നഷ്ടപ്പെട്ട ഫോൺ 8 മാസം കഴിഞ്ഞ് ടാക്സി ഡ്രൈവർ തിരികെ നൽകി; മനുഷ്യത്വത്തിലുള്ള വിശ്വാസം തിരിച്ചുകിട്ടിയെന്ന് യുവതി

Last Updated:

ഫോൺ നഷ്ടപ്പെട്ട ദിവസം ഒന്നിലേറെ ഊബർ ക്യാബുകളിൽ യാത്ര ചെയ്‌തിരുന്നത്‌ കൊണ്ട് ഏത് വാഹനത്തിലാകും ഫോൺ മറന്നുവെച്ചത് എന്ന് ഓർത്തെടുക്കാൻ കഴിയുന്നുണ്ടായിരുന്നില്ല

ഇക്കാലത്ത് ഒരു പൊതുസ്ഥലത്ത് വെച്ച് ഫോൺ കളഞ്ഞു പോവുകയോ യാത്ര ചെയ്ത ക്യാബിൽ അത് മറന്നു വെയ്ക്കുകയോ ഒക്കെ ചെയ്താൽ തിരികെ കിട്ടാനുള്ള സാധ്യത വളരെ കുറവാണ്. എന്നാൽ, എല്ലാവരെയും അക്ഷരാർത്ഥത്തിൽ അത്ഭുതപ്പെടുത്തുന്ന ഒരു അനുഭവമാണ് ഡി ജെ ആയി ജോലി ചെയ്യുന്ന ഷേയ് സെയ്ദ് എന്ന യുവതിയ്ക്ക് പറയാനുള്ളത്. ഷേയ് ഒരു ക്യാബിൽ മറന്നുവെച്ച ഫോൺ എട്ട് മാസങ്ങൾക്ക് ശേഷം ഊബർ ഡ്രൈവർ തിരികെ നൽകുകയായിരുന്നു. ലണ്ടൻ സ്വദേശിയായ യുവതി ഫോൺ തിരികെ ലഭിച്ചതിനെ തുടർന്ന് മനുഷ്യത്വത്തിലുള്ള തന്റെ വിശ്വാസം പുനഃസ്ഥാപിക്കപ്പെട്ടിരിക്കുന്നു എന്നാണ് പ്രതികരിച്ചത്.
എന്നാൽ ഫോൺ തിരികെ ലഭിക്കാൻ എട്ട് മാസം സമയമെടുത്തത് എന്തുകൊണ്ടായിരിക്കും? എട്ട് മാസങ്ങൾക്ക് മുമ്പ് ഫോൺ മറന്നുവെച്ച അതേ ക്യാബ് തന്നെ ആകസ്മികമായി വീണ്ടും ബുക്ക് ചെയ്തതിനെ തുടർന്നാണ് അവർക്ക് ഫോൺ തിരികെ ലഭിച്ചത്. ഏപ്രിൽ 30-നാണ് യുവതിയ്ക്ക് ഫോൺ തിരികെ ലഭിച്ചത്. 2020 ഓഗസ്റ്റിൽ ഷേയ് ഫോൺ മറന്നുവെച്ചത് മുതൽ ആ ഡ്രൈവർ എന്നെങ്കിലും അവർക്ക് ഇത് തിരികെ നൽകാമെന്ന പ്രതീക്ഷയിലായിരുന്നു. അവരെ ബന്ധപ്പെടാൻ നമ്പറുകളൊന്നും ഇല്ലാതിരുന്നതിനാൽ അദ്ദേഹം ഫോൺ സുരക്ഷിതമായി സൂക്ഷിച്ചുവെയ്ക്കുകയായിരുന്നു.
advertisement
"ഈ സംഭവം മനുഷ്യത്വത്തിന്മേലുള്ള എന്റെ വിശ്വാസം ഊട്ടിയുറപ്പിക്കാൻ കാരണമായി. ആളുകൾ നല്ലവരാണ് അല്ലെങ്കിൽ നന്മയുള്ള ആളുകളും നമുക്കിടയിലുണ്ട് എന്ന തോന്നൽ ജനിപ്പിക്കാൻ ഈ സംഭവം ഉപകരിച്ചു. മുമ്പും എനിക്ക് പല വസ്തുക്കളും നഷ്ടപ്പെട്ടിട്ടുണ്ട്. പക്ഷേ, ഇതുപോലെ തിരികെ ലഭിക്കുന്നത് ഇത് ആദ്യമായാണ്", ഷേയ് പറഞ്ഞു. "ആദ്യമായാണ് ഒരു അപരിചിതൻ ഇതുപോലൊരു കാര്യം ചെയ്യുന്ന അനുഭവം എനിക്കുണ്ടാകുന്നത്. അദ്ദേഹത്തിന് ആ ഫോൺ തിരികെ നൽകേണ്ട യാതൊരു ആവശ്യവും ഉണ്ടായിരുന്നില്ല. അദ്ദേഹം വളരെ നല്ലൊരു മനുഷ്യനാണ്", അവർ കൂട്ടിച്ചേർത്തു.
advertisement
ഫോൺ നഷ്ടപ്പെട്ട ദിവസം ഒന്നിലേറെ ഊബർ ക്യാബുകളിൽ യാത്ര ചെയ്‌തിരുന്നത്‌ കൊണ്ട് ഏത് വാഹനത്തിലാകും ഫോൺ മറന്നുവെച്ചത് എന്ന് ഓർത്തെടുക്കാൻ കഴിയുന്നുണ്ടായിരുന്നില്ല എന്ന് സെയ്ദ് പറഞ്ഞു. ഫോൺ നഷ്ടപ്പെട്ടു എന്ന് തിരിച്ചറിഞ്ഞപ്പോൾ ബാഗിലും മുറിയിലുമടക്കം പറ്റാവുന്നിടത്തൊക്കെ തിരഞ്ഞു നോക്കി. മറ്റു ഫോണുകളിൽ നിന്ന് ആ ഫോണിലേക്ക് വിളിച്ചു നോക്കുകയും ചെയ്തു. "ആ ഫോണിലേക്ക് വിളിച്ചു നോക്കിയെങ്കിലും റിങ് ചെയ്യുന്നുണ്ടായിരുന്നില്ല. ഞാൻ വീണ്ടും വീണ്ടും ശ്രമിച്ചു. ഏത് നിമിഷവും ആ ഫോൺ സ്വിച്ച് ഓഫ് ആകുമെന്ന് എനിക്ക് അറിയാമായിരുന്നു", അവർ പറഞ്ഞു.
advertisement
ഭാഗ്യവശാൽ ആ ഡ്രൈവർക്ക് ആ ഫോൺ വിൽക്കാനോ അല്ലെങ്കിൽ സ്വന്തമായി ഉപയോഗിക്കാനോ ഉദ്ദേശം ഉണ്ടായിരുന്നില്ല. "ആ യാത്രികയ്ക്ക് ഫോൺ തിരികെ ലഭിച്ചു എന്നറിയാൻ കഴിഞ്ഞതിൽ ഞങ്ങൾ അതിയായി സന്തോഷിക്കുന്നു. വീണ്ടും അവരെ കണ്ടുമുട്ടുന്നത് വരെ ആ ഫോൺ സുരക്ഷിതമായി സൂക്ഷിക്കാൻ ഡ്രൈവർ തയ്യാറായതും സന്തുഷ്ടകരമായ കാര്യമാണ്" എന്നാണ് ഊബർ ഔദ്യോഗികമായി ഈ വാർത്തയോട് പ്രതികരിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
നഷ്ടപ്പെട്ട ഫോൺ 8 മാസം കഴിഞ്ഞ് ടാക്സി ഡ്രൈവർ തിരികെ നൽകി; മനുഷ്യത്വത്തിലുള്ള വിശ്വാസം തിരിച്ചുകിട്ടിയെന്ന് യുവതി
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement