ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് നായകനാവുന്നു; 'ഫ്രണ്ട്ഷിപ്പ്' ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

Last Updated:

ആക്ഷൻ കിങ് അർജ്ജുനും ഫ്രണ്ട്ഷിപ്പിൽ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് ആദ്യമായി നായകനായി അഭിനയിക്കുന്ന 'ഫ്രണ്ട്ഷിപ്പ്' എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്ത് വിട്ടു. വൻ വരവേൽപ്പാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. സിയാന്റോ സ്റ്റുഡിയോയുടെ ബാനറിൽ ജെ പീ ആർ, സ്റ്റാലിൻ എന്നിവർ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജോൺപോൾ രാജ്, ഷാം സൂര്യയും ചേർന്നാണ്.
കമലഹാസൻ നയിച്ച 'ബിഗ് ബോസ് 3' യിലൂടെ മിനി സ്ക്രീൻ പ്രേക്ഷകരുടെ ഹരമായി മാറിയ ലോസ്‌ലിയാ മരിയനേശനാണ് ചിത്രത്തിലെ നായിക. ശ്രീലങ്കൻ ടീവി ചാനലുകളിൽ അവതാരകയും ന്യൂസ് റീഡറുമായിരുന്ന ലോസ്‌ലിയാ 'ബിഗ് ബോസ് 3' യിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കുകയായിരുന്നു.
TRENDING:Covid 19| ഒറ്റദിവസത്തിനിടെ 294 മരണം; 9887 പോസിറ്റീവ് കേസുകൾ; രോഗം മോശമായി ബാധിച്ച രാജ്യങ്ങളിൽ ഇറ്റലിയെ മറികടന്ന് ഇന്ത്യ [NEWS]'സിപിഎമ്മാണ് കോടതിയും പൊലീസും' പരാമർശം; വനിതാ കമ്മീഷന്‍ നിയമ സംവിധാനങ്ങളെ വെല്ലുവിളിക്കുന്നുവെന്ന് കെ. സുരേന്ദ്രന്‍‌‌ [NEWS]Reliance Jio| ഫേസ്ബുക്ക് മുതൽ സിൽവർ ലേക്ക് വരെ; ആറാഴ്ചക്കിടെ ജിയോയിൽ എത്തിയത് 92,202 കോടിയുടെ നിക്ഷേപം
ആക്ഷൻ കിങ് അർജ്ജുനും ഫ്രണ്ട്ഷിപ്പിൽ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കൂടാതെ ദക്ഷിണേന്ത്യൻ സിനിമയിലെ മറ്റു ചില പ്രമുഖ താരങ്ങളും മൾട്ടി സ്റ്റാർ ചിത്രമായ ഫ്രണ്ട്ഷിപ്പിൽ അഭിനയിക്കുന്നുവെന്നാണ് സൂചന. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായിട്ടാണ്‌ ചിത്രം പ്രദർശനത്തിനെത്തുന്നത്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Film/
ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് നായകനാവുന്നു; 'ഫ്രണ്ട്ഷിപ്പ്' ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
Next Article
advertisement
മലയാളത്തിലെ ഏറ്റവും നീണ്ട ടെലിവിഷൻ പരമ്പരയായി ഏഷ്യാനെറ്റിലെ 'മൗനരാഗം'; അഞ്ചു വർഷം കൊണ്ട് 1526 എപ്പിസോഡുകൾ
മലയാളത്തിലെ ഏറ്റവും നീണ്ട ടെലിവിഷൻ പരമ്പരയായി ഏഷ്യാനെറ്റിലെ 'മൗനരാഗം'; അഞ്ചു വർഷം കൊണ്ട് 1526 എപ്പിസോഡുകൾ
  • ഏഷ്യാനെറ്റിലെ 'മൗനരാഗം' മലയാളത്തിലെ ഏറ്റവും നീണ്ട ടെലിവിഷൻ പരമ്പരയായി 1526 എപ്പിസോഡുകൾ തികച്ചു.

  • മൗനരാഗം, കിരൺ–കല്യാണി കൂട്ടുകെട്ടിന്റെ പ്രണയവും കുടുംബബന്ധങ്ങളും പ്രേക്ഷക ശ്രദ്ധ നേടി.

  • മൗനരാഗം തിങ്കൾ മുതൽ ശനി വരെ വൈകുന്നേരം 6 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു.

View All
advertisement