വൈറ്റ് ഹൗസില്‍ ദീപാവലി ആഘോഷങ്ങൾക്ക് 'ഓം ജയ ജഗദീഷ് ഹരേ' വായിച്ച് മിലിറ്ററി ബാന്‍ഡ്; വീഡിയോ വൈറൽ
- Published by:Vishnupriya S
- news18-malayalam
Last Updated:
ഐഎംഎഫ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ ഗീതാ ഗോപിനാഥ് പങ്കുവെച്ച ഒരു വീഡിയോയാണ് വൈറലാകുന്നത്
ഇന്ത്യയിൽ മാത്രമല്ല അങ്ങ് യുഎസ്സിലെ വൈറ്റ് ഹൗസിലുമുണ്ട് ദീപാവലി ആഘോഷം. ഇപ്പോൾ വൈറ്റ് ഹൗസിൽ ദീപാവലി ആഘോഷങ്ങള്‍ പൊടിപൊടിക്കുന്നതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയാണ്. വൈറ്റ് ഹൗസിലെ മിലിറ്ററി ബാന്‍ഡ് വായിച്ച 'ഓം ജയ ജഗദീഷ് ഹരേ' എന്ന ഗാനത്തിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ കീഴടക്കിയത്. യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ അതിഥേയത്വത്തില്‍ ഔദ്യോഗിക വസതിയായ വൈറ്റ് ഹൈസില്‍ നിരവധി വിനോദപരിപാടികള്‍ സംഘടിപ്പിക്കപ്പെട്ടിരുന്നു.
Wonderful to hear the White House military band play Om Jai Jagdeesh Hare for Diwali. Happy Diwali 🪔 pic.twitter.com/lJwOrCOVpo
— Gita Gopinath (@GitaGopinath) October 31, 2024
ഇതില്‍ ഐഎംഎഫ് (അന്താരാഷ്ട്ര നാണയനിധി) ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ ഗീതാ ഗോപിനാഥ് പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലാകുന്നത്. വൈറ്റ് ഹൈസ് മിലിറ്ററി ബാന്‍ഡ് 'ഓം ജയ ജഗദീഷ് ഹരേ' എന്ന ഭക്തിഗാനം വായിക്കുന്ന വീഡിയോയാണ് ഗീത ഗോപിനാഥ് പങ്കുവെച്ചത്. എല്ലാവര്‍ക്കും സന്തോഷകരമായ ദീപാവലി ആശംസകള്‍ നേര്‍ന്നുകൊണ്ട് പങ്കുവെച്ചിട്ടുള്ള വീഡിയോ ഇതിനോടകം വൈറലാണ്. ഇന്ത്യയില്‍ വളരെ പ്രചാരത്തിലുള്ള ഭക്തിഗാനമാണ് 'ഓം ജയ ജഗദീഷ് ഹരേ'.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
October 31, 2024 9:42 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
വൈറ്റ് ഹൗസില്‍ ദീപാവലി ആഘോഷങ്ങൾക്ക് 'ഓം ജയ ജഗദീഷ് ഹരേ' വായിച്ച് മിലിറ്ററി ബാന്‍ഡ്; വീഡിയോ വൈറൽ