നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • പ്രകൃതിയുടെ വിളി വന്നാൽപ്പിന്നെ! 150 കി.മീ. വേഗതയിലെ ട്രെയിനിന്‍റെ കോക്​പിറ്റിൽനിന്ന്​ ലോക്കോപൈലറ്റ് ഇറങ്ങിപ്പോയി

  പ്രകൃതിയുടെ വിളി വന്നാൽപ്പിന്നെ! 150 കി.മീ. വേഗതയിലെ ട്രെയിനിന്‍റെ കോക്​പിറ്റിൽനിന്ന്​ ലോക്കോപൈലറ്റ് ഇറങ്ങിപ്പോയി

  160 യാത്രക്കാരുമായി മണിക്കൂറിൽ 150 കിലോമീറ്റർ വേഗതയിൽ വരികയായിരുന്ന ട്രെയിനിന്റെ കോക്പിറ്റിൽനിന്നും ഡ്രൈവർ ഇറങ്ങിപ്പോകുകയായിരുന്നു. ശുചിമുറിയിലേക്കാണ് ഡ്രൈവർ ഓടിയത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ടോക്യോ: സമയനിഷ്ഠയുടെ കാര്യത്തില്‍ ജപ്പാൻകാർ മുന്നിലാണ്. അതിവേഗ ട്രെയിനുകളടക്കമുള്ള ഗതാഗത സംവിധാനങ്ങൾ സമയക്രമം തെറ്റിക്കാതെ സർവീസ് നടത്തുന്നതിനെപ്പറ്റി നമ്മൾ പലതവണ കേട്ടിട്ടുള്ളതാണ്. എന്നാൽ, കഴിഞ്ഞ ദിവസം ജപ്പാനിലെ ഒരു ബുള്ളറ്റ് ട്രെയിൻ ഒരു മിനിറ്റ് വൈകിയെത്തി. ഇതറിഞ്ഞ അധികൃതർ എന്താണ് സംഭവിച്ചതെന്ന് അറിയാൻ അന്വേഷണം പ്രഖ്യാപിക്കുകയും കാരണം കണ്ടെത്തുകയും ചെയ്തു. വൈകിയെത്തിയ ബുള്ളറ്റ് ട്രെയിനിന്‍റെറ ഡ്രൈവർ ചെയ്തത് അറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് അധികൃതർ.

   Also Read- 'ആടുകൾക്ക് ലോക്ഡൗൺ ബാധകമല്ലല്ലോ'; ഗവർണറുടെ വസതിക്ക് മുന്നിൽ വേറിട്ട പ്രതിഷേധവുമായി യുവാവ്

   160 യാത്രക്കാരുമായി മണിക്കൂറിൽ 150 കിലോമീറ്റർ വേഗതയിൽ വരികയായിരുന്ന ട്രെയിനിന്റെ കോക്പിറ്റിൽനിന്നും ഡ്രൈവർ ഇറങ്ങിപ്പോകുകയായിരുന്നു. ശുചിമുറിയിലേക്കാണ് ഡ്രൈവർ ഓടിയത്. അടിവയറ്റിൽ പെട്ടെന്ന് വേദന അനുഭവപ്പെട്ടെന്നും ടോയ്‌ലറ്റിലേക്ക് ഓടുകയായിരുന്നെന്നും 36കാരൻ സമ്മതിച്ചിട്ടുണ്ട്. കണ്ടക്ടറെ കോക്പിറ്റിലേക്ക് വിളിച്ചുവരുത്തിയ ശേഷമാണ് യുവാവ് ടോയിലറ്റിൽ പോയത്. ഹികരി 633 എന്ന അതിവേഗ ട്രെയിനിനെ നിയന്ത്രിക്കുന്നതിന് വേണ്ടത്ര പരിശീലനമോ ലൈസൻസോ കണ്ടക്ടർക്ക് ഇല്ലായിരുന്നു. ഈ ബുള്ളറ്റ് ട്രെയിൻ കമ്പ്യൂട്ടർ നിയന്ത്രിതമാണെങ്കിലും, ഷെഡ്യൂൾ അനുസരിച്ച് ഓടുന്നുണ്ടെന്ന് ഉറപ്പാക്കാനും ബ്രേക്ക് ചെയ്യാനും വേഗത്തിലാക്കാനും ഡ്രൈവർ ആവശ്യമാണ്.

   Also Read- കീബോർഡിൽ വിസ്മയങ്ങൾ തീർത്ത് കാണ്ടാമൃഗത്തിന്റെ ജന്മദിനാഘോഷം; വീഡിയോ വൈറൽ

   പ്രോട്ടോക്കോൾ അനുസരിച്ച്, ഡ്രൈവർ കമാൻഡ് സെന്ററുമായി ബന്ധപ്പെട്ട് ട്രെയിൻ നിയന്ത്രിക്കാൻ യോഗ്യതയുള്ള കണ്ടക്ടർക്ക് കൈമാറുകയാണ് ചെയ്യേണ്ടത്. ഇതിനായി ട്രെയിൻ അടുത്ത സ്റ്റേഷനിൽ കുറച്ച് മിനിറ്റ് നിർത്തുകയും വേണം. എന്നാൽ, ഇക്കാര്യത്തിനായി ട്രെയിൻ നിർത്തി സമയം വൈകുമെന്നത് ഇഷ്ടമല്ലാത്തതിനാലാണ് ഡ്രൈവർ അറ്റകൈ പ്രയോഗത്തിന് തയാറായത്.

   Also Read- നഷ്ടപ്പെട്ട ഫോൺ 8 മാസം കഴിഞ്ഞ് ടാക്സി ഡ്രൈവർ തിരികെ നൽകി

   സംഭവം റെയിൽവേ കമ്പനിയുടെ ശ്രദ്ധയിൽപെടുകയും അവർ അധികൃതരെ വിവരമറിയിക്കുകയുമായിരുന്നു. മൂന്ന് മിനിറ്റ് നേരം കണ്ടക്ടറെ ഏൽപിച്ച് കോക്പിറ്റ് വിട്ട ഡ്രൈവർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് റിപ്പോർട്ട്.

   News Summary: A Japanese train driver faces possible punishment after he left the cockpit of a speeding bullet train for several minutes to go to the toilet. He had asked a conductor, who did not have a driver's licence, to man the train which was travelling at 150km/h (93mph), according to local media. The Hikari 633 was carrying 160 passengers at the time. The incident reportedly did not affect the journey. But the railway company has reported it to authorities and apologised.
   Published by:Rajesh V
   First published:
   )}