'പുസ്തകങ്ങൾക്ക് പകരം മനുഷ്യരെ കടമെടുക്കാം, 30 മിനിറ്റത്തേക്ക്': മനുഷ്യലൈബ്രറിയെ പരിചയപ്പെടുത്തി അൽഫോൻസ് കണ്ണന്താനം
Last Updated:
ഇവിടെ ഓരോ മനുഷ്യരുടെയും കഥയാണ് ഒരു തുറന്ന പുസ്തകമായി നിങ്ങൾക്ക് ലഭിക്കുക. അതായത് ഈ ലൈബ്രറിയിൽ നിന്ന് നിങ്ങൾ കടമെടുക്കുന്ന ഓരോ മനുഷ്യനും അവരുടെ കഥ പറയാൻ ഉണ്ടാകും.
ലൈബ്രറി എന്നു പറയുമ്പോൾ പുസ്തകങ്ങൾ മാത്രമാണ് നമ്മുടെ മനസിലേക്ക് ഓടിയെത്തുക. പുസ്തകങ്ങൾ അടുക്കി അടുക്കി വെച്ചിരിക്കുന്ന നിരവധി ഷെൽഫുകൾ. ഇഷ്ടമുള്ള പുസ്തകമെടുത്ത് വായിക്കാം. എവിടെ ചെന്നാലും ലൈബ്രറികൾ ഒരു ലഹരിയായി മാറുന്നവരുണ്ട്. കഥകളും കവിതകളും തുടങ്ങി എത്രയെത്ര സംഭവങ്ങൾ. എണ്ണിയാലൊടുങ്ങാത്ത സംഭവങ്ങൾ. അതിൽ മനുഷ്യനെ പല രീതിയിൽ സ്വാധീനിക്കുന്ന എത്രയെത്ര പുസ്തകങ്ങൾ. എണ്ണിയാലൊടുങ്ങാത്ത വിധം പുസ്തകങ്ങൾ നമ്മുടെ ഇടയിലുണ്ട്. ഓരോ ദിവസവും പുതിയ പുതിയ കഥകളാണ് പിറക്കുന്നത്.
ഇത്രയും പറഞ്ഞത് സാധാരണ ലൈബ്രറികളെക്കുറിച്ചും പുസ്തകങ്ങളെക്കുറിച്ചുമാണ്. എന്നാൽ, ഇതൊന്നുമല്ലാതെ മറ്റൊരു ലൈബ്രറിയുണ്ട്. അതാണ് ഹ്യൂമൻ ലൈബ്രറി. മനുഷ്യൻമാരെ വാടകയ്ക്ക് എടുക്കാൻ കഴിയുന്ന ലൈബ്രറി. പക്ഷേ, 30 മിനിറ്റ് നേരത്തേക്ക് മാത്രമാണ് നിങ്ങൾക്ക് ഒരാളെ ലഭിക്കുക. ഒരു പുസ്തകം ലൈബ്രറിയിൽ നിന്നെടുത്താൽ നമ്മൾ അത് വായിക്കുകയാണ് ചെയ്യുന്നത്. എന്നാൽ, ലൈബ്രറിയിൽ നിന്ന് കടമെടുക്കുന്ന മനുഷ്യർ അവരുടെ കഥ നമ്മളോട് പറയുകയാണ് ചെയ്യുന്നത്. ഇതാണ്, ഡെൻമാർക്കിലെ ഹ്യൂമൻ ലൈബ്രറി.
ഈ ലൈബ്രറിയെക്കുറിച്ച് ഇപ്പോൾ പറയാൻ കാരണം ബി ജെ പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അൽഫോൻസ് കണ്ണന്താനത്തിന്റെ ഫേസ്ബുക്ക് പോസ്റ്റാണ്. 'കൊള്ളാമെന്ന് തോന്നുന്നു' എന്ന അടിക്കുറിപ്പോടെയാണ് ഹ്യൂമൻ ലൈബ്രറിയെക്കുറിച്ചുള്ള ഒരു കുറിപ്പ് അൽഫോൻസ് കണ്ണന്താനം പങ്കുവെച്ചത്.
advertisement
ഡെൻമാർക്കിലാണ് ഹ്യൂമൻ ലൈബ്രറി സ്ഥിതി ചെയ്യുന്നത്.
advertisement
മറ്റ് ലൈബ്രറികളിൽ നിന്ന് വ്യത്യസ്തമായി ഇവിടെ നിങ്ങൾക്ക് പുസ്തകങ്ങൾക്ക് പകരമായി മനുഷ്യരെയാണ് ലഭിക്കുക. ഡെൻമാർക്കിലെ കോപ്പൻഹേഗനിലാണ് ഹ്യൂമൻ ലൈബ്രറി സ്ഥിതി ചെയ്യുന്നത്. ഇവിടെ ഓരോ മനുഷ്യരുടെയും കഥയാണ് ഒരു തുറന്ന പുസ്തകമായി നിങ്ങൾക്ക് ലഭിക്കുക. അതായത് ഈ ലൈബ്രറിയിൽ നിന്ന് നിങ്ങൾ കടമെടുക്കുന്ന ഓരോ മനുഷ്യനും അവരുടെ കഥ പറയാൻ ഉണ്ടാകും. ആ മനുഷ്യർ ചിലപ്പോൾ അഭയാർത്ഥികൾ ആയിരിക്കാം. ചിലപ്പോൾ, തൊഴിലില്ലാത്തവർ ആയിരിക്കാം. മറ്റു ചിലപ്പോൾ വിഷാദരോഗത്തിന് അടിമപ്പെട്ടവരാകാം. അങ്ങനെയുള്ളവരാണ് നിങ്ങളുടെ മുന്നിൽ ഒരു തുറന്ന പുസ്തകം പോലെ മനസു തുറക്കുക.
advertisement
ഇവരുടെ കഥ കേൾക്കുമ്പോഴാണ്, 'ഒരു പുസ്തകത്തെ അതിന്റെ പുറംചട്ട കണ്ട് വിധിക്കരുത്' എന്ന വാക്യം നമ്മുടെ മനസിലേക്ക് എത്തുക. കാരണം, ഒരു തരത്തിലും നിങ്ങൾക്ക് ആശങ്ക തോന്നാത്ത മുഖങ്ങളിൽ നിന്നായിരിക്കും ഏറ്റവും കൂടുതൽ പീഡനങ്ങളും ദുരന്തങ്ങളും അനുഭവിച്ച കഥ നിങ്ങൾക്ക് കേൾക്കേണ്ടി വരിക.
ലോകത്ത് നിലവിൽ അമ്പതോളം രാജ്യങ്ങളിൽ ഈ ഹ്യൂമൻ ലൈബ്രറി ഉണ്ട്.
advertisement
എല്ലാ ദിവസവും രാവിലെ പത്തുമണി മുതൽ വൈകുന്നേരം നാലുമണി വരെ കോപ്പൻഹേഗനിലെ ഈ ഹ്യൂമൻ ലൈബ്രറി തുറന്നിരിക്കും. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു ഓർഗനൈസേഷനാണ് ഹ്യൂമൻ ലൈബ്രറി. ഫോൺ വഴി ബന്ധപ്പെട്ടോ ഇ-മെയിൽ വഴി ബന്ധപ്പെട്ടോ ഇവിടേക്ക് എത്തിച്ചേരാം. നിലവിൽ ആറ് ഭൂഖണ്ഡങ്ങളിൽ ഹ്യൂമൻ ലൈബ്രറി പ്രവർത്തിക്കുന്നുണ്ട്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 05, 2021 10:17 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'പുസ്തകങ്ങൾക്ക് പകരം മനുഷ്യരെ കടമെടുക്കാം, 30 മിനിറ്റത്തേക്ക്': മനുഷ്യലൈബ്രറിയെ പരിചയപ്പെടുത്തി അൽഫോൻസ് കണ്ണന്താനം


