HOME /NEWS /Buzz / 'ഇനി കുറച്ച് ദിവസം കേരളത്തിലെ ബോട്ടുകളുടെ ഫിറ്റ്നസ്സ് പൊക്കി നോക്കുന്നതായിരിക്കും ഉദ്യോഗസ്ഥരുടെ പ്രധാന ജോലി': ഹരീഷ് കണാരൻ

'ഇനി കുറച്ച് ദിവസം കേരളത്തിലെ ബോട്ടുകളുടെ ഫിറ്റ്നസ്സ് പൊക്കി നോക്കുന്നതായിരിക്കും ഉദ്യോഗസ്ഥരുടെ പ്രധാന ജോലി': ഹരീഷ് കണാരൻ

ഹരീഷ് കണാരൻ

ഹരീഷ് കണാരൻ

താനൂർ സംഭവത്തിൽ പ്രതികരണവുമായി നടൻ ഹരീഷ് കണാരൻ

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Thiruvananthapuram
  • Share this:

    22 പേരുടെ ജീവൻ കവർന്ന താനൂർ ബോട്ട് അപകടം നടന്നിട്ട് ഒരു ദിവസത്തോളമാകുന്നു. ഇപ്പോഴും നിരവധിപ്പേർ ചികിത്സയിലാണ്. ഒരു കുടുംബത്തിന് മാത്രം നഷ്‌ടമായത്‌ 12 പേരെ. ദുർഘടമായ ഘട്ടം പിന്നിട്ടാണ് രക്ഷാപ്രവർത്തനം പൂർത്തിയായത്. മാനദണ്ഡങ്ങൾ പാലിക്കാത്ത ബോട്ട് ആണ് ഇത്രയും വലിയ ഒരപകടത്തിനു കാരണമായത്. സംഭവത്തിൽ പ്രതികരണവുമായി നടൻ ഹരീഷ് കണാരനുമെത്തി. നടി മംമ്ത മോഹൻദാസ്, പാർവതി ഷോൺ തുടങ്ങിയവർ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. നടൻ ഹരീഷ് കണാരന്റെ ഫേസ്ബുക്ക് കുറിപ്പിലേക്ക്:

    “ചിലപ്പോൾ വാഹനങ്ങളുടെ രൂപത്തിൽ. ചിലപ്പോൾ ഹോട്ടലുകളുടെ രൂപത്തിൽ. ഇപ്പോൾ ബോട്ടിന്റെ രൂപത്തിൽ. ഇനി കുറച്ച് ദിവസം കേരളത്തിലെ ബോട്ടുകളുടെ ഫിറ്റ്നസ്സ് പൊക്കി നോക്കുന്നതായിരിക്കും കുറച്ച് ഉദ്യോഗസ്ഥരുടെ പ്രധാന ജോലി..!! എല്ലാം താൽക്കാലികം മാത്രം..!! വെറും പ്രഹസനങ്ങൾ മാത്രം..!!

    താനൂരിലെ ബോട്ട് അപകടത്തിൽ ജീവൻ നഷ്ടമായവർക്ക് ആദരാഞ്ജലികൾ..!!” ഹരീഷ് കണാരന്റെ പോസ്റ്റിലെ വാക്കുകൾ ഇങ്ങനെ.

    First published:

    Tags: Hareesh Kanaran, Tanur boat tragedy