ബി.ടെക് ബിരുദവും സ്വന്തമായി കാറുമുണ്ടോ ? ഡൽഹി ഐഐടിയിൽ നായയെ നോക്കാൻ ആളെ ആവശ്യമുണ്ട്

Last Updated:

പ്രതിമാസ ശമ്പളം 45,000 രൂപ

ഡൽഹി ഐഐടിക്ക് നായയെ പരിപാലിക്കാൻ ഒരാളെ വേണം. ഇന്ത്യയിലെ തന്നെ ഏറ്റവും ഉന്നതശ്രേണിയിലുള്ള വിദ്യാഭ്യാസ സ്ഥാപനം അതിനായി പരസ്യവും നൽകി. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. അവർ ഓഫർ ചെയ്ത ശമ്പളം കൂടി കണ്ടതോടെ സോഷ്യൽ മീഡിയയിൽ പരസ്യം വൈറലായി.  നായയെ പരിപാലിക്കുന്നവന്   45,000 രൂപ ശമ്പളം നൽകുമെന്നാണ് ഡൽഹി ഐഐടിയുടെ വാഗ്ദാനം. എന്നാൽ,  ഡൽഹി പൊലീസിനായി ഇതേ ജോലി ചെയ്യുന്നവർക്ക് 20,000 രൂപയാണത്രേ മാസ ശമ്പളം.
ശമ്പളമല്ല, നായ പരിപാലകന്റെ യോഗ്യതയാണ് എല്ലാവരെയും ഞെട്ടിച്ചത്. സെക്യൂരിറ്റി സർവീസിന് കീഴില്‍ വരുന്ന ജോലികൾക്ക് പ്ലസ്ടുവാണ് സാധാരണ യോഗ്യത. എന്നാൽ ഡൽഹി ഐഐടിയുടെ പരസ്യത്തിൽ ആവശ്യപ്പെടുന്ന യോഗ്യത 'ബി.എ/ ബി.എസ്സി/ ബി.കോം/ബി.ടെക് അല്ലെങ്കിൽ സമാന തസ്തിക' എന്നതാണ്.
Also Read- വ്യവസായ സൗഹൃദ സംസ്ഥാനം: കേരളത്തിന് 28ാം സ്ഥാനം; ആന്ധ്രയും UPയും ഒന്നും രണ്ടും സ്ഥാനങ്ങളിൽ
സയന്തൻ ഘോഷ് എന്നയാൽ അധ്യാപക ദിനത്തിൽ ഈ പരസ്യം ഷെയർ ചെയ്തുകൊണ്ട് കുറിച്ചത് ഇങ്ങനെ- 'ഈ അധ്യാപക ദിനത്തിൽ, ജീവിതം നമ്മെ പഠിപ്പിക്കുന്നത് ഒരു ഡിഗ്രിയും പാഴായി പോകില്ലെന്നാണ്'.
advertisement
എന്നാൽ അവിടെ കൊണ്ടും അവസാനിച്ചില്ല. ജോലി നേടാൻ ഈ യോഗ്യതക്ക് പുറമേ സ്വന്തമായി ഫോർവീലറും വേണം. മൃഗാശുപത്രിയിലേക്കും തിരിച്ചും നായകളെ കൊണ്ടുപോകുന്നതിനുള്ള സൗകര്യത്തിനായാണ് ഇത്. അപേക്ഷകർ 21നും 35നും ഇടയിൽ പ്രായമുള്ള ആണോ പെണ്ണോ ആയിരിക്കണം. നായകളെ ഒറ്റയ്ക്ക് തന്നെ കുത്തിവെക്കാനും മറ്റ് കടലാസ് ജോലികൾ ചെയ്യാനും എക്സൽ ഷീറ്റുകളും പിപിടി പ്രസന്റേഷനുകള്‍ നടത്താനും കഴിയുന്നയാളാകണം.
പരസ്യം വ്യാപകമായി പ്രചരിച്ചതോടെ സോഷ്യൽ മീഡിയയിൽ വിഷയം വലിയ ചർച്ചയായി.  പരസ്യം നീതിപൂർവകമല്ലെന്നാണ് പലരുടെയും അഭിപ്രായം. എഞ്ചിനീയറിംഗ് ബിരുദമോ മറ്റ് പരസ്യത്തിലുള്ള യോഗ്യതകളോ ഉള്ളവർക്ക് മൃഗപരിപാലനവുമായി എന്താണ് ബന്ധമെന്നും സോഷ്യൽ മീഡിയ ചോദിക്കുന്നു. നായയെ നോക്കാൻ എഞ്ചിനീയറെ തന്നെ ഡൽഹി ഐഐടിക്ക് വേണമെന്ന് ആവശ്യപ്പെടുന്നത് എന്തുകൊണ്ടാണെന്നും പലരും ആശ്ചര്യപ്പെടുന്നു. ഈ ജോലിയും ഐഐടിക്കാർക്ക് തന്നെ കിട്ടാനാണോ ഇതെന്നും പലരും പരിഹസിക്കുന്നു.
advertisement
advertisement
advertisement
ഈ വർഷം കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് കടുത്ത തൊഴിൽ നഷ്ടം നേരിട്ട ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ ഏറ്റവും മോശം കാലഘട്ടത്തിലാണ് ഇത്തരമൊരു പരസ്യം വന്നിരിക്കുന്നത്.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ബി.ടെക് ബിരുദവും സ്വന്തമായി കാറുമുണ്ടോ ? ഡൽഹി ഐഐടിയിൽ നായയെ നോക്കാൻ ആളെ ആവശ്യമുണ്ട്
Next Article
advertisement
'ഒരു തവണ കൂടി തെറ്റ് തിരുത്താൻ അവസരം നൽകിയതാണ്, എന്നിട്ടും പഴയ അവസ്ഥയിലാണ്'; 'കശുവണ്ടി അഴിമതിക്കേസി'ൽ സർക്കാരിനെതിരെ ഹൈക്കോടതി
'തെറ്റ് തിരുത്താൻ അവസരം നൽകിയതാണ്, എന്നിട്ടും പഴയ അവസ്ഥയിലാണ്'; 'കശുവണ്ടി അഴിമതിക്കേസി'ൽ സർക്കാരിനെതിരെ ഹൈക്കോടതി
  • കശുവണ്ടി അഴിമതിക്കേസിൽ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നിഷേധിച്ചതിൽ ഹൈക്കോടതി വിമർശനം ഉന്നയിച്ചു

  • സർക്കാരിന്‍റെ നിലപാട് കോടതിയോടുള്ള അനാദരവും കോടതിയലക്ഷ്യവും വ്യക്തമാണെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച്

  • പ്രോസിക്യൂട്ട് ചെയ്യാനുള്ള അധികാരം കോടതിക്ക് നൽകാൻ നിയമഭേദഗതി വേണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു

View All
advertisement