69 ദിവസം ലീവ് എടുത്തയാളെ ജോലിയിൽ നിന്ന് പുറത്താക്കി; ഒടുവിൽ കമ്പനി 14 ലക്ഷം രൂപ നഷ്ടപരിഹാരം നൽകി
- Published by:Sarika KP
- news18-malayalam
Last Updated:
11 വർഷമായി ഇയാൾ ഈ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു.
69 ദിവസം ലീവ് എടുത്തതിന് ജോലിയിൽ നിന്നും പിരിച്ചുവിടപ്പെട്ട ഐറിഷ് സ്വദേശി വാർത്തകളിൽ ഇടം നേടുകയാണ്. മിഹാലിസ് ബ്യൂനെങ്കോ എന്നയാളെയാണ് ലിഡിൽ (Lidl) എന്ന കമ്പനി പുറത്താക്കിയത്. 11 വർഷമായി ഇയാൾ ഈ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. ഹാജർ റെക്കോർഡ് തൃപ്തികരമല്ലെന്നു ചൂണ്ടിക്കാട്ടി 2021 ലാണ് കമ്പനി ഇയാളെ പുറത്താക്കിയത്. ഒടുവിൽ മിഹാലിസ് കോടതിയെ സമീപിക്കുകയായിരുന്നു.
മിഹാലിസ് 69 ലീവുകൾ എടുത്തെന്നും പത്ത് തവണ അദ്ദേഹം നേരത്തെ ഇറങ്ങിയെന്നും 13 തവണ മാനേജ്‌മെന്റിന്റെ അനുമതിയില്ലാതെ നീണ്ട ഇടവേള എടുത്തെന്നും കമ്പനിയെ പ്രതിനിധീകരിച്ച അഭിഭാഷകൻ പോൾ ടുമി കോടതിയെ അറിയിച്ചു. ഇതിന് വ്യക്തമായ വിശദീകരണം നൽകാത്തതിനാലാണ് മിഹാലിസ് ബ്യൂനെങ്കോയെ ജോലിയിൽ നിന്നും പിരിച്ചു വിട്ടതെന്നും കമ്പനി അറിയിച്ചു.
advertisement
തന്റെ പ്രവൃത്തി ദിവസങ്ങളുടെ 20 ശതമാനവും മിഹാലിസ് ബ്യൂനെങ്കോ ലീവിൽ ആയിരുന്നു എന്നും ഇതുമൂലം സഹപ്രവർത്തകർക്ക് അധികമായി ജോലി ചെയ്യേണ്ടിവന്നെന്നും കമ്പനിയുടെ റീജിയണൽ ലോജിസ്റ്റിക്സ് മാനേജർ അറിയിച്ചു. ഈ വിഷയം മിഹാലിസുമായി പല തവണ സംസാരിച്ചെങ്കിലും ഇയാൾക്ക് ഒരു മാറ്റവും ഉണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, മിഹാലിസ് ബ്യൂനെങ്കോയുടെ അറ്റോർണി, കമ്പനിയുടെ മാനേജർ ഡെർമോണ്ട് ഷീഹാനെ ചോദ്യം ചെയ്തു. കമ്പനിയുടെ സിക്ക് ലീവ് പോളിസിക്കു കീഴിൽ 69 ദിവസത്തെ അവധിക്ക് അംഗീകാരമുണ്ടെന്ന് ഇയാൾ സമ്മതിച്ചു.
advertisement
2021 ജൂൺ 4-ന്, മോശം പെരുമാറ്റം ആരോപിച്ച് ലിഡിൽ തന്നെ അന്യായമായി പുറത്താക്കിയതായും മിഹാലിസ് ബ്യൂനെങ്കോ പറഞ്ഞു. ആരോഗ്യപ്രശ്നങ്ങൾ മൂലം ആശുപത്രിയിൽ പല തവണ കഴിയേണ്ടി വന്നതിനാൽ, 69 ദിവസത്തെ അവധിയെടുക്കാൻ ഡോക്ടറുടെ മെഡിക്കൽ സർട്ടിഫിക്കേറ്റ് ലഭിച്ചിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി. കമ്പനിയുടെ ഹാൻഡ്‌ബുക്കിൽ ഇത്രയും സിക്ക് ലീവ് എടുക്കുന്നതിന് പിഴയോ മറ്റ് നടപടികളോ പരാമർശിച്ചിട്ടില്ലെന്നും മിഹാലിസ് ചൂണ്ടിക്കാട്ടി. ഒടുവിൽ, നഷ്ടപരിഹാരമായി മിഹാലിസ് ബ്യൂനെങ്കോയ്ക്ക് 14,000 പൗണ്ട് (ഏകദേശം 14 ലക്ഷം രൂപ) നൽകാൻ കോടതി വിധിച്ചു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
October 26, 2023 5:54 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
69 ദിവസം ലീവ് എടുത്തയാളെ ജോലിയിൽ നിന്ന് പുറത്താക്കി; ഒടുവിൽ കമ്പനി 14 ലക്ഷം രൂപ നഷ്ടപരിഹാരം നൽകി