നിങ്ങളുടെ കുഞ്ഞിന് കിടിലന്‍ പേര് വേണോ; 26 ലക്ഷം രൂപയിലേറെ നല്‍കിയാല്‍ ഈ സംരംഭക സഹായിക്കും
- Published by:Sneha Reghu
- news18-malayalam
Last Updated:
ലോകത്ത് എവിടെയായാലും തങ്ങളുടെ കുഞ്ഞിന്റെ പേര് വ്യത്യസ്ഥവും ആകര്‍ഷകവും ആയിരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് മാതാപിതാക്കള്‍
ഒരു കുഞ്ഞ് ജനിച്ചാല്‍ അതിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടവും മാതാപിതാക്കളെ സംബന്ധിച്ച് വളരെ പ്രധാനമാണ്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതും ആദ്യത്തേതുമാണ് പേരിടല്‍ ചടങ്ങ്. ലോകത്ത് എവിടെയായാലും തങ്ങളുടെ കുഞ്ഞിന്റെ പേര് വ്യത്യസ്ഥവും ആകര്‍ഷകവും ആയിരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് മാതാപിതാക്കള്‍.
സാധാരണ പരമ്പരാഗത മാനദണ്ഡങ്ങള്‍ നോക്കിയാണ് പലരും പേരുകള്‍ തിരഞ്ഞെടുക്കുന്നത്. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്ഥമായ ഒരു ആശയമാണ് സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെയ്‌ലര്‍ ഹംഫ്രി എന്ന സംരംഭക മുന്നോട്ടുവെക്കുന്നത്. കുഞ്ഞുങ്ങളുടെ പേരുകള്‍ തിരഞ്ഞെടുക്കാന്‍ സഹായിക്കുന്ന പ്രൊഫഷണല്‍ ബേബി നെയിം കണ്‍സള്‍ട്ടന്റാണ് ഹംഫ്രി.
എക്കാലവും ഓര്‍മ്മിക്കപ്പെടുന്ന വ്യത്യാസ്ഥമായ മികച്ച പേരുകള്‍ വിലയ്ക്ക് ഹംഫ്രി വാഗ്ദാനം ചെയ്യുന്നു. സമ്പന്ന കുടുംബങ്ങളിലുള്ളവരും തങ്ങളുടെ കുഞ്ഞിന് തനതായ ഐഡന്റിന്റി തേടുന്ന സെലിബ്രിറ്റികളുമാണ് ഇവരുടെ ക്ലയന്റുകളില്‍ കൂടുതലും.
advertisement
2018-ലാണ് ഈ സംരംഭം ആരംഭിച്ചത്. 100 ഡോളര്‍ ആയിരുന്ന അന്ന് കുഞ്ഞിന് പേര് കണ്ടുപിടിച്ചുകൊടുക്കുന്ന സേവനത്തിന് അവര്‍ വാങ്ങിയിരുന്ന ഫീസ്. താമസിയാതെ സംരംഭം അഭിവൃദ്ധിപ്പെടുകയും വലിയ ബിസിനസായി ഇത് മാറുകയും ചെയ്തു.
ഇന്ന് ഹംഫ്രി 200 ഡോളര്‍ മുതല്‍ 30,000 ഡോളര്‍ വരെയുള്ള (ഏകദേശം 26.60 ലക്ഷം രൂപ വരെയുള്ള) പാക്കേജുകള്‍ നല്‍കുന്നുണ്ട്. താഴ്ന്ന ഫീസുള്ള പാക്കേജുകള്‍ക്ക് ഇ-മെയില്‍ വഴി പേരുകള്‍ നിര്‍ദ്ദേശിക്കുകയാണ് ചെയ്യുന്നത്. പ്രീമിയം ഓഫറുകളില്‍ വിപുലമായ കുടുംബ ചരിത്ര ഗവേഷണം, ബ്രാന്‍ഡിംഗ് കണ്‍സള്‍ട്ടേഷനുകള്‍, മാതാപിതാക്കള്‍ തമ്മിലുള്ള പേരിടുന്നതിലെ തര്‍ക്കങ്ങള്‍ക്ക് മധ്യസ്ഥത എന്നിവ ഉള്‍പ്പെടുന്നു.
advertisement
പേരുകള്‍ നല്‍കി ആളുകളെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് താന്‍ ഇത് ആരംഭിച്ചതെന്ന് ഹംഫ്രി ഒരു അഭിമുഖത്തില്‍ പറഞ്ഞു. വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റുകളുമായുള്ള ഒരു വിരുന്നിനിടെ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ അവര്‍ പ്രോത്സാഹിപ്പിച്ചുവെന്നും തുടര്‍ന്നുള്ള മീഡിയ കവറേജില്‍ പൊതുജനശ്രദ്ധ നേടിയതായും ഇത് ക്ലയന്റുകളുടെ എണ്ണം കൂട്ടാന്‍ സഹായിച്ചുവെന്നും അവര്‍ പറയുന്നു.
വര്‍ഷങ്ങളായി 500-ല്‍ അധികം കുട്ടികള്‍ക്ക് ഹംഫ്രി പേരുകള്‍ നല്‍കി. സോഷ്യല്‍ മീഡിയയിലും ഇവര്‍ക്ക് ഒരു ലക്ഷം ഫോളോവേഴ്‌സ് ഉണ്ട്. തികച്ചും കുടുംബപരമായ ഒരു തീരുമാനം ഒരു വലിയ ബിസിനസ് ആശയമായി മാറിയ കഥയാണ് ടെയ്‌ലര്‍ ഹംഫ്രിയുടെ സംരഭത്തിന്റേത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Delhi
First Published :
October 01, 2025 5:04 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
നിങ്ങളുടെ കുഞ്ഞിന് കിടിലന്‍ പേര് വേണോ; 26 ലക്ഷം രൂപയിലേറെ നല്‍കിയാല്‍ ഈ സംരംഭക സഹായിക്കും