advertisement

'എല്ലാ മമ്മൂട്ടിമാര്‍ക്കും മോഹന്‍ലാലിനെ പോലൊരു കൂട്ടുകാരന്‍ വേണം; ഇടുങ്ങിയ മനസുള്ളവര്‍ക്ക് മനസിലാവില്ല': ജാവേദ് അക്തർ

Last Updated:

'അവരുടെ മഹത്തായ സൗഹൃദം ചില ഇടുങ്ങിയ മനസുള്ള നിസാരരായ നെഗറ്റീവ് ആളുകള്‍ക്ക് മനസിലാക്കാന്‍ കഴിയില്ല എന്നത് വ്യക്തമാണ്. പക്ഷേ അതാര് ശ്രദ്ധിക്കുന്നു'

News18
News18
ശബരിമലയിലെ പൂജാ വഴിപാട് വിഷയത്തില്‍ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും പിന്തുണച്ച് തിരക്കഥാകൃത്തും ഗാനരചയിതാവുമായ ജാവേദ് അക്തര്‍. അവരുടെ മഹത്തായ സൗഹൃദം ചില ഇടുങ്ങിയ മനസുള്ള ആളുകള്‍ക്ക് മനസിലാക്കാന്‍ കഴിയില്ല എന്നും അദ്ദേഹം എക്സിൽ കുറിച്ചു. ‘ഇന്ത്യയില്‍ എല്ലാ മമ്മൂട്ടിമാര്‍ക്കും മോഹന്‍ലാലിനെ പോലൊരു കൂട്ടുകാരന്‍ വേണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എല്ലാ മോഹന്‍ലാലുമാര്‍ക്കും മമ്മൂട്ടിയെ പോലൊരു കൂട്ടുകാരനും വേണം. അവരുടെ മഹത്തായ സൗഹൃദം ചില ഇടുങ്ങിയ മനസുള്ള നിസാരരായ നെഗറ്റീവ് ആളുകള്‍ക്ക് മനസിലാക്കാന്‍ കഴിയില്ല എന്നത് വ്യക്തമാണ്. പക്ഷേ അതാര് ശ്രദ്ധിക്കുന്നു,’ ജാവേദ് അക്തര്‍ എക്‌സ് പോസ്റ്റില്‍ പറയുന്നു
advertisement
അടുത്തിടെ മമ്മൂട്ടിക്ക് ചില ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. അതിന്റെ തൊട്ടടുത്ത ദിവസം തന്നെയായിരുന്നു മോഹന്‍ലാല്‍ ശബരിമല ദര്‍ശനത്തിനിടെ മമ്മൂട്ടിയുടെ പേരില്‍ ഉഷഃ പൂജ വഴിപാട് നടത്തിയത്. പിന്നാലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും രാഷ്ടീയ നിരീക്ഷകനുമായ ഒ അബ്ദുള്ള ഉള്‍പ്പെടെയുള്ള ആളുകള്‍ അതിനെ വിമര്‍ശിച്ചിരുന്നു. മമ്മൂട്ടി അറിഞ്ഞുകൊണ്ടാണ് വഴിപാടെങ്കിൽ അത് തെറ്റാണെന്നും സമുദായത്തോട് മാപ്പ് പറയണമെന്നും തൗബ ചെയ്യണമെന്നുമാണ് അബ്ദുള്ള പറഞ്ഞത്. മമ്മൂട്ടിയുടെ നിർദേശം അനുസരിച്ചാണ് മോഹൻലാൽ ശബരിമലയിൽ‌ വഴിപാട് നടത്തിയതെങ്കിൽ മതപരമായി അത് തെറ്റാണെന്ന് സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായിയും പറഞ്ഞിരുന്നു.
advertisement
എന്നാൽ, മറുവശത്ത് നിരവധി പേര്‍ മമ്മൂട്ടിയും മോഹന്‍ലാലും തമ്മിലുള്ള സൗഹൃദത്തെ പ്രകീര്‍ത്തിക്കുകയും ചെയ്തിരുന്നു. മമ്മൂട്ടിക്കായി ഉഷപൂജ വഴിപാടായിരുന്നു മോഹന്‍ലാല്‍ ശബരിമല ദര്‍ശനത്തിനിടെ നടത്തിയത്. മുഹമ്മദ് കുട്ടി എന്ന പേരില്‍ വിശാഖം നക്ഷത്രത്തില്‍ മോഹന്‍ലാല്‍ വഴിപാട് നടത്തിയതിന്റെ രസീത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'എല്ലാ മമ്മൂട്ടിമാര്‍ക്കും മോഹന്‍ലാലിനെ പോലൊരു കൂട്ടുകാരന്‍ വേണം; ഇടുങ്ങിയ മനസുള്ളവര്‍ക്ക് മനസിലാവില്ല': ജാവേദ് അക്തർ
Next Article
advertisement
ICC T20 World Cup Final |ഫൈനലിലും തിളങ്ങി സഞ്ജു; കിവീസിനെ 96 റൺസിന് തകർത്ത് ഇന്ത്യയ്ക്ക് മൂന്നാം ടി20 കിരീടം
ICC T20 World Cup Final |ഫൈനലിലും തിളങ്ങി സഞ്ജു; കിവീസിനെ 96 റൺസിന് തകർത്ത് ഇന്ത്യയ്ക്ക് മൂന്നാം ടി20 കിരീടം 
  • ന്യൂസിലൻഡിനെ 96 റൺസിന് തകർത്ത് ഇന്ത്യക്ക് മൂന്നാം ടി20 ലോകകപ്പ് കിരീടം സ്വന്തമായി

  • സഞ്ജു സാംസൺ 46 പന്തിൽ 89 റൺസ് നേടി, തുടർച്ചയായി മൂന്ന് അർദ്ധസെഞ്ച്വറി നേടിയ രണ്ടാമൻ

  • ജസ്പ്രീത് ബുംറ നാല് വിക്കറ്റുകൾ വീഴ്ത്തി, അക്സർ പട്ടേൽ മൂന്ന് വിക്കറ്റും നേടി, ബൗളർമാർ തകർപ്പൻ

View All
advertisement