advertisement

വിരാട് കോലി കുടുംബസമേതം ലണ്ടനിലേക്ക് മാറാനുള്ള കാരണം തുറന്ന് പറയുന്നു മാധുരി ദീക്ഷിതിന്റെ ഭര്‍ത്താവ്

Last Updated:

ഇന്ത്യയിൽ അവരുടെ ജീവിതം ആസ്വദിക്കാന്‍ കഴിയാത്തതുകൊണ്ടാണ് ലണ്ടനിലേക്ക് മാറുന്നതിനെക്കുറിച്ച് തീരുമാനിച്ചതെന്ന് ശ്രീറാം പറയുന്നു

News18
News18
ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലി ഭാര്യ അനുഷ്‍ക ശർമ്മയും ദീർഘ നാളുകളായി ലണ്ടനിലാണ് താമസം. ഇരുവരുടെയും രണ്ടാമത്തെ മകൻ ജനിക്കുന്നതും ലണ്ടനിൽ തന്നെയാണ്. ആഡംബര ജീവിത രീതിയോട് താല്പര്യം ഇല്ലന്നും തനിക്കും കുടുംബത്തിനും സ്വകാര്യത ആവശ്യമാണെന്നും മുൻപ് പലതവണ വിരാട് പറഞ്ഞിട്ടുണ്ട്. വിരുഷ്‌ക എന്ന ഓമനപ്പേരിലറിയപ്പെടുന്ന താരദമ്പതിമാര്‍ യുകെയിലേക്ക് താമസം മാറിയതിന് പിന്നാലെ പലതരത്തിലുള്ള സൈബർ അറ്റാക്കും ഇരുവരും നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ, താരദമ്പതികൾ ഇന്ത്യൻ വിടാനുള്ള തീരുമാനം എടുത്തതിന് പിന്നിലുള്ള സത്യാവസ്ഥ വെളിപ്പെടുത്തിയിരിക്കുകയാണ് ഡോക്ടറും ബോളിവുഡ് നടി മാധുരി ദീക്ഷിത്തിന്റെ ഭർത്താവുമായ ശ്രീറാം മാധവ് നെനെ.
യൂട്യൂബർ രൺവീർ അല്ലാബാഡിയയുമായി തന്റെ പോഡ്കാസ്റ്റ് ചാനലിൽ നടത്തിയ അഭിമുഖത്തിനിടയിലാണ് ഇരുവരും വിരാടിനോടുള്ള ആരാധനയെ പറ്റി പറയുന്നത്. മുൻപ് അനുഷ്‌കയുമായി നടത്തിയ ഒരു സംഭാഷണം ഓര്‍ത്തെടുത്തുകൊണ്ടാണ് ശ്രീറാം ഈ കാര്യം വ്യക്തമാക്കിയത്. ജീവിതം ആസ്വദിക്കാനും കുട്ടികളെ സാധാരണ രീതിയില്‍ വളര്‍ത്താനും വേണ്ടിയാണ് വിരാടും അനുഷ്‌കയും ലണ്ടനിലേക്ക് താമസം മാറാന്‍ തീരുമാനിച്ചത് എന്നാണ് അദ്ദേഹം പറയുന്നത്. ഇന്ത്യയിൽ അവരുടെ ജീവിതം ആസ്വദിക്കാന്‍ കഴിയാത്തതുകൊണ്ട് ലണ്ടനിലേക്ക് മാറുന്നതിനെക്കുറിച്ച് അവർ തീരുമാനിച്ചതെന്ന് ശ്രീറാം പറയുന്നു.
advertisement
'അവര്‍ സാധാരണ മനുഷ്യരെപ്പോലെയാണ്. ഞങ്ങള്‍ ഒരു ദിവസം അനുഷ്‌കയുമായി സംസാരിച്ചു. അത് വളരെ രസകരമായിരുന്നു. അവര്‍ക്ക് ഇവിടെ അവരുടെ ജീവിതം ആസ്വദിക്കാന്‍ കഴിയാത്തതുകൊണ്ട് ലണ്ടനിലേക്ക് മാറുന്നതിനെക്കുറിച്ച് അവര്‍ ആലോചിക്കുകയായിരുന്നു. അവര്‍ കടന്നുപോകുന്ന അവസ്ഥ ഞങ്ങള്‍ക്ക് മനസിലാകും. അവര്‍ എന്തു ചെയ്താലും അത് ശ്രദ്ധനേടും. അതിനാല്‍ അവര്‍ ഏതാണ്ട് ഒറ്റപ്പെട്ടവരായി മാറുകയാണ്. എല്ലായ്പ്പോഴും അവരുടെയടുത്ത് ആളുകള്‍ സെല്‍ഫിയെടുക്കാനെത്തും. അത് മോശം കാര്യമാണെന്നല്ല. പക്ഷേ ചില സമയങ്ങളില്‍ അത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാകും. നിങ്ങള്‍ ഉച്ചഭക്ഷണം കഴിക്കുമ്പോഴോ അത്താഴം കഴിക്കുമ്പോഴോ ഒക്കെ. അപ്പോള്‍ മര്യാദയോടെ പെരുമാറേണ്ടിവരും. മധുരിക്ക് അതൊരു പ്രശ്നമാകാറുണ്ട്. എന്നാല്‍ അനുഷ്‌കയും വിരാടും നല്ല മനുഷ്യരാണ്. അവര്‍ക്ക് തങ്ങളുടെ കുട്ടികളെ സാധാരണ രീതിയില്‍ വളര്‍ത്തണമെന്നേയുള്ളൂ.' -ശ്രീറാം പറഞ്ഞു.
advertisement
2013 ൽ ഒരു ടെലിവിഷൻ പരസ്യത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് അനുഷ്ക ശർമ്മയും വിരാട് കോഹ്‌ലിയും ആദ്യമായി കണ്ടുമുട്ടിയത്. ഇരുവരും പ്രണയത്തിലായെങ്കിലും ബന്ധം പരസ്യമായി വെളിപ്പെടുത്തിയിരുന്നില്ല. 2017 ൽ ഇറ്റലിയിൽ നടന്ന ഒരു സ്വകാര്യ ചടങ്ങിൽ ഇരുവരും വിവാഹിതരായി. 2021 ജനുവരിയിൽ ദമ്പതികൾ തങ്ങളുടെ ആദ്യ പെൺകുഞ്ഞിനെ സ്വാഗതം ചെയ്യുകയും അവൾക്ക് വാമിക എന്ന് പേരിടുകയും ചെയ്തു2024 ഫെബ്രുവരിയിൽ ഇരുവർക്കും രണ്ടാമത്തെ മകൻ ജനിക്കുകയും അകായ് എന്ന് പേരിടുകയും ചെയ്തു.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Buzz/
വിരാട് കോലി കുടുംബസമേതം ലണ്ടനിലേക്ക് മാറാനുള്ള കാരണം തുറന്ന് പറയുന്നു മാധുരി ദീക്ഷിതിന്റെ ഭര്‍ത്താവ്
Next Article
advertisement
മാർച്ചിൽ ഹോർമുസ് കടലിടുക്ക് വഴി കടന്നുപോയത് 220 കപ്പലുകൾ; എണ്ണത്തിൽ മുന്നിൽ ഇന്ധന ടാങ്കറുകൾ
മാർച്ചിൽ ഹോർമുസ് കടലിടുക്ക് വഴി കടന്നുപോയത് 220 കപ്പലുകൾ; എണ്ണത്തിൽ മുന്നിൽ ഇന്ധന ടാങ്കറുകൾ
  • മാർച്ചിൽ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോയ 220 കപ്പലുകളിൽ 51% ഇന്ധന ടാങ്കറുകളായിരുന്നു

  • LNG വഹിച്ചുകൊണ്ടുള്ള ഒരു കപ്പൽ പോലും ഈ മാസത്തിൽ ഹോർമുസ് കടലിടുക്ക് വഴി കടന്നില്ല

  • ഫ്രഞ്ച് ഉടമസ്ഥതയിലുള്ള CMA CGM ഗ്രൂപ്പിന്റെ 'ക്രിബി' കണ്ടെയ്നർ കപ്പൽ വിജയകരമായി കടന്നു

View All
advertisement