' പരീക്ഷയിൽ ജയിപ്പിക്കണം; തോറ്റാൽ വീട്ടുകാർ പിടിച്ച് കെട്ടിക്കും:' ഉത്തരക്കടലാസിൽ വിദ്യാർഥിനിയുടെ അഭ്യർഥന

Last Updated:

പരീക്ഷ കാലയളവിൽ വിദ്യാർത്ഥികൾ നേരിടുന്ന സാധാരണമായ സമ്മർദ്ദത്തിനു പുറമേ വിവാഹമെന്ന മറ്റൊരു സമ്മർദ്ദം കൂടി പെൺകുട്ടികളുടെ മേൽ അടിച്ചേൽപ്പിക്കുന്നതിന് ഉദാഹരണമാണ് ഇത്.

ഇന്ത്യയിലുടനീളമുള്ള വിദ്യാർത്ഥികൾ ഭൂരിഭാഗവും ഇപ്പോൾ പരീക്ഷയുടെ ആധിയിലാണ്. പരീക്ഷയിൽ ജയിക്കാനായി കോപ്പിയടി അടക്കമുള്ള തന്ത്രങ്ങൾ മെനയുന്ന വിദ്യാർത്ഥികളുമുണ്ട്. തന്നെ ജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഉത്തര കടലാസിൽ തന്നെ അഭ്യർത്ഥനകൾ നടത്തുന്ന വിദ്യാർത്ഥികളും ഇതിൽ പെടും. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു സംഭവമാണ് മധ്യപ്രദേശിലെ ജബൽപൂരിൽ നിന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പരീക്ഷയിൽ തോറ്റാൽ തന്നെ വീട്ടുകാർ വിവാഹം കഴിപ്പിക്കുമെന്നും അതിനാൽ പരീക്ഷയിൽ ജയിക്കാനുള്ള മാർക്ക് നൽകണമെന്നും പരീക്ഷാ ഇൻവിജിലേറ്ററോട് അഭ്യർത്ഥിച്ചിരിക്കുകയാണ് ഒരു വിദ്യാർത്ഥിനി. ഇംഗ്ലീഷ് പരീക്ഷയിൽ പരാജയപ്പെട്ടാൽ വീട്ടുകാർ വിവാഹം നടത്തുമെന്ന് ഭയന്നാണ് പെൺകുട്ടി ഉത്തരക്കടലാസിൽ ഇത്തരമൊരു അഭ്യർത്ഥന നടത്തിയത്.
കൂടാതെ പരീക്ഷയിൽ തോറ്റാൽ തന്റെ പഠനം നിർത്തുമെന്ന് വീട്ടുകാർ ഭീഷണിപ്പെടുത്തിയിരുന്നതായും പെൺകുട്ടി വെളിപ്പെടുത്തുന്നു. അതിനാൽ ഇത്തരം ഒരു സാഹചര്യത്തിൽ അധ്യാപകന്റെ ദയക്കായി അഭ്യർത്ഥിക്കുകയല്ലാതെ മറ്റൊരു മാർഗ്ഗമില്ല എന്നും പെൺകുട്ടി പറഞ്ഞു. പരീക്ഷാവേളയിൽ വിദ്യാർത്ഥികളുടെ ഭാഗത്തുനിന്ന് ഇത്തരത്തിലുള്ള പല അഭ്യർത്ഥനകളും ഉണ്ടാകാറുണ്ടെങ്കിലും ഈ സംഭവം വളരെ വൈകാരികമായി പലർക്കും അനുഭവപ്പെട്ടു.
പരീക്ഷ കാലയളവിൽ വിദ്യാർത്ഥികൾ നേരിടുന്ന സാധാരണമായ സമ്മർദ്ദത്തിനു പുറമേ വിവാഹമെന്ന മറ്റൊരു സമ്മർദ്ദം കൂടി പെൺകുട്ടികളുടെ മേൽ അടിച്ചേൽപ്പിക്കുന്നതിന് ഉദാഹരണമാണ് ഇത്. അതേസമയം പരീക്ഷയുമായി ബന്ധപ്പെട്ട് ഇത്തരത്തിൽ നിരവധി സംഭവങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മാറിയിട്ടുണ്ട്. ചിലത് വൈകാരികമായി മാറിയെങ്കിൽ മറ്റു ചിലതാകട്ടെ വളരെ രസകരമായതാണ്.
advertisement
ഒരുവിദ്യാർത്ഥി തന്റെ പരീക്ഷ ഉത്തര കടലാസിൽ എഴുതിയ ഉത്തരം കണ്ട് അധ്യാപകൻ അമ്പരന്നുപോയ സംഭവം നേരത്തെ റിപ്പോർട്ടു ചെയ്തിരുന്നു. മലിനീകരണം ഒഴിവാക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് 1991 ൽ പുറത്തിറങ്ങിയ സാജൻ എന്ന ചിത്രത്തിലെ ഒരു ഹിറ്റ് ബോളിവുഡ് ഗാനത്തിൻ്റെ വരികളാണ് വിദ്യാർത്ഥി ചോദ്യങ്ങൾക്കുള്ള ഉത്തരമായി എഴുതിയിരിക്കുന്നത്. ഈ പാട്ടിന്റെ മുഴുവൻ വരികളും വിദ്യാർഥി ഉത്തരമായി നൽകിയിട്ടുണ്ട്. ഈ ഉത്തരക്കടലാസിന്റെ ചിത്രവും സാമൂഹ്യമാധ്യമങ്ങളിൽ നേരത്തെ വൈറലായിരുന്നു.
.
'ഭാവിയിലെ ഐഎഎസ് ഓഫീസർ' തുടങ്ങി തമാശ രൂപേണ നിരവധി കമന്റുകളും ഈ പോസ്റ്റിന് താഴെ ആളുകൾ പങ്കുവയ്ക്കുന്നുണ്ട്. എങ്ങനെയെങ്കിലും ഒന്ന് ജയിക്കാനായി ഇത്തരത്തിൽ പല മാർഗങ്ങളാണ് വിദ്യാർത്ഥികൾ പരീക്ഷകളിൽ പ്രയോഗിക്കുന്നത്.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
' പരീക്ഷയിൽ ജയിപ്പിക്കണം; തോറ്റാൽ വീട്ടുകാർ പിടിച്ച് കെട്ടിക്കും:' ഉത്തരക്കടലാസിൽ വിദ്യാർഥിനിയുടെ അഭ്യർഥന
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement