കോവിഡ് സ്ഥിരീകരിച്ച മത്സ്യ വ്യാപാരിക്ക് ആറ് പഞ്ചായത്തുകളിലെ വ്യക്തികളുമായി പ്രാഥമിക സമ്പര്‍ക്കം  

Last Updated:

ഇയാൾക്ക് ആറ് പഞ്ചായത്തുകളിലെ 150 പേരുമായി സമ്പര്‍ക്കമുണ്ടെന്ന് ആരോഗ്യവകുപ്പ്

നാദാപുരം തൂണേരിയില്‍ കോവിഡ് സ്ഥിരീകരിച്ച മത്സ്യമൊത്ത വ്യാപാരിക്ക് ആറ് പഞ്ചായത്തുകളിലെ 150 പേരുമായി സമ്പര്‍ക്കമുണ്ടെന്ന് ആരോഗ്യവകുപ്പ്. ഇയാള്‍ പല മത്സ്യമാർക്കറ്റുകളില്‍ പോയതിനെത്തുടര്‍ന്ന് ബന്ധപ്പെട്ട പ്രദേശങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു.
തൂണേരി, പുറമേരി, നാദാപുരം, കുന്നുമ്മല്‍, കുറ്റ്യാടി, വളയം ഗ്രാമപഞ്ചായത്തുകളും വടകര മുനിസിപ്പാലിറ്റിയിലെ 40, 45, 46 വാര്‍ഡുകളുമാണ് കണ്ടെയ്ന്‍മെന്റ് സോണുകള്‍. പുറമേരി, വടകര പഴയങ്ങാടി ഫിഷ് മാര്‍ക്കറ്റുകള്‍ അടച്ചുപൂട്ടി. ബന്ധപ്പെട്ട പഞ്ചായത്തുകളിലെ എല്ലാ ചില്ലറ മത്സ്യക്കച്ചവടക്കാരും 14 ദിവസത്തെ നിര്‍ബന്ധിത ഹോം ക്വാറന്‍റീനില്‍ പ്രവേശിക്കണം. ഇവിടെ ഭക്ഷ്യ- അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്കും നിയന്ത്രണമുണ്ട്. രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് പ്രവര്‍ത്തന സമയം.
തൂണേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ടിന്റെ ഭർത്താവും ഇയാളും തമ്മിൽ സമ്പർക്കം ഉണ്ടായി എന്ന വിവരത്തെ തുടർന്ന് വൈസ് പ്രസിഡണ്ട് എത്തിയ പഞ്ചായത്ത് ഓഫിസ് അണുവിമുക്തമാക്കിയ ശേഷമാണ് തുറന്നത്. പ്രാഥമികാരോഗ്യ കേന്ദ്രത്തിലും അണു നശീകരണം നടത്തി. വൈസ് പ്രസിഡന്‍റും ഭർത്താവും അടക്കമുള്ള 30 പേർ നിരീക്ഷണത്തിലാണ്.
advertisement
TRENDING:എം പി വീരേന്ദ്രകുമാർ അന്തരിച്ചു; ഓര്‍മയാകുന്നത് രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ അതികായൻ [NEWS]എം പി വീരേന്ദ്രകുമാർ: ഏറ്റവും കുറച്ചുസമയം സംസ്ഥാനമന്ത്രിയായിരുന്ന വ്യക്തി; എഴുത്തുകാരനായി തിളങ്ങിയ രാഷ്ട്രീയ നേതാവ് [NEWS]COVID 19 ഏ​റ്റ​വും മോ​ശ​മാ​യി ബാ​ധി​ച്ച ഒ​മ്പ​താ​മ​ത്തെ രാ​ജ്യ​മാ​യി ഇ​ന്ത്യ; മരണം 4600 കടന്നു [NEWS]
വെള്ളൂരിൽ റോഡ് അടച്ചു. തൂണേരി പഞ്ചായത്തിലെ 7, 8, 9 വാർഡുകളിലെ എല്ലാ റോഡുകളും അടച്ചിടാൻ തീരുമാനിച്ചു. ഈ വാർഡുകളിലെ തൊഴിലുറപ്പ് പ്രവൃത്തികളും മരാമത്ത് പ്രവൃത്തികളും നിർത്തി വയ്ക്കും. വെള്ളൂർ റോഡിലെ കടകളും അടപ്പിച്ചു. തൂണേരിയുടെ സമീപ പഞ്ചായത്തുകളിൽ എല്ലായിടത്തും ജാഗ്രതാനിർദേശം നൽകി.
advertisement
ചെറുകിട കച്ചവടക്കാര്‍ ഇയാളിൽ നിന്ന് മത്സ്യം എടുത്ത് സൈക്കിളുകളിലും മറ്റും വിതരണം ചെയ്യുകയും പലരും ഇയാൾക്ക് പണം കൈമാറുകയും ചെയ്തിട്ടുണ്ട്. നേരത്തെ കൊവിഡ് ബാധിച്ചു മരിച്ച തലശ്ശേരി ധര്‍മ്മടത്തെ ആസിയയുടെ ഭര്‍ത്താവ് തലശ്ശേരി മത്സ്യ മാർക്കറ്റിലെ വ്യാപാരിയായിരുന്നു. ഇയാളില്‍ നിന്നാണ് വൈറസ് ബാധയുണ്ടായതെന്നാണ് നിഗമനം.
അസ്വസ്ഥതകളെ തുടർന്നു കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് സ്രവ പരിശോധന നടത്തിയത്. ബുധനാഴ്ച രാത്രി ആരോഗ്യവകുപ്പ് പ്രത്യേക ആംബുലൻസിൽ കോഴിക്കോട്ടേക്ക് കൊണ്ടു വരികയായിരുന്നു. രോഗബാധിതൻ കോഴിക്കോട് ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലെ ഫസ്റ്റ് ലൈന്‍ കൊവിഡ് കെയർ സെന്ററിലാണ്. ആരോഗ്യനില തൃപ്തികരമാണ്.​
advertisement
മലയാളം വാർത്തകൾ/ വാർത്ത/Corona/
കോവിഡ് സ്ഥിരീകരിച്ച മത്സ്യ വ്യാപാരിക്ക് ആറ് പഞ്ചായത്തുകളിലെ വ്യക്തികളുമായി പ്രാഥമിക സമ്പര്‍ക്കം  
Next Article
advertisement
ദളിത് പ്രസിഡന്റ് ഭരിച്ച പഞ്ചായത്തിന് മുമ്പില്‍ ചാണകവെള്ളം തളിച്ച് ലീഗ് പ്രവര്‍ത്തകര്‍
ദളിത് പ്രസിഡന്റ് ഭരിച്ച പഞ്ചായത്തിന് മുമ്പില്‍ ചാണകവെള്ളം തളിച്ച് ലീഗ് പ്രവര്‍ത്തകര്‍
  • ദളിത് പ്രസിഡന്റ് ഭരിച്ച പഞ്ചായത്തിന് മുമ്പില്‍ ലീഗ് പ്രവര്‍ത്തകര്‍ ശുദ്ധികലശം നടത്തിയതായി ആരോപണം.

  • ലീഗ് നേതൃത്വം ചാണകവെള്ളമല്ല, വെറും പച്ചവെള്ളമാണ് തളിച്ചതെന്ന് വിശദീകരിച്ചു.

  • യുഡിഎഫിന്റെ അറിവില്ലാതെ നടന്ന സംഭവമാണിതെന്നും ലീഗ് നേതൃത്വം വ്യക്തമാക്കി.

View All
advertisement