ഹൈദരബാദ്: ലോകത്ത് തരംഗം തീര്‍ത്ത കെജിഎഫ് രണ്ടിലെ(KGF 2) നായകന് റോക്കി ഭായിയെ അനുകരിച്ച് പതിനഞ്ചുകാരന് വലിച്ചു തീര്‍ത്തത് ഒരു പായ്ക്കറ്റ് സിഗരറ്റ്(Cigarettes). ഹൈദരാബാദിലാണ് സംഭവം. സിഗരറ്റ് വലിച്ച പതിനഞ്ചുകാരനെ തൊണ്ടവേദനയും ചുമയും കാരണമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ടു ദിവസത്തിനിടെ മൂന്നുതവണ കുട്ടി കെജിഎഫ് രണ്ടാം ഭാഗം കണ്ടത്.
റോക്കി ഭായിയെ അനുകരിക്കാന്‍ തീരുമാനിച്ച പതിനഞ്ചുകാരന് ഒരു പായ്ക്കറ്റാണ് വലിച്ചു തീര്‍ത്തതെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. പതിനഞ്ചുകാരനെ ചികിത്സിച്ച ഡോക്ടര്‍മാര്‍, പിന്നീട് പ്രത്യേക കൗണ്‍സിലിങ്ങും നല്‍കിയാണ് ആശുപത്രിയില്‍നിന്ന് തിരിച്ചയത്.
അതേസമയം താരം നല്കുന്ന സന്ദേശം നിരവധി പേരെ സ്വാധീനിക്കാന്‍ ഇടയുണ്ടെന്ന് ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ പാന്‍ മസാല പരസ്യത്തില്‍ അഭിനയിക്കുന്നതിനായി കോടികള്‍ നല്‍കാമെന്ന് പറഞ്ഞ ഡീല്‍ വേണ്ടെന്ന് വച്ച നടന് യഷിന്റെ നിലപാട് വൈറലായിരുന്നു.
ഫാന്‍സിന്റേയും ഫോളോവേഴ്സിന്റേയും താല്‍പ്പര്യങ്ങളെ മാനിച്ചുകൊണ്ട് യഷ് കോടികളുടെ പാന്‍ മസാല പരസ്യ ഡീലില്‍ നിന്ന് ഒഴിവായിരിക്കുകയാണ്. യഷിന്റെ ഏജന്‍സി പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു.
നേരത്തെ പാന്‍ മസാല പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടതിന് ബോളിവുഡ് താരം അക്ഷയ് കുമാര്‍ ക്ഷമ ചോദിച്ചിരുന്നു. അല്ലു അര്‍ജുനും കോടികള്‍ പ്രതിഫലം വാഗ്ദാനം ചെയ്ത ഒരു പുകയില ഉല്‍പ്പന്നത്തിന്റെ പരസ്യത്തില്‍ അഭിനയിക്കാനുള്ള ഓഫര്‍ നിരസിച്ചിരുന്നു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.