നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Bride Wears Sherwani | വിവാഹ വേദിയിലെ ലിംഗസമത്വം; കല്യാണത്തിന് ഷെർവാണി ധരിച്ച് കുതിരപ്പുറത്ത് വന്നിറങ്ങി വധു

  Bride Wears Sherwani | വിവാഹ വേദിയിലെ ലിംഗസമത്വം; കല്യാണത്തിന് ഷെർവാണി ധരിച്ച് കുതിരപ്പുറത്ത് വന്നിറങ്ങി വധു

  തന്റെ പെൺമക്കളെ ആൺമക്കളെപ്പോലെയാണ് താൻ വളർത്തിയതെന്നും അവരുടെ വിവാഹ ഘോഷയാത്ര ഈ രീതിയിൽ നടത്താൻ താൻ എപ്പോഴും ആഗ്രഹിച്ചിരുന്നുവെന്നും വധുവിന്റെ പിതാവ്

   (Image Credits: Shutterstock/Representative)

  (Image Credits: Shutterstock/Representative)

  • Share this:
   നമ്മുടെ രാജ്യത്ത് ലിംഗ സമത്വത്തിനായി പോരാട്ടങ്ങൾ തുടങ്ങിയിട്ട് നാളേറെയായി. പല തരത്തിലുള്ള പോരാട്ടങ്ങളും സമരങ്ങളും ഇന്നും നടന്നുപോരുന്നു. വളരെയേറെ മാറ്റങ്ങൾ സമൂഹത്തിൽ ഉണ്ടായിട്ടുണ്ടെങ്കിലും ഇന്നും നിരവധി ആളുകൾലിംഗ അസമത്വങ്ങൾ നേരിടുന്നുണ്ട്. തന്റേതായ രീതിയിലൂടെ സമത്വം വിളിച്ചോതുന്ന ഒരു പ്രകടനവുമായെത്തി വ്യത്യസ്തയായിരിക്കുകയാണ് രാജസ്ഥാനിലെ ഒരു വധുവും കുടുംബവും. സംഭവം ഇങ്ങനെ :

   രാജസ്ഥാനിലെ സിക്കാർ ജില്ലയിലെ റനോലി ഗ്രാമത്തിൽ നടന്ന ഒരു വിവാഹത്തിൽ പങ്കെടുത്തവർ 'ബന്ദോരി'യുടെ വിവാഹത്തിന് മുമ്പുള്ള ആചാരത്തിന്റെ അടയാളമായി വധു കുതിരപ്പുറത്ത് സഞ്ചരിക്കുന്ന അപൂർവ കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കേണ്ടി വന്നു. വധു കൃതിക സെയ്നിയുടെ (Kritika Saini) കുടുംബമാണ് ലിംഗസമത്വത്തിന്റെ സന്ദേശം കൈമാറാനുള്ള ശ്രമത്തിൽ ഒരു വരനെപ്പോലെ ബന്ദോറി ആചാരം നടത്താൻ വേണ്ടി അവളെ പ്രേരിപ്പിച്ചത്. പുരുഷന്മാരുടെ വിവാഹ വസ്ത്രമായ ഷെർവാനി (sherwani) ധരിച്ച് കുതിരയുടെ പുറത്താണ് കൃതിക വിവാഹത്തിന് എത്തിയത്. കൂടെ ഒരു തലപ്പാവും (pagdi) അണിഞ്ഞിരുന്നു എന്ന് ദൈനിക് ഭാസ്കർ (Dainik Bhaskar) റിപ്പോർട്ട് ചെയ്തു.

   തന്റെ പെൺമക്കളെ ആൺമക്കളെപ്പോലെയാണ് താൻ വളർത്തിയതെന്നും അവരുടെ വിവാഹ ഘോഷയാത്ര ഈ രീതിയിൽ നടത്താൻ താൻ എപ്പോഴും ആഗ്രഹിച്ചിരുന്നുവെന്നും വധുവിന്റെ പിതാവ് മഹാവീർ സെയ്നി (Mahavir Saini) പറഞ്ഞു. വിവാഹനിശ്ചയ ചടങ്ങിൽ ഒരു ലക്ഷം രൂപ 'ഷഗുൻ' സ്വീകരിക്കാൻ വരൻ വിസമ്മതിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു. വരൻ മനീഷ് സിനി (Manish Saini) ഒരു അക്കൗണ്ടന്റാണ്. കൃതിക ഫാഷൻ ഡിസൈനിംഗ് പഠിച്ചിട്ടുണ്ട്. ഷെർവാനി തയ്ച്ചതും കൃതിക തന്നെയായിരുന്നു. കുടുംബത്തിലെ ഏറ്റവും ഇളയവളായ കൃതികയ്ക്ക് മൂന്ന് സഹോദരിമാരും രണ്ട് സഹോദരന്മാരും ഉണ്ട്.

   ബോളിവുഡ് അഭിനേതാക്കളായ രാജ് കുമ്മാർ റാവുവിന്റെയും (Rajkummar Rao) പത്രലേഖയുടെയും (Patralekhaa) വിവാഹവേളയിൽ ഇതുപോലെ സമാനമായ സംഭവം നടന്നിട്ടുണ്ട്. നടന്നുപോരുന്ന ആചാരങ്ങളെ തിരുത്തിക്കുറിച്ച അവരുടെ വിവാഹം ചണ്ഡീഗഡിൽ ആയിരുന്നു നടന്നത്. രാജ് കുമ്മാർ ഇൻസ്റ്റാഗ്രാമിൽ തന്റെ വിവാഹത്തിന്റെ ടീസർ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. വർമാല (Varmala ) മുതൽ ഫെര (Fera ) വരെയുണ്ടായിരുന്ന അവരുടെ വിവാഹത്തിന്റെ നിരവധി നിമിഷങ്ങളും ആചാരങ്ങളും വീഡിയോയിൽ കാണിക്കുന്നുണ്ട്.

   വിവാഹ വീഡിയോയിൽ നിന്നുള്ള ദൃശ്യത്തിൽ രാജ് കുമ്മാർ പത്രലേഖയുടെ നെറ്റിയിൽ സിന്ദൂരം ചാർത്തിയത് ശേഷം അദ്ദേഹം പത്രലേഖയോടും അത് തന്നെ ചെയ്യാൻ ആവശ്യപ്പെടുന്നു. ശേഷം വരന്റെ നെറ്റിയിലും സിന്ദൂരം ചാർത്തുന്ന വധുവിനെ കാണാൻ സാധിക്കും.

   വിവാഹ ചടങ്ങുകൾ നടന്നതിന് ശേഷം തിങ്കളാഴ്ച വൈകുന്നേരം നടൻ ഇൻസ്റ്റാഗ്രാമിൽ ചിത്രം പങ്കിട്ടു. അതിൽ രാജ് കുമ്മാർ കുറിച്ചതിങ്ങനെ: "ഒടുവിൽ 11 വർഷത്തെ സ്നേഹം, പ്രണയം, സൗഹൃദം എന്നിവയ്ക്ക് ശേഷം ഞാൻ ഇന്ന് എന്റെ എല്ലാമെല്ലാമായ പത്രലേഖയെ വിവാഹം കഴിച്ചു. എന്റെ ജീവൻ, എന്റെ ഉറ്റ സുഹൃത്ത്, എന്റെ കുടുംബം. ഇന്ന് നിന്റെ ഭർത്താവ് എന്ന് വിളിക്കുന്നതിനേക്കാൾ വലിയ മറ്റൊരു സന്തോഷം എനിക്കില്ല". ഈ ഫോട്ടോയ്ക്കും കുറിപ്പിനും നിലവിൽ 2.2 ദശലക്ഷം (2.2 million) ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്.
   Published by:Jayesh Krishnan
   First published: