സമുദ്രത്തിൽ 60 അടി താഴ്ചയിൽ ചിന്നദുരൈ ശ്വേതയ്ക്ക് മിന്നുകെട്ടി; വൈറൽ വീഡിയോ

Last Updated:

ചെന്നൈയ്ക്കടുത്ത നീലാങ്കര കടൽത്തീരത്തുനിന്ന് നാലര കിലോമീറ്റർ സഞ്ചരിച്ചാണ് ഇരുവരും കടലിൽ 60 അടി താഴ്ചയിലേക്ക് ചാടിയത്. വിവാഹവസ്ത്രത്തിനുപുറത്ത് സ്കൂബാ ഡൈവിനുള്ള സ്യൂട്ട് ധരിച്ചിട്ടുണ്ടായിരുന്നു. സുരക്ഷയ്ക്കായി എട്ട് ഡൈവർമാരും ഒപ്പമുണ്ടായിരുന്നു.

ചെന്നൈ: കോവിഡ് കാലത്ത് ഇഷ്ടത്തിന് അനുസരിച്ച് വിവാഹ ചടങ്ങുകൾ നടത്തുക പ്രയാസകരമാണ്. സാമൂഹിക അകലം ഉൾപ്പെടെയുള്ള നിയന്ത്രണങ്ങള്‍ പാലിച്ച് ആഗ്രഹിക്കുന്ന രീതിയിൽ വിവാഹിതരാകുക എന്നത് എത്രമാത്രം ശ്രമകരമായ ജോലിയാണെന്ന് ഈ കോവിഡ് കാലത്ത് കണ്ടതാണ്. എന്നാൽ ചെന്നൈയിൽ ഈ പേടിയൊന്നും കൂടാതെ ഐ ടി എഞ്ചിനിയർമാരായ വി ചിന്നദുരൈയും ശ്വേതയും വിവാഹിതരായി. ഇവരുടെ വിവാഹ വീഡിയോ വൈറലായിരിക്കുകയാണ്.
കോവിഡ് പേടിയൊന്നും കൂടാതെ കടലിനടിയിലാണ് ഇരുവരുടെയും വിവാഹം നടന്നത്. ശുഭമുഹൂർത്തത്തിനായി ശാന്തമായ കടലിനെ കാത്തിരിക്കുകയായിരുന്നു ഇരുവരും. അതിനാൽ വിവാഹ തീയതി മുൻകൂട്ടി നിശ്ചയിച്ചിരുന്നില്ല. സമുദ്രത്തിനകത്ത് വെച്ച് തന്നെ വിവാഹിതരാകണമെന്നുള്ള ഉറച്ച തീരുമാനമായിരുന്നു ഇവർക്ക്. ഒടുവിൽ തിങ്കളാഴ്ച രാവിലെ ആ സുദിനമെത്തി. ശാന്തമായ കടലിൽ തിരുവണ്ണാമലൈ സ്വദേശി ചിന്നദുരൈയും കോയമ്പത്തൂർ സ്വദേശിനി ശ്വേതയും താലി കെട്ടി. അതും പരമ്പരാഗത വിവാഹ വസ്ത്രം അണിഞ്ഞുതന്നെ.
advertisement
ചെന്നൈയ്ക്കടുത്ത നീലാങ്കര കടൽത്തീരത്തുനിന്ന് നാലര കിലോമീറ്റർ സഞ്ചരിച്ചാണ് ഇരുവരും കടലിൽ 60 അടി താഴ്ചയിലേക്ക് ചാടിയത്. വിവാഹവസ്ത്രത്തിനുപുറത്ത് സ്കൂബാ ഡൈവിനുള്ള സ്യൂട്ട് ധരിച്ചിട്ടുണ്ടായിരുന്നു. സുരക്ഷയ്ക്കായി എട്ട് ഡൈവർമാരും ഒപ്പമുണ്ടായിരുന്നു. വിവാഹം വെള്ളത്തിനടിയിൽ വെച്ചാകണമെന്നത് ചിന്നദുരൈയുടെ ആഗ്രഹമായിരുന്നു. ഇക്കാര്യം ശ്വേതയുടെ ബന്ധുക്കളെ അറിയിച്ചപ്പോൾ ജീവൻ അപായപ്പെടുത്തി എന്തിനൊരു വിവാഹം എന്ന നിലപാടിലായിരുന്നു അവർ. ഈ ഭയത്തിൽനിന്ന് ശ്വേതയെ പിന്തിരിപ്പിച്ചതും ചിന്നദുരൈ ആയിരുന്നു.
advertisement
കൃത്യമായ പരിശീലനത്തിലൂടെ സ്കൂബ ഡൈവിങ്‌ പഠിച്ചതോടെ ശ്വേതയ്ക്കും ആത്മവിശ്വാസമായി. അംഗീകൃത സ്കൂബാ ഡൈവറാണ് ചിന്നദുരൈ. ''ഞങ്ങൾ 45 മിനിറ്റ് വെള്ളത്തിനടിയിൽ ചെലവഴിച്ചു. ഞാൻ ശ്വേതയ്ക്ക് പൂച്ചെണ്ട് നൽകി. തുടർന്ന് താലി ചാർത്തി.'' -ചിന്നദുരൈ പറയുന്നു. ഈ വിവാഹം തന്റെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണെന്ന് ശ്വേതയും പ്രതികരിച്ചു.
advertisement
ഡൈവിങ്‌ പരിശീലകൻ എസ്.ബി. അരവിന്ദ് തരുൺ ശ്രീയാണ് ഇരുവർക്കും പരിശീലനം നൽകിയത്. താലികെട്ടുകഴിഞ്ഞ് ഇരുവരും കരയിലെത്തി ബാക്കി ചടങ്ങുകൾ പൂർത്തിയാക്കുകയായിരുന്നു. വിവാഹത്തിന് തീരദേശ പൊലീസിൽനിന്ന് അനുമതി വാങ്ങിയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
സമുദ്രത്തിൽ 60 അടി താഴ്ചയിൽ ചിന്നദുരൈ ശ്വേതയ്ക്ക് മിന്നുകെട്ടി; വൈറൽ വീഡിയോ
Next Article
advertisement
Arivaan | 'പ്രേമം' സിനിമയിലെ മലർ മിസിന്റെ ചുള്ളൻ മുറച്ചെറുക്കനെ ഓർമ്മയുണ്ടോ? അനന്ത് നാഗ് നായകനാവുന്ന 'അറിവാൻ' ട്രെയ്‌ലർ
'പ്രേമം' സിനിമയിലെ മലർ മിസിന്റെ ചുള്ളൻ മുറച്ചെറുക്കനെ ഓർമ്മയുണ്ടോ? അനന്ത് നാഗ് നായകനാവുന്ന 'അറിവാൻ' ട്രെയ്‌ലർ
  • അനന്ത് നാഗ് നായകനാവുന്ന തമിഴ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ 'അറിവാൻ' ട്രെയ്‌ലർ റിലീസായി.

  • അനന്ത് നാഗ്, ജനനി, റോഷ്നി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ പ്രസാദ് സംവിധാനം.

  • നവംബർ ഏഴിന് എ.സി.എം. സിനിമാസ്, പവിത്ര ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്ന ചിത്രം.

View All
advertisement