• HOME
  • »
  • NEWS
  • »
  • buzz
  • »
  • ജീവിതത്തിന്റെ പുതിയ ട്രാക്കിലേക്ക് ടിന്റു ലൂക്ക; ആശംസകൾ നേർന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ

ജീവിതത്തിന്റെ പുതിയ ട്രാക്കിലേക്ക് ടിന്റു ലൂക്ക; ആശംസകൾ നേർന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ

രാജ്യാന്തര താരമായ ടിന്റുവിന്റെ മനസമ്മതിൽ പങ്കെടുത്ത ചിത്രം പങ്കുവച്ചു കൊണ്ടാണ് ആരോഗ്യമന്ത്രിയുടെ ആശംസ.

K K Shylaja

K K Shylaja

  • News18
  • Last Updated :
  • Share this:
    കായിക താരം ടിന്റു ലൂക്കയ്ക്ക് ആശംസകൾ നേർന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. രണ്ട് ദിവസം മുമ്പായിരുന്നു ടിന്റുവിന്റെയും കണ്ണൂർ സ്വദേശിയായ അനൂപിന്റെയും മനസ്സമ്മതച്ചടങ്ങ്.

    രാജ്യാന്തര താരമായ ടിന്റുവിന്റെ മനസമ്മത ചടങ്ങിൽ പങ്കെടുത്ത ചിത്രം പങ്കുവച്ചു കൊണ്ടാണ് ആരോഗ്യമന്ത്രിയുടെ ആശംസ. ഫേസ്ബുക്കിൽ കുറിച്ച ആശംസയോടൊപ്പം ടിന്റുവിന്റെ വ്യക്തിഗത നേട്ടങ്ങളും മന്ത്രി വിവരിച്ചിട്ടുണ്ട്.

    ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

    രാജ്യാന്തര കായിക താരമായ ടിന്റു ലൂക്കയുടെ മനസമ്മതം ആയിരുന്നു ഇന്ന്. കണ്ണൂര്‍ എടൂര്‍ സ്വദേശി അനൂപ് ജോസഫ് ആണ് വരന്‍. മുന്‍ ട്രിപ്പിള്‍ ജമ്പ് താരമാണ് അനൂപ്.
    ചടങ്ങില്‍ പങ്കെടുത്ത് രണ്ടുപേര്‍ക്കും ആശംസകള്‍ നേര്‍ന്നു. കുറച്ചു നാളുകള്‍ക്ക് മുമ്പേ തങ്ങളുടെ സ്വദേശമായ എടൂരില്‍ ഒരു സ്‌പോര്‍ട്‌സ് അക്കാദമി തുടങ്ങണമെന്ന ആഗ്രഹം രണ്ടുപേരും ചേര്‍ന്ന് പങ്കുവെച്ചിരുന്നു. അവരുടെ ആഗ്രഹം സഫലമാകട്ടെ എന്ന് ആശംസിക്കുന്നു.

    കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി കരിക്കോട്ടക്കരി സ്വദേശിനിയാണ് ടിന്റു. 800 മീറ്റര്‍ ഓട്ടത്തില്‍ ഇന്ത്യയുടെ ദേശീയ റെക്കോര്‍ഡായ 1:59.17 സെക്കന്റ് ടിന്റുവിന്റെ പേരിലാണ്. ഷൈനി വില്‍സന്റെ 1:59.85 സെക്കന്റ് എന്ന 15 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് ടിന്റു മറികടന്നത്.
    Published by:Asha Sulfiker
    First published: