‘ആരെങ്കിലും ജോലി തരൂ’: പരസ്യബോർഡുമായി 2 വർഷമായി ജോലിയില്ലാത്ത യുവാവ്; 40,000 രൂപ ചെലവ്

Last Updated:

ഒരാഴ്ച കൊണ്ട് ജോലിയ്ക്കായി 300 അപേക്ഷകൾ അയച്ചു. അത് കൊണ്ട് ഫലമുണ്ടാകാത്തതിനാൽ ജോലിയ്ക്കെടുക്കാൻ അപേക്ഷിച്ചു കൊണ്ട് പരസ്യ ബോർഡും സ്ഥാപിച്ചു. ഇത്രയൊക്കെ ചെയ്തിട്ടും ഇപ്പോഴും യുവാവിന് ജോലി ലഭിച്ചിട്ടില്ല.

News18
News18
ബിരുദം പൂർത്തിയാക്കിയതിന് ശേഷം ഏകദേശം രണ്ട് വർഷത്തോളമായി തൊഴിൽരഹിതനായി തുടരുന്ന ഒരു ഐറിഷ് യുവാവ് ജോലി തേടാനായി തിരഞ്ഞെടുത്തിരിക്കുന്ന വ്യത്യസ്തമായ മാർഗം എന്തെന്ന് അറിയണ്ടേ? 400 പൗണ്ട്(40,000 രൂപയിലധികം) മുതൽ മുടക്കി ഒരു പരസ്യ ബോർഡ് വിലയ്ക്ക് വാങ്ങി അതിൽ ‘ദയവായി എന്നെ ജോലിയ്ക്ക് എടുക്കൂ’ എന്ന പരസ്യം നൽകിയിരിക്കുകയാണ് ഇയാൾ. യുവാവിന്റെ അസാധാരണമായ ഈ നീക്കം ഇപ്പോൾ വടക്കൻ അയർലണ്ടിലെ ജനങ്ങളുടെ ശ്രദ്ധ പിടച്ചു പറ്റിയിരിക്കുകയാണ്.
2019 സെപ്റ്റംബറിലാണ് വടക്കൻ അയർലണ്ടിലുള്ള ക്രിസ് ഹാർക്കിൻ എന്ന ചെറുപ്പക്കാരൻ, ഒരു സർവ്വകലാശാലയിൽ നിന്നു ബിരുദം നേടിയത്. ഈ ഇരുപത്തിനാലുകാരൻ തന്റെ അനുഭവ പരിചയത്തിനെ കുറിച്ചുള്ള വിവരങ്ങളും തന്റെ യൂട്യൂബ് ചാനലായ പോപ്പ് കൾച്ചർ ഷോക്കിന്റെ പേരും ഉൾക്കൊള്ളിച്ചാണ് പരസ്യ ബോർഡ് തയ്യാറാക്കിയിരിക്കുന്നത്. ക്രിസ് ഒരാഴ്ച കൊണ്ട് ജോലിയ്ക്കായി 300 അപേക്ഷകൾ അയച്ചു. അത് കൊണ്ട് ഫലമുണ്ടാകാത്തതിനാൽ ജോലിയ്ക്കെടുക്കാൻ അപേക്ഷിച്ചു കൊണ്ട് പരസ്യ ബോർഡും സ്ഥാപിച്ചു. ഇത്രയൊക്കെ ചെയ്തിട്ടും ഇപ്പോഴും യുവാവിന് ജോലി ലഭിച്ചിട്ടില്ല.
advertisement
സോഷ്യൽ മീഡിയ മാനേജരായി ജോലി ചെയ്യുന്ന സഹോദരിയുമായി ഈ വിഷയത്തിൽ ഒരു സംഭാഷണത്തിനിടെയാണ് ജോലി തേടുന്നതിനായി ഒരു പരസ്യ ബോർഡ് സ്ഥാപിക്കുന്നതിനെ കുറിച്ചുള്ള ആശയം ക്രിസിന് ലഭിക്കുന്നത്. അങ്ങനെ പരസ്യ ബോർഡ് സ്ഥാപിക്കാൻ ക്രിസ് തീരുമാനിച്ചു. ഒരു സംഭാഷണത്തിനിടെ, അവളുടെ കമ്പനിയുടെ പ്രവർത്തനാവശ്യത്തിനായിയുള്ള ഒരു പരസ്യ പ്രചാരണത്തിന് താൻ പരസ്യബോർഡുകൾ വാങ്ങുന്നു എന്ന് അവൾ സഹോദരനെ അറിയിച്ചതോടെയാണ് ഇങ്ങനെ ഒരു തീരുമാനത്തിന്റെ തുടക്കം. തനിക്ക് ഒരു ജോലി കണ്ടെത്താൻ ഇതേ സമീപനം ഉപയോഗിക്കാൻ ക്രിസ് തീരുമാനിക്കുകയായിരുന്നു
advertisement
മിറർ റിപ്പോർട്ട് അനുസരിച്ച്, ഏകദേശം രണ്ട് വർഷത്തോളം ജോലി അന്വേഷിച്ചതിന് ശേഷം ക്രിസ് ആകെ നിരാശനായിരുന്നു. അതിനാൽ, തന്റെ ബയോഡേറ്റയുടെ ഒരു വലിയ പതിപ്പ് പരസ്യ ബോർഡ് ഉപയോഗിച്ച് സൃഷ്ടിക്കാനായിരുന്നു ക്രിസിന്റെ തീരുമാനം. കൂടാതെ ഇപ്പോഴത്തെ കാലത്ത് ഒരു ജോലി കണ്ടെത്താനുള്ള ബുദ്ധിമുട്ട് ലോകത്തെ അറിയിക്കുകയുമായിരുന്നു ക്രിസിന്റെ ലക്ഷ്യം.
രണ്ടാഴ്ചയ്ക്കുള്ളിൽ ഒരു പരസ്യബോർഡ് സ്വന്തമാക്കാൻ കഴിഞ്ഞതായി ക്രിസ് പറഞ്ഞു. ക്രിസിന്റെ അഭിപ്രായത്തിൽ, ഒരു പരസ്യബോർഡ് കണ്ടെത്തി രൂപകൽപ്പന ചെയ്യുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്.
advertisement
“പരസ്യ ബോർഡ് സ്ഥാപിക്കുന്നതിൽ ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യം അതിന്റെ അലങ്കാരവും അതിനായി ചെലവഴിച്ച വലിയ തുകയുമാണെന്ന്” ക്രിസ് ദി മിററിനോട് പറഞ്ഞു. ഈ കാര്യങ്ങളിൽ തന്നെ സഹായിക്കാൻ ആളുകളുണ്ടായിരുന്നതിനാൽ താൻ ഭാഗ്യവാനാണന്നും ക്രിസ് പറയുന്നു.
ഒരു ക്രോസ്റോഡിൽ പരസ്യ ബോർഡ് സ്ഥാപിച്ച് രണ്ടാഴ്ച കഴിഞ്ഞിട്ടും അയാൾക്ക് ഇതുവരെ ഒരു ജോലി വാഗ്ദാനവും ലഭിച്ചിട്ടില്ല. അതേസമയം, ആരെങ്കിലും തന്നെപ്പോലെ ജോലി അന്വേഷണം വിപുലീകരിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, ഒരു പരസ്യബോർഡ് തയ്യാറാക്കുന്നത് “ അവസാന ആശ്രയമായിരിക്കും” എന്നും ക്രിസ് വ്യക്തമാക്കി.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
‘ആരെങ്കിലും ജോലി തരൂ’: പരസ്യബോർഡുമായി 2 വർഷമായി ജോലിയില്ലാത്ത യുവാവ്; 40,000 രൂപ ചെലവ്
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement