'30 ദിവസം അവധി മുതല്‍ സൗജന്യ ഐഫോണ്‍വരെ'; സ്വീഡനില്‍ ജീവനക്കാരുടെ ആനുകൂല്യങ്ങൾ

Last Updated:

പുതുതായി ജോലിക്കെടുക്കുന്ന ജീവനക്കാര്‍ക്ക് അവരെ സ്വാഗതം ചെയ്തുകൊണ്ടുള്ള പാക്കേജിന്റെ ഭാഗമായി ലാപ്‌ടോപ്പും ഏറ്റവും പുതിയ ഐഫോണും നല്‍കി വരുന്നുണ്ടെന്ന് അശുതോഷ് വീഡിയോയില്‍ പറഞ്ഞു. ഇതിന് പുറമെ മസാജുകള്‍, ജിം മെമ്പര്‍ഷിപ്പ്, കൂടാതെ മറ്റ് വെല്‍നസ് സേവനങ്ങള്‍ക്കായുള്ള അലവന്‍സായി 30,000 രൂപ മുതല്‍ 40000 രൂപ വരെ നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

(Photo Credit: Instagram)
(Photo Credit: Instagram)
വിദേശരാജ്യങ്ങളില്‍ ജീവനക്കാര്‍ക്ക് പലവിധ ആനുകൂല്യങ്ങള്‍ നല്‍കി വരാറുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും കോര്‍പ്പറേറ്റ് മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും ധാരാളം അനുകൂല്യങ്ങള്‍ ലഭിക്കാറുണ്ട്. ദിവസങ്ങളോളം നീളുന്ന അവധി മുതല്‍ മറ്റ് ആനുകൂല്യങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ഇപ്പോഴിതാ യൂറോപ്യൻ രാജ്യമായ സ്വീഡനില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന ഇന്ത്യക്കാരനായ യുവാവ് അശുതോഷ് പങ്കുവെച്ച സോഷ്യല്‍ മീഡിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. സ്വീഡനിലെ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ കേട്ട് കണ്ണുതള്ളുകയാണ് സോഷ്യല്‍ മീഡിയ. സ്വീഡനില്‍ വളരെ മികച്ചതായി കണക്കാക്കപ്പെടുന്ന നിരവധി ആനുകൂല്യങ്ങള്‍ അശുതോഷ് വീഡിയോയിൽ വിശദമായി പറഞ്ഞു. അവയില്‍ ഭൂരിഭാഗവും കണ്ട് ഇന്ത്യക്കാര്‍ അത്ഭുതം പ്രകടിപ്പിച്ചു. സ്വീഡനിലെ മുഴുവന്‍ സമയ തൊഴിലാളികള്‍ക്ക് ഒരു വര്‍ഷം 30 ദിവസം ശമ്പളത്തോടെ അവധിക്കാലം ആഘോഷിക്കാന്‍ അനുമതിയുണ്ടെന്നും മിക്ക ഓഫീസുകളും പൊതു അവധി ദിവസങ്ങള്‍ക്ക് മുമ്പായി ഒരു പകുതി ലീവ് കൂടി നല്‍കാറുണ്ടെന്നും അശുതോഷ് പറഞ്ഞു.
പുതുതായി ജോലിക്കെടുക്കുന്ന ജീവനക്കാര്‍ക്ക് അവരെ സ്വാഗതം ചെയ്തുകൊണ്ടുള്ള പാക്കേജിന്റെ ഭാഗമായി ലാപ്‌ടോപ്പും ഏറ്റവും പുതിയ ഐഫോണും നല്‍കി വരുന്നുണ്ടെന്ന് അശുതോഷ് വീഡിയോയില്‍ പറഞ്ഞു. ഇതിന് പുറമെ മസാജുകള്‍, ജിം മെമ്പര്‍ഷിപ്പ്, കൂടാതെ മറ്റ് വെല്‍നസ് സേവനങ്ങള്‍ക്കായുള്ള അലവന്‍സായി 30,000 രൂപ മുതല്‍ 40000 രൂപ വരെ നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് രാജ്യം ജീവനക്കാരുടെ ക്ഷേമത്തിനും അവർ മികച്ച ജീവിതശൈലി പിന്തുടരുന്നതും നല്‍കുന്ന പ്രധാന്യം എടുത്തുകാണിക്കുന്നു. വീട്ടിലിരുന്നുള്ള ജോലി സുഗമമാക്കുന്നതിന് ചില സ്ഥാപനങ്ങള്‍ 30000 രൂപ മുതല്‍ 50000 രൂപ വരെ അലവന്‍സായി നല്‍കുന്നുണ്ടെന്നും അശുതോഷ് പറഞ്ഞു.
advertisement
advertisement
ഇതിന് പുറമെ 10,000 രൂപ പ്രതിമാസ അലവന്‍സിനൊപ്പം ഉച്ചഭക്ഷണത്തിനുള്ള ചെലവും ഉള്‍പ്പെടുന്നതായി അശുതോഷ് വിശദീകരികരിച്ചു. എന്നാല്‍ ഇതുകൊണ്ടും അനുകൂല്യങ്ങള്‍ അവസാനിക്കുന്നില്ല. മാതാപിതാക്കള്‍ക്ക് അവരുടെ ശമ്പളത്തിന്റെ 80 ശതമാനവും നല്‍കുന്ന 480 ദിവസത്തെ പേരന്റല്‍ ലീവും ലഭിക്കും. ഇതിന് പുറമെ ജീവനക്കാര്‍ക്ക് കോര്‍പ്പറേറ്റ് സമ്പാദ്യം ഉപയോഗിച്ച് കാറുകള്‍ വാടകയ്ക്ക് എടുക്കാനും അനുമതിയുണ്ട്.
ഇതിന് പുറമെ ജോലി നഷ്ടപ്പെട്ടാല്‍ ആറ് മുതല്‍ ഒമ്പത് മാസം വരെ സാമ്പത്തികസഹായവും ലഭിക്കും. വേനല്‍ക്കാലത്ത് ഇഷ്ടാനുസൃതം ജോലിസമയം തിരഞ്ഞെടുക്കാമെന്നും അശുതോഷ് പറഞ്ഞു. എന്നാല്‍, സോഷ്യല്‍ മീഡിയയെ ഏറ്റവും അതിശയപ്പെടുത്തിയ കാര്യം ജീവനക്കാര്‍ക്ക് അവര്‍ ആവശ്യപ്പെടാതെ തന്നെ അവധിക്കാലം ആഘോഷിക്കാന്‍ അനുമതി ലഭിക്കുമെന്നതാണ്.
advertisement
മേയ് ആദ്യവാരം അശുതോഷ് പങ്കിട്ട വീഡിയോ ഇതിനോടകം നാല് ലക്ഷത്തിലധികം പേരാണ് കണ്ടുകഴിഞ്ഞത്. ഇന്ത്യയിലെ തൊഴില്‍ സംസ്‌കാരത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഈ വീഡിയോ ഇന്ത്യക്കാരെ പ്രേരിപ്പിച്ചു. ''ലീവ് എടുക്കുന്നത് അവകാശമാണെങ്കിലും ഇവിടെ നിങ്ങള്‍ ഇക്കാര്യം ആദ്യം മാനേജറെ അറിയിക്കുന്നതിന് മുമ്പ് ബോധ്യപ്പെടുത്തേണ്ടി വരും,'' ഒരു ഉപയോക്താവ് പറഞ്ഞു.
''സ്വീഡനില്‍ ആറ് മാസം പകലും ആറ് മാസം രാത്രിയുമാണ്. ഇത് ഒഴികെ അവിടെ എല്ലാം നല്ലതാണ്. എന്നാല്‍, ഇന്ത്യക്കാര്‍ക്ക് ഇത് നല്ലതല്ല. ഈ കാലാവസ്ഥ കാരണം അവരുടെ ആരോഗ്യാവസ്ഥ വഷളാകുന്ന എന്റെ പല സുഹൃത്തുക്കളെയും എനിക്ക് അറിയാം,'' മറ്റൊരാള്‍ പറഞ്ഞു.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'30 ദിവസം അവധി മുതല്‍ സൗജന്യ ഐഫോണ്‍വരെ'; സ്വീഡനില്‍ ജീവനക്കാരുടെ ആനുകൂല്യങ്ങൾ
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement