ഷാജി കൈലാസ സംവിധാനം ചെയ്ത് പൃഥ്വിരാജ് കേന്ദ്രകഥാപത്രമായെത്തിയ ‘കാപ്പ’ ഓൺലൈന്‍ റിലീസ് ആയതോടെ സോഷ്യല്‍ മീഡയയില്‍ വലിയ ട്രോളുകൾക്കാണ് വഴിവെച്ചിരിക്കുന്നത്. ചിത്രത്തിൻറെ ക്ലൈമാക്സിനെ ആധാരമാക്കിയുള്ള ട്രോളുകളാണ് സോഷ്യൽ മീഡിയ ഭരിക്കുന്നത്. അപർണ ബാലമുരളി ചെയ്ത പ്രമീളയും അന്ന ബെൻ ചെയ്ത കഥാപാത്രവുമാണ് ട്രോളുകളാൽ നിറയുന്നത്.
അപർണ ബാലമുരളി, അന്ന ബെൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ഗുണ്ട ബിനു എന്ന കഥാപാത്രമാണ് ട്രോളുളിൽ നിറഞ്ഞിരിക്കുന്നത്. ഒരു സിനിമയുടെ ഹെവി ക്ലൈമാക്സ് കണ്ടു ഇത്രയും ചിരിച്ചത് ആദ്യമാണെന്ന് വരെ സോഷ്യൽ മീഡിയയിൽ പരസ്യമായി അഭിപ്രായം പറഞ്ഞ് വരെ രംഗത്തെത്തിയവരുണ്ട്.
ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിൽ കൊട്ട പ്രമീളയും ഗുണ്ട ബിനുവും തമ്മിലുള്ള മാസ് കാണാൻ വെയിറ്റിംഗ് ആണെന്ന വരെ ഫേസ്ബുക്കിൽ അഭിപ്രായം ഉയർന്നു. ഇനി ഗുണ്ട ലോകം അന്ന ബെന്നിന്റെ ഗുണ്ട ബിനു ഭരിക്കുമെന്ന് വരെ പരിഹാസങ്ങൾ നീളുന്നു. ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായം ഉയരുമ്പോഴും സോഷ്യൽ മീഡിയ ഗുണ്ട ബിനുവിനെ എയറിൽ കയറ്റിയിരിക്കുകയാണ്.
ജി.ആർ. ഇന്ദുഗോപന്റെ നോവലായ ശംഖുമുഖിയെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുങ്ങിയത്. ‘പടിഞ്ഞാറേ കൊല്ലം ചോരക്കാലം’ എന്ന നോവലിലെ ഒരധ്യായമാണ് ശംഖുമുഖി. ഇന്ദുഗോപൻ തന്നെയാണ് സിനിമയുടെ രചനയും നിർവഹിക്കുന്നത്. തിരുവനന്തപുരത്തെ ലോക്കൽ ഗുണ്ടകളുടെ പശ്ചാത്തലത്തിലാണ് ചിത്രത്തിൻറെ കഥ പറയുന്നത്.
തിരുവനന്തപുരത്തെ വിറപ്പിക്കുന്ന ഗുണ്ടാ നേതാവായാണ് പൃഥ്വിരാജിന്റെ കൊട്ട മധു എത്തുന്നത്. ദിലീഷ് പോത്തൻ, ജഗദീഷ്, നന്ദു എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.