അടുക്കളയിൽ തീ പിടിച്ചു; നാല് വയസുകാരിയുടെ സമയോചിതമായ ഇടപെടൽ കാരണം ഒഴിവായത് വൻ അപകടം
- Published by:Joys Joy
- trending desk
Last Updated:
എന്താണ് സംഭവിക്കുന്നതെന്ന് തനിക്ക് മനസിലായില്ലെന്നും എന്നാൽ തീപിടിച്ച എയർ ഫ്രയർ അപ്പോഴും ഓണായിരുന്നുവെന്നും ഡാനിയേൽ പറഞ്ഞു. അടുക്കളയിലെ അഗ്നിശമന ഉപകരണം കണ്ടെത്താൻ കഴിയാതെ വന്നതോടെ ഡാനിയേൽ കത്തുന്ന എയർ ഫ്രയർ എടുത്ത് പുറത്തെ കുളത്തിൽ എറിയുകയായിരുന്നു.
അടുക്കളയിൽ തീ പിടിക്കുന്നത് കണ്ട നാലു വയസുകാരിയുടെ സമയോചിതമായ ഇടപെടലിനെ തുടർന്ന് വൻ അപകടം ഒഴിവായി. തീ പിടിക്കുന്നത് കണ്ട പെൺകുട്ടി ഉടൻ തന്നെ പിതാവിനെ വിവരം അറിയിച്ചതാണ് വലിയ അപകടം ഒഴിവാകാൻ കാരണമായത്. ഫ്ലോറിഡ സ്വദേശിയായ അമേലിയ ജെർമിൻ എന്ന നാലു വയസുകാരി അടുക്കളയിൽ നിന്ന് കളിക്കുകയായിരുന്നു. ഇതിനിടെയാണ് അടുക്കളയിൽ തീ പിടിക്കുന്നത് പെൺകുട്ടിയുടെ ശ്രദ്ധയിൽപ്പെട്ടത്.
ഈ ദൃശ്യങ്ങൾ വീട്ടിലെ ക്യാമറയിൽ പതിയുകയും ചെയ്തിട്ടുണ്ട്. ഈ വീഡിയോ അമേലിയയുടെ പിതാവ് ഡാനിയേൽ ജെർമിൻ ഇൻസ്റ്റാഗ്രാമിൽ പങ്കിടുകയും ചെയ്തു. ഡാനിയൽ പോസ്റ്റുചെയ്ത വീഡിയോയിൽ അമേലിയ അടുക്കളയിൽ കളിക്കുന്നതാണ് ആദ്യം കാണുന്നത്. പശ്ചാത്തലത്തിൽ ഫ്രോസൺ എന്ന സിനിമയയിലെ ഗാനവും കേൾക്കാം. ഇതിനിടയാണ് അടുക്കളയിലെ തീ കുട്ടിയുടെ ശ്രദ്ധയിൽപ്പെടുന്നത്. ഒപ്പം വീട്ടിലെ വളർത്തു നായയെയും വീഡിയോയിൽ കാണാം. തീ കണ്ട പെൺകുട്ടി കുറച്ചുസമയം അവിടെ നിൽക്കുന്നതും ഉടൻ പിതാവിനെ അറിയിക്കാൻ ഓടുന്നതുമാണ് വീഡിയോയിൽ കാണുന്നത്.
advertisement
വീഡിയോയ്ക്ക് ഒപ്പം പങ്കിട്ട അടിക്കുറിപ്പിൽ, ഫ്രോസനിലെ പ്രധാന കഥാപാത്രമായ എൽസയ്ക്ക് ശബ്ദം നൽകിയ ഗായിക ഐഡിന മെൻസലിനെ ഡാനിയേൽ ടാഗ് ചെയ്തിട്ടുമുണ്ട്. ഡാനിയേലിന്റെ ഇൻസ്റ്റാ പോസ്റ്റ് പരിശോധിക്കാം:
സംഭവത്തെക്കുറിച്ച് ന്യൂസ് 4 ജാക്സിനോട് സംസാരിച്ച ഡാനിയേൽ, അമേലിയ തന്റെ അടുത്തേക്ക് ഓടിയെത്തിയപ്പോൾ താൻ പല്ല് തേക്കുകയായിരുന്നുവെന്ന് പറഞ്ഞു. അടുക്കളയിലേക്ക് വരാനും അവിടെ എന്തോ നടക്കുന്നുണ്ടെന്നുമാണ് അമേലിയ പിതാവിനോട് പറഞ്ഞത്. ഇതിനെ തുടർന്ന് ഡാനിയേൽ അടുക്കളയിൽ എത്തി.
advertisement
ആദ്യം, എന്താണ് സംഭവിക്കുന്നതെന്ന് തനിക്ക് മനസിലായില്ലെന്നും എന്നാൽ തീപിടിച്ച എയർ ഫ്രയർ അപ്പോഴും ഓണായിരുന്നുവെന്നും ഡാനിയേൽ പറഞ്ഞു. അടുക്കളയിലെ അഗ്നിശമന ഉപകരണം കണ്ടെത്താൻ കഴിയാതെ വന്നതോടെ ഡാനിയേൽ കത്തുന്ന എയർ ഫ്രയർ എടുത്ത് പുറത്തെ കുളത്തിൽ എറിയുകയായിരുന്നു.
advertisement
അപകടം നടക്കുന്നതിന് അരമണിക്കൂർ മുമ്പ് ചിക്കൻ നഗ്ഗെറ്റ്സ് ഉണ്ടാക്കാൻ എയർ ഫ്രയർ ഉപയോഗിച്ചിരുന്നുവെന്ന് ഡാനിയേൽ പറഞ്ഞു. ഡാനിയേലിന്റെ കാലിൽ ചെറിയ പൊള്ളലേറ്റത് ഒഴിച്ചാൽ, വളർത്തുമൃഗങ്ങൾ ഉൾപ്പെടെ വീട്ടിലെ മറ്റെല്ലാവരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ഡാനിയേലിന്റെ പോസ്റ്റിനോട് സോഷ്യൽ മീഡിയയിൽ നിരവധി പേരാണ് പ്രതികരിച്ചിരിക്കുന്നത്. അമേലിയയുടെ പെട്ടെന്നുള്ള പ്രതികരണത്തെ നിരവധി പേർ പ്രശംസിച്ചു.
തീപിടിച്ച വീടിനുള്ളിൽ അകപ്പെട്ട ഒന്നര വയസുകാരിയായ അനുജത്തിയെ രക്ഷിച്ച ഏഴ് വയസുകാരനായ സഹോദരന്റെ വാർത്ത കഴിഞ്ഞ വർഷം വാർത്തകളിൽ നിറഞ്ഞിരുന്നു. അമേരിക്കയിലെ ടെന്നസിയിലെ ന്യൂ ടാസ്വെലിലെ വീട്ടിലാണ് ഈ സംഭവം നടന്നത്. രാത്രിയിൽ ഭക്ഷണത്തിന് ശേഷം ഉറങ്ങാൻ കിടന്ന ഇവരുടെ വീടിന് തീ പിടിക്കുകയായിരുന്നു. നിക്കോൾ ഡേവിഡ്സൺ എന്ന ഇവരുടെ പിതാവ് പുകയുടെ മണം ശ്വസിച്ചാണ് ഉറക്കത്തിൽ നിന്നും എഴുന്നേറ്റത്.
advertisement
വീടിന് തീ പിടിച്ചെന്ന് മനസിലായതോടെ ഭാര്യയും മക്കളുമായി പുറത്തേക്ക് കടക്കാനുള്ള ശ്രമം ആരംഭിച്ചു. ഭാര്യയും രണ്ട് മക്കളും പുറത്തു കടന്നെങ്കിലും എറിൺ ഡോവിഡ്സൺ എന്ന 22 മാസം പ്രായമുള്ള മൂന്നാമത്തെ മകൾ വീട്ടിനുള്ളിൽ അകപ്പെടുകയായിരുന്നു. ജനാലക്ക് വലുപ്പം ഇല്ലാത്തതിനാൽ അകത്ത് കയറാൻ നിക്കോളിന് കഴിയാതെയായി. തുടർന്നാണ് ഏഴ് വയസുകാരനായ മകൻ അനുജത്തിയെ രക്ഷിക്കാൻ അകത്തേക്ക് കടന്നത്. തുടർന്ന് അൽപനേരത്തിനുള്ളിൽ കുട്ടിയെ പുറത്തു കൊണ്ടു വരികയും ചെയ്തു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 02, 2021 11:56 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
അടുക്കളയിൽ തീ പിടിച്ചു; നാല് വയസുകാരിയുടെ സമയോചിതമായ ഇടപെടൽ കാരണം ഒഴിവായത് വൻ അപകടം