Independence Day 2024 | വിഭജിച്ചവരുടെ മണ്ണിൽ ഒരുമിച്ച് ജയ്ഹോ പാടി ഇന്ത്യക്കാരും പാകിസ്ഥാനികളും
- Published by:Nandu Krishnan
- news18-malayalam
Last Updated:
ഇന്ത്യക്കാരും പാകിസ്ഥാനികളും ലണ്ടനിൽ ഒരുമിച്ച് ജയ്ഹോ പാടുന്നു എന്ന അടിക്കുറിപ്പോടെ ഇൻസ്റ്റാഗ്രാമിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
രാജ്യം ഇന്ന് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയിൽ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുന്ന ഒരു വീഡിയോ ആണ് വൈറലായിരിക്കുന്നത്. എ.ആർ റഹ്മാന്റെ ജയ്ഹോ എന്ന ഗാനം ആലപിക്കുന്ന ഒരു ഗായകനാണ് വീഡിയോയിൽ. എന്നാൽ ഇന്ത്യയിൽ നന്നല്ല ഇദ്ദേഹം ഗാനം ആലപിക്കുന്നത്. മറിച്ച് യു.കെയിൽ നിന്നാണ്. ഗായകന് ചുറ്റും ഇന്ത്യക്കാരും പാകിസ്ഥാനികളും സ്വന്തം രാജ്യത്തിൻ്റെ പതാകകളും ഏന്തി ഗായകനൊപ്പം ജയ്ഹോ ഏറ്റു പാടുന്നതും വീഡിയോയിൽ കാണാം.
ഇന്ത്യക്കാരും പാകിസ്ഥാനികളും ലണ്ടനിൽ ഒരുമിച്ച് ജയ്ഹോ പാടുന്നു എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം രണ്ട് ദശലക്ഷത്തിലധികം ആൾക്കാരാണ് കണ്ടത്. വീഡിയോ വൈറലായതോടെ നിരവിധി കമൻ്റുകളാണ് വീഡിയോക്ക് താഴെ പ്രത്യക്ഷപ്പെട്ടത്.യുകെ വിഭജിച്ചു, യുകെയിൽ ഒരുമിച്ചു എന്നാണ് രസകരമായ ഒരു കമൻ്റ്.
ഇന്ത്യയും പാകിസ്ഥാനുമെന്ന രണ്ട് രാജ്യങ്ങളായി വിഭജിച്ചവരുടെ മണ്ണിൽ വിഭജിക്കപ്പെട്ടവർ ഒന്നാകുന്ന മനോഹരമായ കാഴ്ചയെന്നാണ് പലരും കമൻ്റ് ചെയ്തിരിക്കുന്നത്. ഇന്ത്യൽ നിന്നും പാകിസ്ഥാനിൽ നിന്നുമുള്ളവർ മറ്റ് രാജ്യങ്ങളിൽ നല്ല ബന്ധമാണുള്ളതെന്നാണ് ഒരാൾ കമൻ്റ് ചെയ്തത്. രണ്ട് ദിവസം മുൻപായിരുന്നു വീഡിയോ ഷെയർ ചെയ്യപ്പെട്ടത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
August 15, 2024 5:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Independence Day 2024 | വിഭജിച്ചവരുടെ മണ്ണിൽ ഒരുമിച്ച് ജയ്ഹോ പാടി ഇന്ത്യക്കാരും പാകിസ്ഥാനികളും