കീബോർഡിൽ വിസ്മയങ്ങൾ തീർത്ത് കാണ്ടാമൃഗത്തിന്റെ ജന്മദിനാഘോഷം; വീഡിയോ വൈറൽ

Last Updated:

യു‌എസ്‌എയിലെ ഡെൻ‌വർ മൃഗശാലയിലാണ് സംഭവം

ജന്മദിനാഘോഷത്തിന്റെ ഭാഗമായി, കാണ്ടാമൃഗം ഒരു കീബോർഡ് പ്ലെയറായി മാറി. യു‌എസ്‌എയിലെ ഡെൻ‌വർ മൃഗശാലയിലെ ആളുകൾക്കായി സ്വയം രചിച്ച രാഗം വായിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. ഡെൻവർ മൃഗശാലയുടെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കിട്ട 'മ്യൂസിക് സെഷൻ' വീഡിയോയിൽ, 'ബന്ദു' എന്ന 12 വയസുള്ള ഈ കാണ്ടാമൃഗം തന്റെ ചുണ്ടുകൾ ഉപയോഗിച്ച് കീബോർഡിൽ ഒരു രാഗം രചിക്കുന്നതായി കാണാം, വിഡിയോയിൽ ഒരു സ്ത്രീ അത് 'സംഗീത മാസ്‌ട്രോ'ക്കായി കീബോർഡ് തന്റെ കൈയിൽ പിടിച്ച കൊടുക്കുന്നതായി കാണാം.
വീഡിയോയ്‌ക്കൊപ്പം പങ്കിട്ട അടിക്കുറിപ്പിൽ, മൃഗങ്ങളെ മാനസികമായും ശാരീരികമായും ഉത്തേജിപ്പിക്കുന്നതിനുള്ള അവരുടെ നിരവധി ശ്രമങ്ങളിൽ ഒന്നാണ് ഈ ട്യൂണിംഗ് സെഷൻ എന്ന് ഡെൻവർ മൃഗശാല കൂട്ടിച്ചേർക്കുന്നു. ഭാവി സന്ദർശനങ്ങളിൽ ഈ കാണ്ടാമൃഗത്തെ സന്ദർശിക്കാത പോകരുതെന്ന് മൃഗശാല അധികൃതർ സന്ദർശകരോട് അഭ്യർത്ഥിക്കുന്നു.
സത്യം പറഞ്ഞാൽ, ബന്ദുവിന്റെ കീബോർഡ് കഴിവുകളിൽ ഞങ്ങൾക്ക് മതിപ്പുണ്ട്, ഈ പ്രശംസയിൽ ഞങ്ങൾ ഒറ്റയ്ക്കല്ല. ഡെൻ‌വർ മൃഗശാലയുടെ ഇൻസ്റ്റാഗ്രാം പേജിൽ അപ്‌ലോഡ് ചെയ്‌ത വീഡിയോ ആദ്യ 18 മണിക്കൂറിനുള്ളിൽ പതിനെണ്ണായിരം കാഴ്‌ചകളോടെ ഇന്റർനെറ്റിൽ വൈറലായി.
advertisement
കാണ്ടാമൃഗത്തിന്റെ ‘ഒറിജിനൽ’ രാഗത്തോടുള്ള ആളുകളുടെ മനോഹരമായ പ്രതികരണത്താൽ പോസ്റ്റിന്റെ കമന്റ് ബോക്സ് നിറഞ്ഞു. മൃഗത്തിന്റെ പാട്ടിനെ പ്രശംസിക്കുന്നതിനും കാണ്ടാമൃഗത്തിന് ജന്മദിനാശംസകൾ നേരുന്നതിനും നെറ്റിസൻ‌മാർ‌ കമന്റുകൾ ഇടാൻ മത്സരിച്ചു. “ഇന്നേ ദിവസം ഞങ്ങൾ കണ്ട ഏറ്റവും മികച്ച കാര്യം! ജന്മദിനാശംസകൾ, ബന്ദു! ”, വീഡിയോയോട് പ്രതികരിക്കുന്ന ഒരു ഉപയോക്താവ് എഴുതി, ഐട്യൂൺസിൽ നിന്ന് ട്യൂൺ വാങ്ങാൻ പോലും തയ്യാറായി ബന്ദുവിന്റെ മറ്റൊരു ആരാധക, ഉത്സാഹം പ്രകടിപ്പിച്ച് അവൾ എഴുതി, “ഈ ഗാനം ഹിറ്റാകുന്നു - ഞാൻ അത് ഐട്യൂൺസിൽ നിന്ന് വാങ്ങും. ജന്മദിനാശംസകൾ, ബന്ദു! ” “വളരെ കഴിവുണ്ട് , ജന്മദിനാശംസകൾ ബന്ദു ഉടൻ കാണാം,” മറ്റൊരു ഇൻസ്റ്റാഗ്രാം ഉപയോക്താവ് പറഞ്ഞു.
advertisement








View this post on Instagram






A post shared by Denver Zoo (@denverzoo)



advertisement
ഡെൻ‌വർ‌ സൂ ഈ പ്രശംസകൾക്ക് പെട്ടെന്നുതന്നെ മറുപടി നൽ‌കുകയും ഉടൻ‌ തന്നെ ‘സ്‌പോട്ടിഫൈ’ യിൽ‌ ഒരു ഡെമോ ഇടുമെന്നും അറിയിക്കുകയും ചെയ്‌തു.
യുണൈറ്റഡ് സ്റ്റേറ്റ്സിലെ കൊളറാഡോയിലെ ഡെൻവർ സിറ്റി പാർക്കിൽ സ്ഥിതി ചെയ്യുന്ന സുവോളജിക്കൽ ഗാർഡനാണ് ഡെൻവർ മൃഗശാല. 1896 ൽ സ്ഥാപിതമായ ഇത് ഡെൻവർ സിറ്റിയുടെയും കൗണ്ടിയുടെയും ഉടമസ്ഥതയിലുള്ളതാണ് ഈ മൃഗശാല ഡെൻവർ മെട്രോപൊളിറ്റൻ പ്രദേശത്തെ ഏറ്റവും ജനപ്രിയ ആകർഷണങ്ങളിൽ ഒന്നാണ്.
വൈവിധ്യമാർന്ന മൃഗങ്ങളുടെ ആവാസ കേന്ദ്രമായ ഡെൻവർ സൂ പലപ്പോഴും ഈ മൃഗങ്ങളുടെ ചിത്രങ്ങളും വീഡിയോകളും തങ്ങളുടെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കിടാറുണ്ട്. മൃഗ പ്രേമികൾക്കിടയിൽ വളരെ പ്രചാരമുള്ള ഈ പേജ് ഒരു ലക്ഷത്തി ഇരുപത്തിഏഴായിരം പേർ പിന്തുടരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
കീബോർഡിൽ വിസ്മയങ്ങൾ തീർത്ത് കാണ്ടാമൃഗത്തിന്റെ ജന്മദിനാഘോഷം; വീഡിയോ വൈറൽ
Next Article
advertisement
ഐസിസി എകദിന ബാറ്റിംഗ് റാങ്കിങിൽ ആദ്യമായി ഒന്നാമതെത്തി രോഹിത് ശർമ
ഐസിസി എകദിന ബാറ്റിംഗ് റാങ്കിങിൽ ആദ്യമായി ഒന്നാമതെത്തി രോഹിത് ശർമ
  • രോഹിത് ശർമ ഐസിസി എകദിന ബാറ്റിംഗ് റാങ്കിങിൽ ആദ്യമായി ഒന്നാമതെത്തി.

  • 38 വയസ്സുള്ള രോഹിത്, എകദിന ബാറ്റിംഗ് റാങ്കിങിൽ ഒന്നാമതെത്തുന്ന ഏറ്റവും പ്രായം കൂടിയ ഇന്ത്യൻ താരം.

  • 2023 ഏകദിന ലോകകപ്പിൽ ഇന്ത്യയെ ഫൈനലിലേക്ക് നയിച്ച രോഹിത്, അഞ്ചാമത്തെ ഒന്നാം നമ്പർ ബാറ്റ്സ്മാൻ.

View All
advertisement