ഇന്ത്യയിലെ ഏറ്റവും വില കൂടിയ മീൻ; കിലോയ്ക്ക് 17,000 രൂപ വരെ; ഗോദാവരിയിൽ 'പുലാസ' സീസൺ

Last Updated:

ഏറെ രുചികരമാായ മത്സ്യങ്ങളിൽ മുൻപന്തിയിലാണ് പുലാസയുടെ സ്ഥാനം.

(Image for representation/Shutterstock)
(Image for representation/Shutterstock)
മേദബയാനി ബാലകൃഷ്ണ
ഗോദാവരി നദിയിൽ നിന്ന് പിടിക്കുന്ന പുലാസ മീനുകൾ രാജ്യത്തെ ഏറ്റവും വിലയേറിയ മത്സ്യമായാണ് കണക്കാക്കുന്നത്. താലി വിറ്റും പുലാസ കഴിക്കണം എന്ന ഒരു ചൊല്ലു തന്നെ ആന്ധ്രാപ്രദേശിൽ ഉണ്ട്. മൺസൂണിൻ്റെ തുടക്കത്തിലാണ് ഗോദാവരി നദിയിൽ നിന്നും ഈ മത്സ്യം ലഭിക്കുക. ഏറെ രുചികരമാായ മത്സ്യങ്ങളിൽ മുൻപന്തിയിലാണ് പുലാസയുടെ സ്ഥാനം.
കിലോക്ക് 5000 മുതൽ 17000 രൂപ വരെ വിലക്കാണ് ഇത്തവണ ഗോദാവരിയിൽ നിന്നും പിടിച്ച പുലാസ മത്സ്യങ്ങൾ വിറ്റുപോകുന്നത്. ഗോദാവരി ജില്ലയിലെ എല്ലാ മത്സ്യ മാർക്കറ്റിലും ഈ സീസണിൽ പുലാസ ലഭിക്കും. രാഷ്ട്രീയക്കാരും സിനിമാ താരങ്ങളും എല്ലാം തന്നെ പുലാസ മീൻ വാങ്ങുന്നതിൽ മുൻ നിരയിലാണ്. ഉദ്ദേശിച്ച കാര്യം നടക്കുന്നതിനായി പുലാസ രാഷ്ട്രീയക്കാർക്കും മറ്റും കൈക്കൂലിയായി നൽകുന്നവരും ഉണ്ട്. ജനങ്ങൾക്കിടയിൽ അത്രയേറെ പ്രധാന്യമുള്ള മീനാണ് പുലാസ.
advertisement
ദിവസേന 50 കിലോഗ്രാമിനടുത്ത് പുലാസ മീനാണ് ഗോദാവരി ജില്ലയിൽ മാർക്കറ്റുകളിൽ ദിവസേന എത്തുന്നത്. ഇതിൽ 40 കിലോ ജില്ലക്ക് അകത്ത് തന്നെ ചെലവാകും. ആന്ധ്രാപ്രദേശിന് പുറമേ തെലങ്കാന, മഹാരാഷ്ട്ര, തമിഴ്നാട് എന്നിവിടങ്ങളിലും പുലാസക്ക് ആവശ്യക്കാരുണ്ട്. ജൂലൈ മുതൽ സെപ്തംബർ വരെയുള്ള സമയങ്ങളിലാണ് ഗോദാവരിയിൽ നിന്ന് ഈ മത്സ്യം ലഭിക്കുക. പുലാസ കൊണ്ടുണ്ടാക്കുന്ന കറിയും ആന്ധ്രപ്രദേശിൽ ഏറെ പ്രശസ്തമാണ്. പരമ്പരാഗത രീതിയിൽ ആണ് കറി തയ്യാറാക്കുന്നത്. വിറക് അടുപ്പിൽ മൺപാത്രത്തിലാണ് ഈ കറി പാകം ചെയ്യുക. കറി തയ്യാറാക്കിയ ശേഷം ഒരു ദിവസം കഴിഞ്ഞ് കൂട്ടുമ്പോഴാണ് കൂടുതൽ രുചിയത്രേ.
advertisement
പുലാസ വാങ്ങാൻ വലിയ വില നൽകണമെങ്കിലും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സ്വാദിഷ്ടമായ ഈ കറി തയ്യാറാക്കി നൽകുന്ന സമ്പ്രദായവും സംസ്ഥാനത്ത് നിലവിൽ ഉണ്ട്. പുലാസ കൊണ്ടുണ്ടാക്കിയ കറിക്ക് പേരു കേട്ട ചില ഹോട്ടലുകളും ഗോദാവരിയിൽ ഉണ്ട്. മറ്റ് ജലാശയങ്ങളിൽ നിന്നാണ് മഴവെള്ളത്തോടൊപ്പം പുലാസ മത്സ്യങ്ങൾ ഗോദാവരിയിൽ എത്തുന്നത്. എല്ലാ വർഷവും മത്സ്യാഹാര പ്രേമികൾ മുൻകൂട്ടി പണം നൽകിയും പുലാസ വാങ്ങാറുണ്ട്. മാർക്കറ്റിൽ എത്തുന്നതിന് മുമ്പ് നദീ തീരത്ത് വച്ച് തന്നെ വലിയ പങ്ക് പുലാസ വിറ്റു പോകാറാണ് പതിവ്.
advertisement
പശ്ചിമ ബംഗാളിലും ഏറെ ആവശ്യക്കാരുള്ള മത്സ്യമാണ് പുലാസ. ഹിൽസ എന്ന പേരിലാണ് അവിടെ ഈ മത്സ്യം അറിയപ്പെടുന്നത്. ബംഗാളികളുടെ സാംസ്ക്കാരിക മുദ്രയാണ് ഹിൽസ മത്സ്യം. വിവാഹങ്ങൾക്കും മറ്റും സമ്മാനമായി പോലും ഈ മത്സ്യം ബംഗാളിൽ നൽകാറുണ്ടത്രേ. ദുർഗ്ഗാപൂജക്കും, വിവാഹ പാർട്ടികൾക്കും ഹിൽസ പ്രധാന വിഭവം തന്നെയാണ്. ഇവിടെ ഗംഗാ നദിയിൽ നിന്നാണ് ഹിൽസ മത്സ്യം ലഭിക്കാറുള്ളത്. ബംഗ്ലാദേശിലെ നിന്ന് വലിയ തോതിൽ ഇറക്കുമതിയും ചെയ്യുന്നുണ്ട്. പത്മാ നദിയിൽ നിന്ന് പിടിക്കുന്ന ഹിൽസയാണ് ഇന്ത്യയിൽ എത്തിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഇന്ത്യയിലെ ഏറ്റവും വില കൂടിയ മീൻ; കിലോയ്ക്ക് 17,000 രൂപ വരെ; ഗോദാവരിയിൽ 'പുലാസ' സീസൺ
Next Article
advertisement
വിരാട് കോഹ്ലിയെ ടെസ്റ്റ് ടീമിലേക്ക് തിരിച്ചു കൊണ്ടുവരാൻ BCCI ആലോചിക്കുന്നതായി റിപ്പോർട്ട്
വിരാട് കോഹ്ലിയെ ടെസ്റ്റ് ടീമിലേക്ക് തിരിച്ചു കൊണ്ടുവരാൻ BCCI ആലോചിക്കുന്നതായി റിപ്പോർട്ട്
  • ബിസിസിഐ വിരാട് കോഹ്ലിയെ ടെസ്റ്റ് ടീമിലേക്ക് തിരികെ കൊണ്ടുവരാൻ ആലോചിക്കുന്നു.

  • ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലെ പരാജയത്തിന് പിന്നാലെയാണ് ഈ നീക്കം.

  • വിരാട് കോഹ്ലി വിരമിക്കൽ തീരുമാനം പുനഃപരിശോധിക്കുമെന്ന് റിപ്പോർട്ട്.

View All
advertisement