വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടിക: കേരളത്തിന് 28ാം സ്ഥാനം; ആന്ധ്രയും യുപിയും ഒന്നും രണ്ടും സ്ഥാനങ്ങളിൽ
- Published by:Rajesh V
- news18-malayalam
Last Updated:
അഞ്ചാം സ്ഥാനത്തുണ്ടായിരുന്ന ഗുജറാത്ത് പത്താം സ്ഥാനത്ത് എത്തി.
ന്യൂഡല്‍ഹി: വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം 28ാം സ്ഥാനത്ത്. മൂന്നാം തവണയും ആന്ധ്രാപ്രദേശ് ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഡിപ്പാര്‍ട്ടുമെന്റ് ഓഫ് പ്രമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് തയാറാക്കിയ പട്ടിക ധനമന്ത്രി നിര്‍മല സീതാരാമനാണ് പുറത്തിറക്കിയത്. കഴിഞ്ഞ തവണ 12ാം സ്ഥാനത്തായിരുന്ന ഉത്തര്‍പ്രദേശ് ഇത്തവണ രണ്ടാം സ്ഥാനത്ത് എത്തി.
വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പട്ടികയില്‍ ജമ്മു കശ്മീര്‍ 21ാം സ്ഥാനത്താണ്. 36ാംാം സ്ഥാനത്തുള്ള ത്രിപുരയാണ് ഏറ്റവും പിന്നിൽ. രണ്ടാം സ്ഥാനത്തുണ്ടായിരുന്ന തെലങ്കാന ഇത്തവണ മൂന്നാം സ്ഥാനത്തായി. ആദ്യ പത്ത് സ്ഥാനങ്ങളിലെത്തിയ സംസ്ഥാനങ്ങള്‍ - 4. മധ്യപ്രദേശ്, 5. ജാര്‍ഖണ്ഡ്, 6. ഛത്തീസ്ഗഢ്, 7. ഹിമാചല്‍ പ്രദേശ്, 8. രാജസ്ഥാന്‍, 9. പശ്ചിമ ബംഗാള്‍, 10. ഗുജറാത്ത്.
advertisement
കഴിഞ്ഞ തവണ 23ാം സ്ഥാനത്തായിരുന്ന ഡല്‍ഹി ഇത്തവണ 12-ാം സ്ഥാനത്തെത്തി. അഞ്ചാം സ്ഥാനത്തുനിന്നാണ് ഗുജറാത്ത് പത്തില്‍ എത്തിയത്. അസം 20ാം സ്ഥാനത്തും, ഗോവ 24ാം സ്ഥാനത്തും, ബിഹാര്‍ 26ാം സ്ഥാനത്തുമുണ്ട്. വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാന്‍ എല്ലാ സംസ്ഥാനങ്ങളും ആത്മാര്‍ഥമായ ശ്രമ നടത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പുറത്തിറക്കിക്കൊണ്ട് ധനമന്ത്രി നിര്‍മല സിതാരാമന്‍ പറഞ്ഞു.
advertisement
വിവിധ അനുമതികള്‍ക്കായി ഏകജാലക സംവിധാനം വ്യാപകമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് വ്യവസായമന്ത്രി പീയുഷ് ഗോയല്‍ പറഞ്ഞു. 2015 ല്‍ തയ്യാറാക്കിത്തുടങ്ങിയ പട്ടികയുടെ നാലാം പതിപ്പാണ് ഇപ്പോൾ പുറത്തിറക്കിയിട്ടുള്ളത്. 2015ലെ ആദ്യ പട്ടികയിൽ ഗുജറാത്തിനായിരുന്നു ഒന്നാം സ്ഥാനം.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 06, 2020 1:37 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടിക: കേരളത്തിന് 28ാം സ്ഥാനം; ആന്ധ്രയും യുപിയും ഒന്നും രണ്ടും സ്ഥാനങ്ങളിൽ