പിതാവിനെ പിൻസീറ്റിലിരുത്തി സൈക്കിൾ ചവിട്ടിയത് 1200 കിലോമീറ്റർ; ലോക് ഡൗണ്‍ കാലത്തെ വിസ്മയമായി 15 കാരി
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
നിലവിൽ സിരുഹള്ളിയിലെ ഗ്രാമത്തില്‍ ക്വാറന്റീനിലാണ് പിതാവും മകളും.
രോഗബാധിതനായ പിതാവിനെ പിന്‍സീറ്റിലിരുത്തി 15 കാരിയായ മകൾ സൈക്കിളിൽ പിന്നിട്ടത് 1200 കിലോമീറ്റര്‍ ദൂരം. ബിഹാർ സ്വദേശിനിയായ ജ്യോതികുമാരിയാണ് ലോക് ഡൗൺ കാലത്തെ വിസ്മയമായി മാറിയിരിക്കുന്നത്. ഹരിയാനയിലെ ഗുരുഗ്രാമില്‍നിന്നാണ് പിതാവ് മോഹന്‍ പാസ്വാനുമായി ജ്യോതി ബിഹാറിലേക്ക് സാഹസിക യാത്ര നടത്തിയത്.
ഗുരുഗ്രാമിലെ ഓട്ടോ റിക്ഷ ഡ്രൈവറായ മോഹന്‍ പാസ്വാന് അടുത്തിടെ അപകടത്തിൽ പരുക്കേറ്റ് കിടപ്പിലായി. ജോലി ഇല്ലാതായതോടെ വാടക വീട്ടിൽ നിന്നും ഇറങ്ങാൻ വീട്ടുടമ ആവശ്യപ്പെട്ടു. ഇതേത്തുടർന്നാണ് പിതാവിനെ വീട്ടിലെത്തിക്കാനുള്ള ദൗത്യം ജ്യോതി ഏറ്റെടുത്തത്.
TRENDING:കേരളത്തിൽ നിന്ന് ആദ്യഘട്ടത്തിൽ 5 ട്രെയിനുകൾ; ബുക്കിംഗ് ഇന്നു മുതൽ [NEWS]'ഇത് പ്രവാസികളുടെ കൂടി നാട്; അവർക്ക് മുന്നിൽ ഒരു വാതിലും കൊട്ടിയടയ്ക്കപ്പെടില്ല': മുഖ്യമന്ത്രി [NEWS]Covid 19 in Kerala | 24 പേര്‍ക്ക് കൂടി കോവിഡ്; 12 പേര്‍ വിദേശത്തു നിന്ന് വന്നവര്‍; എട്ടുപേർ മഹാരാഷ്ട്രയിൽ നിന്ന് [NEWS]
കയേയിലുണ്ടായിരുന്ന പണം ഉപയോഗിച്ച് സെക്കന്‍ഡ് ഹാന്‍ഡ് സൈക്കിള്‍ വാങ്ങി. ഈ സൈക്കിളിന്റെ കാരിയറിൽ പിതാവിനെ ഇരുത്തിയാണ് ജ്യോതി ബിഹാറിലേക്ക് പുറപ്പെട്ടത്. ദിവസവും 40 കിലോമീറ്ററോളമാണ് സൈക്കിൾ ചവിട്ടിയിരുന്നത്. യാത്രയ്ക്കിടെ ചില ലോറി ഡ്രൈവര്‍മാര്‍ ലിഫ്റ്റ് നൽകിയതും ഇവർക്ക് അനുഗ്രഹമായി, നിലവിൽ സിരുഹള്ളിയിലെ ഗ്രാമത്തില്‍ ക്വാറന്റീനിലാണ് പിതാവും മകളും.
advertisement
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 21, 2020 7:54 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
പിതാവിനെ പിൻസീറ്റിലിരുത്തി സൈക്കിൾ ചവിട്ടിയത് 1200 കിലോമീറ്റർ; ലോക് ഡൗണ്‍ കാലത്തെ വിസ്മയമായി 15 കാരി