രാഫിക് ഡ്യൂട്ടിയിൽനിന്ന് കൺട്രോൾ റൂമിലേക്കാണ് സ്ഥലംമാറ്റം. അപകടങ്ങൾക്ക് കാരണക്കാരായ ദുഷ്ട ശക്തികളെ അകറ്റാനാണ് ട്രാഫിക് എസ്ഐ പളനി, ചെന്നൈ മധുരവയല്‍ റോഡില്‍ കുമ്പളങ്ങ ഉടച്ചത്.
എന്നാൽ കുമ്പളങ്ങയുടെ ഭാഗങ്ങൾ ഇരുചക്ര വാഹനങ്ങൾക്ക് അപകടകരമാകുന്ന രീതിയിൽ റോഡിൽ തന്നെ ഉപേക്ഷിച്ചു. സമൂഹ മാധ്യമങ്ങളില്‍ വീഡിയോ പ്രത്യക്ഷപ്പെട്ടതോടെ വിമർശനം ശക്തമായി. ഇതിനു പിന്നാലെയാണ് നടപടി.
മധുരവയല്‍ റോഡിന്റെ 23 കിലോമീറ്റർ ഭാഗത്ത് കഴിഞ്ഞ 6 മാസത്തിനിടെ 120 വാഹനാപകടങ്ങളുണ്ടായി. സമീപത്തുകൂടി ചെന്നൈ–ബെംഗളൂരു ദേശീയപാതയുടെ നിർമാണം നടക്കുന്നതിനാൽ ഗതാഗത തടസ്സവുമുണ്ട്. ട്രാഫിക് പൊലീസ് ശ്രമിച്ചിട്ടും ഇവിടെ അപകടങ്ങൾ കുറയുന്നില്ല. തുടർന്നാണ് ട്രാഫിക് എസ്ഐ പളനി ട്രാൻസ്ജെൻഡർ വ്യക്തിയെ കൂട്ടിക്കൊണ്ടുവന്ന് റോഡിലെ പലഭാഗങ്ങളിലായി കുമ്പളങ്ങ ഉടച്ചത്.
advertisement
Chennai traffic police personnel break pumpkin on road ‘to end accidents’. pic.twitter.com/9dcqx71lVt
— Ajmal Aramam (@AjmalAramam) June 10, 2023
കുമ്പളങ്ങ ഉടയ്ക്കുകയാണെങ്കില്‍ അപകടങ്ങൾക്ക് കാരണക്കാരായ ദുഷ്ട ശക്തികള്‍ ഇല്ലാതാകുമെന്നാണ് വിശ്വാസം. അത് ട്രാൻസ്ജെൻഡർ വ്യക്തിയാണ് ചെയ്യുന്നതെങ്കിൽ കൂടുതൽ ഫലപ്രദമാകുമെന്നും ഒരു വിഭാഗം വിശ്വസിക്കുന്നു.
advertisement
റോഡിൽ തേങ്ങയോ കുമ്പളങ്ങയോ ഉടയ്ക്കരുതെന്ന് തമിഴ്നാട് പൊലീസിന്റെ കർശന നിർദേശമുണ്ട്. ഇരുചക്ര വാഹനങ്ങളുടെ അപകടങ്ങൾക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് നിർദേശം. ഇതിനിടെയാണ് ട്രാഫിക് സബ് ഇൻസ്പെക്ടർ തന്നെ തന്നെ കുമ്പളങ്ങ ഉടച്ചത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Chennai,Chennai,Tamil Nadu
First Published :
June 11, 2023 2:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ആറുമാസത്തിനിടെ 120 വാഹനാപകടങ്ങൾ; 'ദുഷ്ട ശക്തികളെ' അകറ്റാൻ റോഡിൽ കുമ്പളങ്ങ ഉടച്ച എസ്ഐക്ക് സ്ഥലം മാറ്റം