Kamal Haasan|ചികിത്സയിൽ കഴിയുന്ന രജനികാന്തിന് ഹൃദയസ്പർശിയായ വാക്കുകളുമായി കമൽഹാസൻ

Last Updated:

ശങ്കർ സംവിധാനം ചെയ്ത ഇന്ത്യൻ2 വിലാണ് നീണ്ട ഇടവേളയ്ക്ക് ശേഷം കമൽഹാസനും രജനികാന്തും വീണ്ടും ഒന്നിച്ച് അഭിനയിച്ചത്

ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടൻ രജനികാന്തിന് ഹൃദയസ്പർശിയായ കുറിപ്പുമായി നടൻ കമൽഹാസൻ. തന്റെ പ്രിയപ്പെട്ട സുഹൃത്ത് സൂപ്പർസ്റ്റാർ രജനികാന്ത് വേ​ഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നതായി കമൽഹാസൻ എക്സിൽ കുറിച്ചു.
തെന്നിന്ത്യൻ സിനിമയിലെ ബ്രഹ്മാണ്ഡ നായകന്മാരാണ് ഉലകനായകൻ കമൽഹാസനും ആക്ഷൻ ഹീറോ നായകൻ രജനികാന്തും. ഇരുവരും നിരവധി സിനിമകളിൽ ഒന്നിച്ച് അഭിനയിക്കുകയും ചെയ്തു. ശങ്കർ സംവിധാനം ചെയ്ത ഇന്ത്യൻ 2വിലാണ് നീണ്ട ഇടവേളയ്ക്ക് ശേഷം കമൽഹാസനും രജനികാന്തും വീണ്ടും ഒന്നിച്ച് അഭിനയിച്ചത്.
"ആശുപത്രിയിൽ കഴിയുന്ന എൻ്റെ പ്രിയ സുഹൃത്ത് സൂപ്പർസ്റ്റാർ @രജനികാന്ത് വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു" എന്നാണ് താരം പങ്കുവെച്ച കുറിപ്പ്.
അതേസമയം ഹൃദയസംബന്ധമായ ചികിത്സയ്ക്ക് വിധേയനായ രജനീകാന്ത് നാളെയോടെ ആശുപത്രി വിട്ടേക്കുമെന്നാണ് ലഭിക്കുന്നത് റിപ്പോർട്ട്. തിങ്കളാഴ്ച അർദ്ധരാത്രിയോടെയാണ് രജനിയെ ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്നുള്ള പരിശോധനയിൽ ഹൃദയത്തിന്റെ പ്രധാന രക്തക്കുഴലിൽ വീക്കം കണ്ടെത്തുകയായിരുന്നു. ശസ്ത്രക്രിയ ഇല്ലാതെ ട്രാൻസ് കത്തീറ്റർ രീതിയിലൂടെ ചികിത്സ നൽകി പ്രശ്നം പരിഹരിച്ചതായി ആശുപത്രിയുടെ മെഡിക്കൽ ബുള്ളറ്റിൽ വ്യക്തമാക്കി.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Kamal Haasan|ചികിത്സയിൽ കഴിയുന്ന രജനികാന്തിന് ഹൃദയസ്പർശിയായ വാക്കുകളുമായി കമൽഹാസൻ
Next Article
advertisement
ജോലി സമയം കഴിഞ്ഞുള്ള കോളും ഇമെയിലും വേണ്ട; 'റൈറ്റ് ടു ഡിസ്കണക്ട്' ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു
ജോലി സമയം കഴിഞ്ഞുള്ള കോളും ഇമെയിലും വേണ്ട; 'റൈറ്റ് ടു ഡിസ്കണക്ട്' ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു
  • ഇന്ത്യയിൽ 'റൈറ്റ് ടു ഡിസ്കണക്ട്' ബിൽ 2025 ലോക്‌സഭയിൽ അവതരിപ്പിച്ചു.

  • ജോലി സമയത്തിനു ശേഷം ഇമെയിൽ, കോളുകൾ എന്നിവ ഒഴിവാക്കാനുള്ള അവകാശം ബിൽ നൽകുന്നു.

  • വർക്ക് ലൈഫ് ബാലൻസ് പ്രോത്സാഹിപ്പിക്കുന്നതിനാണ് ബില്ലിന്റെ ലക്ഷ്യം.

View All
advertisement