'ഇന്ത്യക്കാർക്ക് കോവിഡ് വാക്സിന്‍ ആവശ്യമുണ്ടോ?' ; ഹർഭജൻ സിംഗിന്റെ ട്വീറ്റിന് രൂക്ഷ വിമർശനം

Last Updated:

എന്നാൽ എന്തു കൊണ്ട് ഇന്ത്യക്കാർക്ക് വാക്സിൻ ആവശ്യമെന്ന് ഹർഭജനെ പഠിപ്പിച്ചു കൊണ്ടാണ് പലരും ട്വീറ്റിന് മറുപടി നല്‍കിയിരിക്കുന്നത്.

കോവിഡ് വാക്സിനെ കുറിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് പങ്കുവെച്ച ട്വീറ്റിന് രൂക്ഷ വിമർശനം. ഇന്ത്യക്കാർക്ക് കോവിഡ് വാക്സിൻ ആവശ്യമുണ്ടോ എന്ന് ചോദിച്ചു കൊണ്ടാണ് ഹർഭജൻ സിംഗിന്റെ ട്വീറ്റ്. എന്നാൽ എന്തു കൊണ്ട് ഇന്ത്യക്കാർക്ക് വാക്സിൻ ആവശ്യമെന്ന് ഹർഭജനെ പഠിപ്പിച്ചു കൊണ്ടാണ് പലരും ട്വീറ്റിന് മറുപടി നല്‍കിയിരിക്കുന്നത്.
കോവിഡ് വാക്സിൻ കണ്ടെത്താനുള്ള ശ്രമങ്ങൾ ലോകമെമ്പാടും തുടരുകയാണ്. ഫൈസർ, മോഡേണ തുടങ്ങിയ കമ്പനികൾ കോവിഡിനെതിരെ വാക്സിനുകൾ വികസിപ്പിച്ചതായി വ്യക്തമാക്കിയിട്ടുണ്ട്. ഇത് പ്രതീക്ഷ നൽകിയിരിക്കുകയാണ്. എന്നാൽ ഈ വാക്സിനുകൾ എത്രത്തോളം ഫലപ്രദമാണെന്ന കാര്യത്തിൽ ആശങ്കകളും നിലനിൽക്കുന്നുണ്ട്.
കോവിഡിന് കൃത്യമായ പരിഹാരമാകില്ലെങ്കിലും 90, 94, അല്ലെങ്കിൽ 95 ശതമാനം കവറേജ് വാക്‌സിനുകൾ അവകാശപ്പെടുന്നുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് ഹര്‍ഭജന്റെ ട്വീറ്റ്.
advertisement
ഫൈസർ ബയോടെക് വാക്സിനുകളുടെ കൃത്യത 94 ശതമാനം. മോഡേണ വാക്സിന്റേത് 94.5 ശതമാനം. ഓക്സ്ഫഡ് വാക്സിന്റേത് 90 ശതമാനം. എന്നാൽ മരുന്നുകളൊന്നും ഉപയോഗിക്കാതെ ഇന്ത്യക്കാരുടെ റിക്കവറി റേറ്റ് 93.6 ശതമാനമാണ്. അങ്ങനെയെങ്കിൽ നമുക്ക് കോവിഡ് വാക്സിൻ ശരിക്കും ആവശ്യമുണ്ടോ? - എന്നാണ് ഹർഭജന്റെ ട്വീറ്റ്.
എന്നാൽ 'അശ്രദ്ധമായ' ട്വീറ്റ് എന്നാണ് ഇതിനെ പലരും വിശേഷിപ്പിച്ചിരിക്കുന്നത്. ചിലർ കൃത്യമായി ഹർഭജനെ കണക്കും പഠിപ്പിക്കുന്നുണ്ട്. ഇത്തരം ട്വീറ്റുകൾക്ക് മുമ്പ് സയൻസ് പഠിക്കണമെന്നും ചിലർ ഹർഭജനെ ഉപദേശിച്ചിട്ടുണ്ട്.
advertisement
advertisement
advertisement
'ഏകദിന മത്സരത്തിൽ ഇന്ത്യൻ ബാറ്റ്സ്മാന് 350 റൺസ് എടുക്കാൻ കഴിയുമ്പോൾ നുക്ക് സ്പെഷ്യലിസ്റ്റ് ബൗളർമാരുടെ ആവശ്യം എന്താണ്? പാർട്ട് ടൈം ബൗളർമാർ പോലും ഇതിന് കഴിയും.
ഒരു സ്പിന്നർ കുറഞ്ഞ വേഗത്തിൽ പന്തെറിയുമ്പോൾ എന്തുകൊണ്ടാണ് ഞങ്ങൾക്ക് കാലുകൾക്ക് പാഡുകൾ വേണ്ടത്, അതൊക്കെ നേരിടാൻ നമ്മുടെ എല്ലുകൾ ശക്തമാണ്'- ഒരാൾ മറുപടി നൽകിയിരിക്കുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ഇന്ത്യക്കാർക്ക് കോവിഡ് വാക്സിന്‍ ആവശ്യമുണ്ടോ?' ; ഹർഭജൻ സിംഗിന്റെ ട്വീറ്റിന് രൂക്ഷ വിമർശനം
Next Article
advertisement
കേരളത്തിന് വീണ്ടും വന്ദേഭാരത് അനുവദിച്ചു; സർവീസ് എറണാകുളം-ബെംഗളൂരു റൂട്ടിലെന്ന് രാജീവ് ചന്ദ്രശേഖർ
കേരളത്തിന് വീണ്ടും വന്ദേഭാരത് അനുവദിച്ചു; സർവീസ് എറണാകുളം-ബെംഗളൂരു റൂട്ടിലെന്ന് രാജീവ് ചന്ദ്രശേഖർ
  • എറണാകുളം-ബെംഗളൂരു റൂട്ടിൽ കേരളത്തിന് മൂന്നാമത്തെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ അനുവദിച്ചു.

  • നവംബർ പകുതിയോടെ എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ആരംഭിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ.

  • ബെംഗളൂരുവിലേക്ക് കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ചു.

View All
advertisement