കഥയല്ലിത് ജീവിതം! ഓൺലൈനിൽ കിട്ടിയ പുതിയ കാമുകിയെ കാണാൻ റസ്റ്റോറന്റിലെത്തിയപ്പോള്‍ അത് സ്വന്തം ഭാര്യ

Last Updated:

ഭർത്താവിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ യുവതി, ഓൺലൈനിലൂടെ ഭര്‍ത്താവിന്റെ പുതിയ കാമുകിയായി. പിന്നെ നടന്നത്...

News18
News18
ഒരു സിനിമാ കഥയെ വെല്ലുന്ന സംഭവമാണ് മധ്യപ്രദേശിലെ ഗ്വാളിയോറിലെ മധോഗഞ്ചിൽ സംഭവിച്ചത്. ഓൺലൈൻ കാമുകിയായി അഭിനയിച്ചുകൊണ്ട് ഭർത്താവിന്റെ വിശ്വസ്തത പരീക്ഷിക്കുകയായിരുന്നു യുവതി. സംശയത്തിന്റെ പേരിൽ തുടങ്ങിയ നീക്കം പൊലീസ് സ്റ്റേഷനിലാണ് അവസാനിച്ചത്.
ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് യുവതിയുടെ ഭർ‌ത്താവ്. ആദ്യമൊക്കെ നല്ല സ്നേഹത്തിലായിരുന്നുവെങ്കിലും കാലക്രമേണ ഭർത്താവിന്റെ പെരുമാറ്റത്തിൽ ഒരു മാറ്റം യുവതിക്ക് അനുഭവപ്പെട്ടു. പാസ്‌വേഡ് പരിരക്ഷിതമായ ഫോണിലായിരുന്നു ഭർത്താവ് എപ്പോഴും. വാട്ട്‌സ്ആപ്പിൽ രാത്രി വൈകി ചാറ്റുകളിൽ ഏർപ്പെട്ടിരുന്നു. യുവതി ചോദിക്കുമ്പോഴെല്ലാം, "എന്നെ സംശയിക്കരുത്, ഞാൻ നിന്റേത് മാത്രമാണ്" എന്നാണ് ഭർത്താവ് മറുപടി പറഞ്ഞത്.
ആ മറുപടിയിൽ വിശ്വാസ്യത തോന്നാത്ത യുവതി സത്യം പുറത്തുകൊണ്ടുവരാനായി പദ്ധതി തയാറാക്കി. സോഷ്യൽ മീഡിയയിൽ രണ്ടാമത്തെ മൊബൈൽ നമ്പർ ഉപയോഗിച്ച് വ്യാജ പ്രൊഫൈൽ സൃഷ്ടിച്ച് മറ്റൊരു സ്ത്രീയുടെ വേഷത്തിൽ ഭർത്താവിന് സന്ദേശം അയയ്ക്കാൻ തുടങ്ങി. അവളെ അത്ഭുതപ്പെടുത്തിക്കൊണ്ട്, അയാൾ ഉടൻ തന്നെ അവളുടെ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ചു. തുടർന്ന് നടന്നത് മാസങ്ങളോളം നീണ്ടുനിന്ന ഡിജിറ്റൽ പ്രണയമായിരുന്നു.
advertisement
കെണിയെക്കുറിച്ച് അറിയാത്ത ഭർത്താവ്, താൻ അവിവാഹിതനാണെന്ന് അവകാശപ്പെടുകയും യുവതിയുമായി പ്രണയ സംഭാഷണങ്ങളിൽ ഏർപ്പെടുകയും ചെയ്തു. ഒടുവിൽ, തന്റെ 'കാമുകി'യായ അവളെ റെസ്റ്റോറന്റിലേക്ക് ക്ഷണിച്ചു. കാമുകിയുമായി ഒരു കാപ്പികുടിക്കാമെന്ന ആഗ്രഹത്തോടെ അവിടെയെത്തിയപ്പോൾ ടേബിളിൽ കണ്ടത് സ്വന്തം ഭാര്യയെ ആയിരുന്നു. കൈയോടെ പിടിക്കപ്പട്ട പരുങ്ങലിലായിരുന്നു ഭർത്താവ് അപ്പോൾ. പിന്നാലെ ഇരുവരും തമ്മിൽ ചൂടേറിയ തർക്കത്തിലേർപ്പെട്ടു.
ഒടുവിൽ വനിതാ പൊലീസെത്തി ഇരുവരെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പൊലീസ് ഉദ്യോഗസ്ഥരുടെ ഇടപെടലിനും കൗൺസിലിംഗിനും ശേഷം, ദമ്പതികൾ പരസ്പരം നിയമനടപടി സ്വീകരിക്കേണ്ടെന്ന് തീരുമാനിച്ചു. പകരം, വിശ്വാസത്തിന്റെയും ആശയവിനിമയത്തിന്റെയും ആവശ്യകത തിരിച്ചറിഞ്ഞ്, അവരുടെ ബന്ധം മുന്നോട്ടുകൊണ്ടുപോകാൻ‌ ധാരണയിലെത്തി.
advertisement
ബന്ധങ്ങളിലെ അവിശ്വാസത്തിന്റെ ആഘാതത്തെയും ഡിജിറ്റൽ വഞ്ചനയുടെ അനന്തരഫലങ്ങളെയും കുറിച്ചുള്ള ഒരു ചർച്ചയ്ക്ക് ഈ അസാധാരണ സംഭവം തുടക്കമിട്ടിട്ടുണ്ട്.
Summary: A woman from Gwalior, suspecting infidelity, posed as her husband's online lover to test him. The truth led to a police visit but after counselling, the couple reconciled
മലയാളം വാർത്തകൾ/ വാർത്ത/Buzz/
കഥയല്ലിത് ജീവിതം! ഓൺലൈനിൽ കിട്ടിയ പുതിയ കാമുകിയെ കാണാൻ റസ്റ്റോറന്റിലെത്തിയപ്പോള്‍ അത് സ്വന്തം ഭാര്യ
Next Article
advertisement
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
  • പയ്യാനക്കലിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോകാൻ ശ്രമം, പ്രതിയെ നാട്ടുകാർ പിടികൂടി.

  • കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫ് (33) ആണ് മോഷ്ടിച്ച കാറിൽ കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്.

  • ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്, പൊലീസ് അന്വേഷണം തുടങ്ങി.

View All
advertisement